Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 27

“ഓകെ..വാസു കമോണ്‍..നമുക്ക് പോകാം”
“ശരി ഷാജി..ഞങ്ങള്‍ പിന്നെ വരാം” വാസു അവന്റെ കൈയില്‍ പിടിച്ചുകൊണ്ടു പറഞ്ഞു. അവന്‍ തലയാട്ടി. വാസു പോകാനായി തിരിഞ്ഞപ്പോള്‍ ഷാജി അവന്റെ കൈയില്‍ പിടിച്ചു. വാസു തിരിഞ്ഞു നോക്കി.
“വാസു..നിന്നെ കാണുമ്പൊള്‍ മോള്‍ എന്നെപ്പറ്റി ചോദിക്കും..നീ എന്ത് പറയും അപ്പോള്‍?” ഷാജി ആര്‍ദ്രമായ കണ്ണുകളോടെ ചോദിച്ചു.
“എന്തെങ്കിലും പറയാം..” വാസു പുഞ്ചിരിച്ചു.
————————
“നിനക്ക് ഇന്നൊരു പണിയുണ്ട്..”
മുന്‍പില്‍ ഹാജരായ മാഞ്ചിയം എന്ന പേരില്‍ അറിയപ്പെടുന്ന ജമാലിനോട്‌ സ്റ്റാന്‍ലി പറഞ്ഞു. മയക്കു മരുന്നിനടിമയായ ജമാല്‍ മുടിയും താടിയും വളര്‍ത്തിയ ഒരു നീണ്ടു മെലിഞ്ഞ യുവാവായിരുന്നു. ഡെവിള്‍സ് ചില പ്രത്യേക കേസുകള്‍ക്ക് മാത്രം നിയോഗിക്കുന്ന വാടകക്കൊലയാളി.
“നീ ഇരിക്കാടാ” ഭവ്യതയോടെ നിന്നിരുന്ന അവനോട് അര്‍ജുന്‍ പറഞ്ഞു.
“ഞാനിവിടെ നിന്നോളാമേ”
“മാലിക്ക് നിന്നെ ഒരു സ്ഥലത്ത് കൊണ്ടുപോകും. ഒരാളെ കാണിച്ചു തരും. അവന്‍ നാളെ പ്രഭാതം കാണാന്‍ പാടില്ല. ഒന്ന് നീ ഓര്‍ക്കണം..നീ കൊല്ലാന്‍ പോകുന്ന ആള്‍ സാധാരണക്കാരനല്ല. അവന്റെ കൈയിലെങ്ങനും നീ പെട്ടാല്‍, പിന്നെ നിന്റെ പൊടിപോലും ബാക്കി കാണില്ല. അതുകൊണ്ട് വളരെ സൂക്ഷിച്ച് ഞങ്ങള്‍ പറയുന്ന രീതിയില്‍ വേണം കാര്യങ്ങള്‍ ചെയ്യാന്‍” സ്റ്റാന്‍ലി പറഞ്ഞു. മാഞ്ചിയം തലയാട്ടി.
“നിന്റെ കൂടെ ഒരു കുണ്ടന്‍ ഉണ്ടല്ലോ? മിമിക്രി ഒക്കെ പറയുന്ന ഒരു തൊലിയന്‍..എന്താ അവന്റെ പേര്?” അര്‍ജ്ജുന്‍ ചോദിച്ചു.
“അക്കു..” മാഞ്ചിയം നാണത്തോടെ പറഞ്ഞു.
“അക്കു..അവന്റെ ഒരു പേര്..ഉം..അവന്‍ പെണ്ണുങ്ങളുടെ സൌണ്ട് എടുക്കാന്‍ മിടുക്കനല്ലേ..?”
“ആണേ”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025