Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 27

“ഉമ്മാ..ഉമ്മാ..വാസുമാമന്‍..വാസുമാമന്‍..”
അര്‍ദ്ധരാത്രി ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന സഫിയ കരയുന്നത് കണ്ട് അവളുടെ ഉമ്മ ആശങ്കയോടെ എഴുന്നേറ്റ് അവളെ നോക്കി. സഫിയ എഴുന്നേറ്റിരുന്നു കുറെ നേരം വാസുവിന്റെ പേര് പറഞ്ഞു കരഞ്ഞ ശേഷം വീണ്ടും കിടന്നു. അവള്‍ ഏങ്ങലടിക്കുന്നുണ്ടായിരുന്നു.
“മോളെ..എന്ത് പറ്റി?” അവളുടെ ശിരസില്‍ തലോടിക്കൊണ്ട് അവര്‍ ചോദിച്ചു.
“വാസു മാമനെ ആരോ കൊല്ലുന്നു….” അവള്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു.
“മോള് സ്വപ്നം കണ്ടതാ..മാമന് ഒന്നും പറ്റിയിട്ടില്ല..മോള് ഉറങ്ങിക്കോ കേട്ടോ”
സഫിയ നിറകണ്ണുകളോടെ തലയാട്ടി; പിന്നെ ചെരിഞ്ഞു കിടന്നുറങ്ങി. അവളുടെ ഉമ്മ അവളെ തന്നോട് ചേര്‍ത്തുപിടിച്ച് മൂര്‍ദ്ധാവില്‍ ചുംബിച്ചു.
ഡോണ അപകടത്തിലാണ് എന്ന ചിന്തയില്‍ മറ്റൊന്നും ആലോചിക്കാതെയാണ് വാസു കതക് തുറന്നത്. പുറത്ത് അവനെ കാത്ത് മാഞ്ചിയം നിര്‍ത്തിയിരുന്ന, കൃത്യമായി കത്തി കുത്തി ഇറക്കാന്‍ അറിയാവുന്ന രണ്ട് ഗുണ്ടകള്‍ കതകിന്റെ ഓടാമ്പല്‍ നീങ്ങുന്ന ശബ്ദം കേട്ടപ്പോള്‍ കത്തികള്‍ ഓങ്ങി ജാഗരൂകരായി. വാസു ഏതെങ്കിലും കാരണവശാല്‍ അവരില്‍ നിന്നും രക്ഷപെട്ടു പുറത്തേക്ക് വന്നാല്‍ കുത്തി വീഴ്ത്താനായി അവര്‍ക്ക് അല്‍പ്പം പിന്നിലായി മാഞ്ചിയവും നിലയുറപ്പിച്ചിരുന്നു. വീടിനു ചുറ്റുമായി ബാക്കി ആറുപേരും ആയുധങ്ങളുമായി അവന്‍ എങ്ങോട്ട് ഓടിയാലും പിടിക്കത്തക്കവണ്ണം വിവിധ സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.
കതക് തുറന്നു പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയ വാസു ജീവിതത്തില്‍ ആദ്യമായി ഒന്ന് ഞെട്ടി. തന്റെ നെഞ്ചിനു നേരെ പാഞ്ഞു വരുന്ന രണ്ടു തിളങ്ങുന്ന കത്തികള്‍ ഒരു നിമിഷാര്‍ദ്ധത്തിനുള്ളില്‍ അവന്‍ കണ്ടു. മരിക്കുകയല്ലാതെ തനിക്ക് ഒന്നും ചെയ്യാനില്ല എന്ന് അവന്‍ വ്യക്തമായി തിരിച്ചറിഞ്ഞ നിമിഷം. മരണത്തെ സ്വീകരിക്കാന്‍ മാത്രമേ സമയമുള്ളൂ എന്ന് സെക്കന്റിന്റെ പത്തില്‍ ഒന്ന് മാത്രം ഉള്ള ആ സമയത്ത് വാസു മനസിലാക്കി. ആലോചിക്കാനോ പ്രതികരിക്കാനോ കണക്ക് കൂട്ടാനോ ഒന്നിനും സമയമില്ലാത്ത മരണത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള കണ്ണിമയ്ക്കുന്ന ആ സമയത്ത് അവന്‍ മനസുകൊണ്ട് മരണത്തെ വരിച്ചു കഴിഞ്ഞിരുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025