Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 25

“സംസാരിക്കാന്‍ താല്‍പര്യമില്ല എങ്കില്‍ പിന്നെ കേള്‍പ്പിച്ചേ പറ്റൂ എന്ന് നിനക്കെന്താണ് ഇത്ര നിര്‍ബന്ധം? ഞങ്ങളോട് പറ..ഞങ്ങള്‍ പിന്നെ മാമനോട് പറഞ്ഞോളാം..ഒരു അലമ്പുണ്ടാക്കാതിരിക്കാനാണ് നിനക്ക് അല്‍പം മര്യാദ തരുന്നത്” അവരിലൊരാള്‍ പറഞ്ഞു.
“അദ്ദേഹത്തോട് പറയേണ്ട കാര്യം നിങ്ങളോട് പറഞ്ഞിട്ട് പ്രയോജനമില്ല. അദ്ദേഹത്തോട് നേരിട്ട് പറഞ്ഞ് അതില്‍ അദ്ദേഹത്തിന്റെ മറുപടിയും അറിഞ്ഞ ശേഷമേ എനിക്ക് പോകാന്‍ പറ്റൂ..”
“എന്തായാലും തല്‍ക്കാലം നീ എഴുന്നേല്‍ക്ക്..എന്നിട്ട് പോകാന്‍ നോക്ക്..ഉം” ഒരുത്തന്‍ സ്വരം അല്‍പ്പം കടുപ്പിച്ചു.
വാസു ഒരു പത്രമെടുത്ത് അതിലേക്ക് നോക്കി വായിക്കുന്ന മട്ടില്‍ ഇരുന്നപ്പോള്‍ ചെറുപ്പക്കാര്‍ക്ക് കോപം നുരച്ചുപൊന്തി.
“ഛീ എഴുന്നെല്‍ക്കാടാ നായെ..” ഒരുത്തന്‍ വാസുവിന്റെ ഷര്‍ട്ടിനു പിടിച്ചു മേലോട്ട് പൊക്കി എഴുന്നേല്‍പ്പിച്ചു.
“ഇവനെ തൂക്കിയെടുത്ത് എറിയടാ ഫൈസലേ..” മറ്റൊരുവന്‍ പറഞ്ഞു. ഷര്‍ട്ടിനു പിടിച്ചിരുന്നവന്‍ വാസുവിനെ പുറത്തേക്ക് തള്ളാന്‍ ശ്രമിച്ചപ്പോള്‍ വാസു അവന്റെ കൈ തട്ടിമാറ്റി.
“നോക്ക്..ഞാന്‍ വാസു..വന്ന കാര്യം സാധിച്ചിട്ടെ ഞാന്‍ പോകൂ. നിങ്ങളുടെ മാമന്‍ എന്നോട് സംസാരിക്കും..ഇല്ലെങ്കില്‍ സംസാരിപ്പിക്കാന്‍ എനിക്കറിയാം…നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ അദ്ദേഹത്തെ വിളിച്ചു കൊണ്ടുവാ..ഈ വീട്ടിനുള്ളില്‍ വച്ച് വെറുതെ കശപിശ ഉണ്ടാക്കണ്ട…നാളെ ആ കൊച്ചിന്റെ പിറന്നാള്‍ ആണ്.. തന്നെയുമല്ല കശപിശകൊണ്ട് ഒരു ഗുണവുമില്ല..അതാ….”
“ഡയലോഗടിക്കുന്നോടാ നായെ..ഇറങ്ങടാ പന്നീ വെളിയില്‍..”
അവരിലൊരാള്‍ അങ്ങനെ പറഞ്ഞുകൊണ്ട് വാസുവിന്റെ മുഖം ലക്ഷ്യമാക്കി ആഞ്ഞിടിച്ചു. മിന്നല്‍ പോലെ ഒഴിഞ്ഞു മാറിയ വാസു ആദ്യം ചെയ്തത് അവന്റെ ഷര്‍ട്ടിനു പിടിച്ചവന്റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടുകയാണ്. ആ കാല്‍ നിലത്തേക്ക് വച്ചു തിരിഞ്ഞ വാസുവിന്റെ മുഷ്ടി തന്നെ ഇടിക്കാന്‍ ശ്രമിച്ചവന്റെ കഴുത്തില്‍ ഊക്കോടെ പതിഞ്ഞു. അവനൊരു ഞരക്കത്തോടെ നിലത്തേക്ക് കൂപ്പുകുത്തിയപ്പോള്‍ മൂന്നാമന്‍ വാസുവിനെ ആഞ്ഞു ചവിട്ടി. ഒഴിഞ്ഞു മാറിയ വാസു അവന്റെ മുട്ടിനു മുകളില്‍, തുടയ്ക്ക് ആഞ്ഞു ചവിട്ടി. ബാലന്‍സ് തെറ്റി ടീപോയിലേക്ക് തലയടിച്ച് അവന്‍ വീണപ്പോഴേക്കും ആദ്യത്തെ ചവിട്ട് കൊണ്ടവന്‍ അവന്റെ നേരെ പാഞ്ഞടുത്തു. ഒന്ന് വെട്ടിത്തിരിഞ്ഞ വാസു അവന്റെ വാരിയെല്ലില്‍ ശക്തമായി ഇടിച്ചു. ഒരു നിലവിളിയോടെ അവന്‍ ചെരിഞ്ഞു സോഫയും മറിച്ച് വീണു. കഴുത്തിന് ഇടി കിട്ടിയവന്‍ ഇതിനിടെ ചാടി എഴുന്നേറ്റെങ്കിലും എഴുന്നേറ്റ വഴിക്ക് അവന്റെ മുഖമടച്ച് ഒരു അടി കൂടി കിട്ടിയതോടെ അവന്‍ വീണ്ടും നിലത്തേക്ക് വീണു. തുടയ്ക്ക് ചവിട്ട് കിട്ടിയവന്‍ ഞൊണ്ടിക്കൊണ്ട് വാസുവിനെ ഇടിക്കാനൊരു ശ്രമം നടത്തിയെങ്കിലും അവന്റെ കൈ പിടിച്ചു തിരിച്ച് വാസു ഊക്കോടെ മുന്‍പോട്ടു തള്ളിയതോടെ അവനും നിലത്തേക്ക് മൂക്കും കുത്തി വീണുപോയി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025