Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 27

“വക്കീല്‍ ഉടന്‍ വരും…നീ ഇങ്ങനെ ആധി പിടിച്ചു മനസ് കലക്കാതെ ഇവിടെ വന്നിരിക്ക്. ശാന്തമായി ചിന്തിച്ചാലെ നമുക്ക് എന്തെങ്കിലും വഴി കിട്ടൂ..” മാലിക്ക് സ്റ്റാന്‍ലിയെ നോക്കി പറഞ്ഞു.
“നീ ഒരു ഫുള്‍ ഇങ്ങെടുക്ക്..തലയ്ക്ക് ഭ്രാന്ത്‌ പിടിക്കുന്നു”
സോഫയിലേക്ക് വീണുകൊണ്ട് സ്റ്റാന്‍ലി പറഞ്ഞു. അര്‍ജ്ജുന്‍ അപ്പോഴും അതെ ഇരിപ്പ് തന്നെ തുടരുകയായിരുന്നു. മാലിക്ക് മദ്യം കൊണ്ടുവന്ന് മൂവര്‍ക്കുമായി ഒഴിച്ചു. സ്റ്റാന്‍ലി ഒരു വലിക്ക് അത് കുടിച് ശേഷം കുറച്ചു പറങ്കിയണ്ടി വാരി വായിലിട്ടു.
“മുംതാസ് കേസിലെ എല്ലാ സാക്ഷികളെയും ഒന്നാം പ്രതിയെയും അവര്‍ക്ക് കിട്ടിക്കഴിഞ്ഞു.”
ഗ്ലാസ് കൈയില്‍ എടുത്തുകൊണ്ട് അര്‍ജുന്‍ പറഞ്ഞു. അവനെന്തോ പറയാനുള്ള ഭാവമാണ് എന്ന് മനസിലാക്കിയ മറ്റു രണ്ടുപേരും മറുപടി നല്‍കാതെ അവനെ നോക്കി.
“കബീറിനെ തടഞ്ഞ രീതിയാണ്‌ ഇതില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒന്ന്. പ്രകോപനം ഉണ്ടാക്കി അവനെക്കൊണ്ട് കുറ്റം ചെയ്യിക്കുക എന്ന തന്ത്രമാണ് പൌലോസ് പ്രയോഗിച്ചത്. അവനതില്‍ വീണു. പക്ഷെ ഇവന്‍ പോകുന്ന വിവരം അയാള്‍ എങ്ങനെ മനസിലാക്കി?” അര്‍ജ്ജുന്‍ സുഹൃത്തുക്കളെ നോക്കി.
“അയാള്‍ ചാരന്മാരെ നിയോഗിച്ചിട്ടുണ്ട്..അയാള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി എ സി പി കൂടെ ഉള്ളപ്പോള്‍ മാന്‍ പവര്‍ അയാള്‍ക്ക് ഒരു വിഷയമല്ല” സ്റ്റാന്‍ലി ആണ് അത് പറഞ്ഞത്.
“കറക്റ്റ്..അങ്ങനെ തന്നെ ആയിരിക്കണം അയാള്‍ അത് അറിഞ്ഞിട്ടുണ്ടാകുക. കബീറിനെ പൊക്കിയത് അവന്റെ യാത്ര മുടക്കാനും അവനെക്കൊണ്ട് സത്യം പറയിക്കാനും ആണ്. പക്ഷെ അവനെ കൈവശം വച്ചുകൊണ്ടിരിക്കാന്‍ അയാള്‍ക്ക് പറ്റില്ല. ഇന്ന് തന്നെ അവനെ ഇറക്കാനുള്ള പണി റാവുത്തര്‍ ചെയ്യും. എങ്കിലും, അവന്റെ പോക്ക് ഇതോടെ മുടങ്ങി.. ഇനി പോലീസ് ക്ലിയറന്‍സ് ഇല്ലാതെ അവന് എങ്ങോട്ടും പോകാന്‍ പറ്റില്ല. അവന്‍ ഇവിടെ ഉള്ളത് നമുക്ക് വലിയ അപകടവുമാണ്.” അര്‍ജ്ജുന്‍ കൂട്ടുകാരെ നോക്കി.
“മേ ഐ കമിന്‍” അഡ്വക്കേറ്റ് ഭദ്രന്റെ ഘനഗാംഭീര്യ സ്വരം അവര്‍ കേട്ടു.
“അയാള് വന്നു..വാ വക്കീലെ” സ്റ്റാന്‍ലി കതകിന്റെ ഭാഗത്തേക്ക് നോക്കി ഉറക്കെ പറഞ്ഞു.
വക്കീല്‍ ഉള്ളിലേക്ക് കയറി ഒരു പുഞ്ചിരിയോടെ മൂവരെയും നോക്കി. മാലിക്ക് വേഗം തന്നെ അയാള്‍ക്കും ഒരു ഗ്ലാസ് എത്തിച്ച് അതില്‍ മദ്യമൊഴിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025