മോനാച്ചന്റെ കാമ ദേവതകൾ 6
Monachante Kaamadevathakal Part 6
[ Previous Part ] [ kambisexstories.cc ]
എല്ലാവർക്കും സുഖമല്ലേ…മഴക്കാലമാണ്. സുരക്ഷിതരായി ഇരിക്കുക.കറങ്ങി നടക്കാതെ കഴിവതും വീട്ടിൽതന്നെ മൂടി പുതച്ചിരിക്കാൻ നോക്കണം.
കഴിഞ്ഞ എപ്പിസോഡ് എല്ലാർക്കും ഇഷ്ട്ടമായിന്നു വിശ്വസിക്കുന്നു. സത്യം പറഞ്ഞാൽ നിങ്ങളുടെ പ്രതിക്ഷയ്ക്കോത്ത് ഈ പാർട്ട് ഉയരുമോയെന്നു ഉറപ്പില്ല. എങ്കിലും വായിക്കുക. മോശമായാലും നല്ലതായാലും നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക. സൂസമ്മയ്ക്ക് നൽകിയ പിന്തുണ്ണയ്ക്ക് വല്യ നന്ദി ❤️❤️❤️ സൂസമ്മ മീനയും,ബിന്ദുപണിക്കരും, കനിഹയും, ഉണ്ണിമേരിയും, മാല പാർവതിയും, രശ്മി ബോബനും ഒക്കെയായി നിങ്ങളുടെ ഉള്ളിൽ പകർന്നതിൽ എനിക്ക് അഭിമാനം….സന്തോഷം…. സമാധാനം
മോനാച്ചൻ സ്വപ്‍ന ലോകത്തെന്നവണം വീട്ടിലേക്കു നടന്നു. രാവിലെ ത്രേസ്യാമ്മയും ആയി നടന്ന കാമകേളിയും കുറച്ചു മുൻപ് അവന്റെ സ്വപ്ന സുന്ദരി സൂസമ്മയും ആയി നടന്ന കാമകേളിയും യഥാർഥ്യമാണെന്ന് വിശ്വസിക്കാൻ അവൻ നന്നേ പാടുപെട്ടു.
അതിൽ സൂസമ്മ അവനെ അത്ഭുതപെടുത്തിക്കൊണ്ടേയിരുന്നു. സൂസമ്മയെ കണ്ടിട്ടുള്ള ആണായി പിറന്ന ഏതൊരുത്തനും ആഗ്രഹിച്ച ആ അസുലഭ നിമിഷം തനിക്കു സ്വന്തമായതിൽ അവൻ അളവില്ലാതെ അഭിമാനിച്ചു.
അമ്മച്ചി അവനെയും നോക്കി വാതിൽ പടിയിൽ നിൽപ്പുണ്ടാരുന്നു.ചാറ്റൽ മഴയിൽ നനഞ്ഞോട്ടി വരുന്ന മോനാച്ചനെ നോക്കി അമ്മച്ചി വിളിച്ചു പറഞ്ഞു.
മഴ നനയാമെന്ന് വല്ല നേർച്ചയും ഉണ്ടോ ചെറുക്കാ…. ഒന്നു വേഗം നടന്നു വാടാ
മോനാച്ചൻ അപ്പോളാണ് ചാറ്റൽ മഴ പെയ്യുന്നത് അറിയുന്നത് പോലും. അവനേതോ സ്വപ്ന ലോകത്തായിരുന്നു. അവൻ വേഗം ഓടി വീടിന്റെ തിണ്ണയിൽ കയറി.
അമ്മച്ചി :നീ ഈ മഴയത്തു എന്തെടുക്കുവാരുന്നു
മോനാച്ചൻ : ഓഹ്…സൂസമ്മ അമ്മാമ്മേടെ കൂടെ പറമ്പിൽ തേങ്ങ പെറുക്കാൻ പോയതാ…കഷ്ട്ട കാലത്തിനു മഴ പെയ്തു
അമ്മച്ചി : എന്നിട്ട് തേങ്ങ പെറുക്കിയോ???
മോനാച്ചൻ : എവിടുന്ന്….
