Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 21

“എടൊ തന്റെ പത്രത്തില്‍ എഴുതി വിടുന്നത് പോലെ എനിക്ക് ചെയ്യാന്‍ പറ്റുമോ? പറ്റുമായിരുന്നു എങ്കില്‍ ഞാന്‍ ഇക്കാര്യത്തിന് തന്നെ കാണേണ്ട കാര്യം ഉണ്ടായിരുന്നോ? പിന്നെ താന്‍ പറഞ്ഞ ആ പാലത്തിലൂടെ നടന്ന് തനിക്കിഷ്ടപ്പെട്ട ഒരു സാധനം അങ്ങോട്ട്‌ എത്തും. കൊതി തീരെ തിന്നോണം” ഫോണിന്റെ മറുഭാഗത്ത് എബിയുടെ ശബ്ദം അയാളുടെ കാതിലെത്തി.
“ഹോ എന്റെ എബിക്കുഞ്ഞേ..ആരാ പാര്‍ട്ടി?”
“കൂടെ ജോലി ചെയ്യുന്ന ഒരു സാധനമാടോ? ഭര്‍ത്താവ് ഉപേക്ഷിച്ച ടീമാ. മുപ്പത് വയസ് പ്രായം. കണ്ടാല്‍ താന്‍ ഞെട്ടും. അവള്‍ക്ക് തന്റെ പ്രായത്തിലുള്ള ആണുങ്ങള്‍ വലിയ ഹരമാ. താനൊരു ഉപകാരം ഇങ്ങോട്ട് ചെയ്ത സ്ഥിതിക്ക്, ഒരു പ്രത്യുപകാരമായി തല്‍ക്കാലം അവളെ താന്‍ എടുത്തോ..പിന്നെ നമുക്കൊന്ന് കാണുകയും ചെയ്യാം”
“ഓ മതിയേ..പുള്ളിക്കാരീടെ സൌകര്യം എപ്പഴാന്നു വച്ചാ എന്നോടൊന്നു പറഞ്ഞാ മതി”
“അതൊക്കെ ഞാന്‍ പറയാം..ഗുഡ് നൈറ്റ്”
“ഓ ഓ..ഗുഡ് നൈറ്റ്”
മൂസ ചില വെകിളി പിടിച്ച പിള്ളേരെപ്പോലെ ഇളകിച്ചിരിച്ചു. എന്തോ കോള്‍ ഒത്തിട്ടുണ്ട് എന്ന് ഒപ്പമിരുന്ന ആള്‍ക്ക് മനസിലായി.
“പിന്നെ മൂസാക്ക, നിങ്ങള്‍ ഇന്ന് ഫോട്ടോ ഇട്ട ആ എസ് ഐ ഇല്ലേ? അങ്ങേരു മഹാ വെടക്ക് ആണെന്നാ കേള്‍ക്കുന്നത്. അയാളുടെ കൈയിലെങ്ങും ചെന്നു കേറി കൊടുക്കരുത്” അയാള്‍ പറഞ്ഞു.
“പത്രക്കാരെ ഒരുത്തനും ഒന്നും ചെയ്യത്തില്ലടാ..അവന്‍ പോകാന്‍ പറ..പിന്നെ എന്റെ ഈ കൈ നീ കണ്ടില്ലേ? അങ്ങനെയിങ്ങനെ ഒരുത്തനും മൂസയെ തൊടാന്‍ ധൈര്യപ്പെടത്തില്ല..” മൂസ ഒരു സിഗരറ്റിനു തിരി കൊളുത്തിക്കൊണ്ട് പറഞ്ഞു.
“അയാള്‍ എബിയെ ശരിക്കൊന്നു കുടഞ്ഞു എന്നാ കേട്ടത്. ജഗജില്ലി ആണെന്നാ കേഴ്വി..മട്ടാഞ്ചേരി അടിച്ചൊതുക്കാന്‍ വേണ്ടി പോസ്റ്റ്‌ ചെയ്തതാണെന്നും കേള്‍വി ഉണ്ട്. വേണേല്‍ ഒന്ന് സൂക്ഷിച്ചോ..പറഞ്ഞില്ലെന്നു വേണ്ട..”
“ഉം.ഉം…..” മൂസ താല്പര്യമില്ലാത്ത മട്ടില്‍ മൂളി.
വാതില്‍ക്കല്‍ ഒരു ബുള്ളറ്റ് വന്നു നിന്ന ശബ്ദം കേട്ട് മൂസയും മറ്റെയാളും അങ്ങോട്ട്‌ നോക്കി.
“പറഞ്ഞു നാവു തിരികെ ഇട്ടില്ല..ഇതിനി അയാള്‍ എങ്ങാനും ആകുമോ?” ഒപ്പമുണ്ടായിരുന്ന ആള്‍ ലേശം ശങ്കയോടെ പുറത്തേക്ക് നോക്കി ചോദിച്ചു.
“ഏയ്‌..അവന്‍ വരാനാണെങ്കില്‍ എപ്പഴേ വന്നേനെ..ഇത് വേറെ ആരാണ്ടാ”
“അങ്ങോട്ട്‌ വരാമോ സാറന്മാരെ?” പുറത്ത് വന്ന വാസു അവര്‍ ഇരുവരോടുമായി ചോദിച്ചു.
“ആരാ..വാ കേറിവാ” മൂസ പറഞ്ഞു.
വാസു ഉള്ളിലേക്ക് കയറി ഒരു കസേര വലിച്ചിട്ടിരുന്നു.
“ഇതിന്റെ ഓണര്‍ ആരാ?” അവന്‍ ഇരുവരെയും നോക്കി ചോദിച്ചു.
“ഞമ്മളാ..ഉം എന്തെ?” മൂസ അവനെ നോക്കി ചോദിച്ചു.
“ഓ..അപ്പൊ സാറാണ് ഇതിന്റെ ഓണര്‍. സാറേ നാളത്തേക്കുള്ള പ്രധാന വാര്‍ത്ത കിട്ടിയോ?” അവന്‍ ചോദിച്ചു.
“ഒന്ന് രണ്ടെണ്ണം ഉണ്ട്. പക്ഷെ ഒരു ഗുമ്മു പോരാ..നിങ്ങളുടെല്‍ വല്ലോം ഉണ്ടോ?”
“ഉണ്ടല്ലോ..അതല്ലേ ഞാന്‍ രാത്രി തന്നെ വന്നത്”
“എങ്കില്‍ കൊടുക്ക്..ഞമ്മള് നാളത്തെ പത്രത്തില്‍ തന്നെ കൊടുക്കാം”
“ഞാന്‍ കാര്യം പറഞ്ഞു തരാം. സാറ് അത് വേണ്ടപോലെ എഴുതി ഇട്ടെച്ചാല്‍ മതി. എന്താ പറയട്ടെ”
“പറഞ്ഞോ..ഞമ്മള് എഴുതി എടുത്തോളാം”
മൂസ പേനയും പേപ്പറും എടുത്തുവച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025