Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 27

“അവനോട് നമ്മുടെ എവര്‍ഗ്രീന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ഡോണയുടെ സൌണ്ട് പഠിക്കാന്‍ പറയണം. എന്നിട്ട് ഞങ്ങള്‍ തരുന്ന നമ്പരിലേക്ക് വിളിച്ച് അവളുടെ സ്വരത്തില്‍ അപകടത്തിലാണ്..രക്ഷിക്കാന്‍ വരണം എന്ന് നല്ല പരിഭ്രമത്തോടെ പറയണം. എപ്പോള്‍? രാത്രി പന്ത്രണ്ടു മണിക്ക്..മനസിലായോ?” സ്റ്റാന്‍ലി ചോദിച്ചു.
“ആയെ..”
“നിങ്ങള്‍ കുറഞ്ഞത് പത്തുപേര്‍ അവന്റെ വീട് വളഞ്ഞു നില്‍ക്കണം. ഒരാള്‍ അവന്റെ ബൈക്കിനു സമീപവും രണ്ടുപേര്‍ മുന്‍വാതിലിന് ഇരുഭാഗത്തുമായും നില്‍ക്കണം. കുണ്ടന്‍ ഫോണ്‍ ചെയ്താലുടന്‍ അവന്‍ തിടുക്കത്തോടെ പുറത്തിറങ്ങും. പുറത്തേക്ക് ഇറങ്ങുന്ന അവന്റെ നെഞ്ചില്‍ നിങ്ങളുടെ കത്തികള്‍ കയറണം..അവന് ചിന്തിക്കാന്‍ സമയം കിട്ടുന്നതിനു മുന്‍പ് കത്തി ഊരി തെരുതെരെ കുത്തി അവന്റെ മരണം ഉറപ്പാക്കണം..എന്നിട്ട് സ്ഥലം വിട്ടോണം..കൊച്ചിയിലെന്നല്ല, കേരളത്തില്‍ നിന്നുതന്നെ കടന്നോണം..മനസിലായല്ലോ?” സ്റ്റാന്‍ലി പ്ലാന്‍ വിശദീകരിച്ചിട്ട് അവനെ നോക്കി.
“മനസിലായി സാറെ..ആളെയും സ്ഥലവും കാണിച്ചാല്‍ മതി..ബാക്കി ഞാനേറ്റു..”
“ഓര്‍മ്മ വേണം. അവന്‍ മഹാ അപകടകാരിയാണ്..അപകടകാരി എന്ന് പറഞ്ഞാല്‍ നിനക്ക് ചിന്തിക്കവുന്നതിനും അപ്പുറം. ഒരു പിഴവ് മതി നിന്റെയൊക്കെ കട്ടയും പടവും മടങ്ങാന്‍. അവന്‍ ഇറങ്ങുന്ന സമയത്ത് തന്നെ കത്തി കയറ്റിയാല്‍ നീ വിജയിച്ചു..അതുപോലെ കുണ്ടനോട്‌ പറയണം ശബ്ദാനുകരണം കൃത്യമായിരിക്കണം എന്ന്” അര്‍ജുന്‍ അവനെ ഓര്‍മ്മപ്പെടുത്തി. മാഞ്ചിയം തലയാട്ടി സമ്മതിച്ചു.
“ങാ പിന്നൊരു കാര്യം. ഏതെങ്കിലും കാരണവശാല്‍ നിന്റെ പണി പാളി എന്ന് തോന്നിയാല്‍, പിന്നെ നില്‍ക്കരുത്. വിട്ടോണം..ഒരിക്കലും അവന്റെ കൈയില്‍ പിടി കൊടുക്കരുത്. അല്ലാതെ തന്നെ പണ്ടാരമടങ്ങാന്‍ കുറെ എണ്ണം പണി തന്നു കഴിഞ്ഞു..ഇനി നീ കൂടി ആ ലിസ്റ്റില്‍ വേണ്ട..” സ്റ്റാന്‍ലി വെറുപ്പോടെ പറഞ്ഞു.
“എനിക്ക് പിഴയ്ക്കത്തില്ല സാറേ..ഇന്ന് പണി നടന്നിരിക്കും” മാഞ്ചിയം പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ പറഞ്ഞു.
മാലിക്ക് അഞ്ഞൂറിന്റെ ഒരു കെട്ട് അവന് നല്‍കി.
“ബാക്കി..പണിക്ക് ശേഷം…ഉം വാ..സ്ഥലവും ആളിനെയും കാണിക്കാം” അവന്‍ പോകാനായി എഴുന്നേറ്റു.
—————————
സന്ധ്യാസമയത്ത് ബുള്ളറ്റിന്റെ ശബ്ദം കേട്ടപ്പോള്‍ സഫിയ വീടിനുള്ളില്‍ നിന്നും വെളിയിലേക്ക് ഓടിയിറങ്ങി. എപ്പോള്‍ അതിലെ ബുള്ളറ്റ് ബൈക്ക് പോയാലും അവള്‍ ഓടി ഇറങ്ങി നോക്കും; അത് വാസുവാണോ എന്ന്. അല്ല എന്ന് മനസിലാകുമ്പോള്‍ ആ കുഞ്ഞുമുഖം വാടും. വിഷമത്തോടെ അവള്‍ വരാന്തയില്‍ കുത്തിയിരിക്കും. പക്ഷെ വീണ്ടും അടുത്ത തവണ ബൈക്കിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ അവള്‍ വീണ്ടും ഓടിയിറങ്ങി വന്നു നോക്കും. സഫിയ പുറത്തേക്ക് ഓടി വരുമ്പോള്‍ സക്കീര്‍ വരാന്തയില്‍ പിള്ളേരെ വിട്ടു മേടിപ്പിച്ച ഏതോ വിലകുറഞ്ഞ റമ്മും കുടിച്ചുകൊണ്ട് ഇരിപ്പുണ്ടായിരുന്നു.
“ജ്ജ് എങ്ങോട്ടാ മോളെ ഓടുന്നത്….അബട നില്‍ക്ക്”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025