Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 28

“ഒരു ബാറിന്റെ മുന്‍പില്‍ വന്നിട്ട് ഒരു നിപ്പന്‍ എങ്കിലും അടിക്കാതെ പോകുന്നത് ഗുരുത്വദോഷം ആണെന്ന് എന്റെ ആശാന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അനിയന്‍ കേറുമ്പോള്‍ ഉള്ളില്‍ ഞാനും കാണും. എനിക്ക് അവനെ പൊക്കുന്ന സീന്‍ നേരില്‍ ഒന്ന് കാണണം” അക്ബര്‍ വണ്ടി മെല്ലെ മുന്‍പോട്ടു നീക്കിക്കൊണ്ട് പറഞ്ഞു.
“ഇക്ക ആവേശം മൂത്ത് കേറി ഇടപെടരുത്..പണി പോകും..ങാ” വാസു ഓര്‍മ്മപ്പെടുത്തി.
“യ്യോ ഓര്‍മ്മ ഉണ്ടനിയാ..രണ്ടു പെണ്‍ പിള്ളാരെയാ പടച്ചോന്‍ എനിക്ക് തന്നേക്കുന്നത്.. അതുങ്ങളെ ഓര്‍ക്കാതെ എനിക്ക് ജീവിക്കാന്‍ ഒക്കുമോ”
“എന്നാല്‍ ശരി..ഇക്ക റെഡി ആയിരിക്കണം. ഞാന്‍ ഏതു നിമിഷവും അവനെയും കൊണ്ട് പുറത്തെത്തും” വാസു പറഞ്ഞു.
“ഓ ശരി”
വാസു ബാറിന്റെ കോമ്പൌണ്ടിലേക്ക് കയറി. വൈകുന്നേരം കുടിയന്മാരുടെ അസാമാന്യമായ തിരക്ക് അവിടെ ഉണ്ടായിരുന്നു. അതിന്റെ ഇടയിലൂടെ വണ്ടി കയറ്റി അക്ബര്‍ ഉള്ളിലേക്ക് വന്നപ്പോള്‍ ബൈക്കില്‍ വന്ന രണ്ടു പയ്യന്മാര്‍ ഇഷ്ടപ്പെടാത്ത മട്ടില്‍ അയാളെ നോക്കി.
“എന്താടാ..ങേ?” അക്ബര്‍ മുരണ്ടു.
“ഒന്നുമില്ലേ..” അവന്മാര്‍ വണ്ടിയുമായി വേഗം സ്ഥലം വിട്ടു. വാസു ഉള്ളിലേക്ക് കയറുന്നത് നോക്കി വണ്ടി തിരിച്ചിട്ട ശേഷം അക്ബര്‍ ഇറങ്ങി.
ശീതീകരിച്ച ബാറിനുള്ളിലെ കൌണ്ടറിനു സമീപം അക്ബര്‍ എത്തി ഒരു പെഗ് റം ഓര്‍ഡര്‍ ചെയ്തു. അരണ്ടവെളിച്ചത്തില്‍ പോകുന്ന വാസുവിനെ നോക്കിക്കൊണ്ട് അയാള്‍ അവിടെത്തന്നെ നിന്നു. എല്ലാ മേശകളിലും ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ക്കിടയിലൂടെ മദ്യവും മറ്റു വിഭവങ്ങളുമായി തിരക്കിട്ട് നടക്കുന്ന ബാര്‍ ജീവനക്കാര്‍. എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ നേരിടാനായി കൌണ്ടറിനു സമീപം ബാറുകാര്‍ ജോലിക്ക് നിര്‍ത്തിയിരുന്ന രണ്ട് തടിയന്മാരും എല്ലാവരെയും നിരീക്ഷിച്ചുകൊണ്ട് നില്‍പ്പുണ്ടായിരുന്നു.
ഉള്ളിലേക്ക് കയറിയ വാസു ഒരു ക്യാബിന്റെ ഉള്ളില്‍ നാലുപേരുമായി ഇരുന്നു മദ്യപിച്ചുകൊണ്ട് ഉറക്കെ സംസാരിച്ച് ചിരിക്കുന്ന ഡിക്രൂസിനെ കണ്ട് അങ്ങോട്ട്‌ നടന്നു. കറുത്ത നിറമുള്ള അയാള്‍ താടി വളര്‍ത്തിയിരുന്നു. ഒപ്പമിരിക്കുന്നവര്‍ വേഷവിധാനത്തില്‍ നിന്നും മട്ടില്‍ നിന്നും ഗുണ്ടകളാണ് എന്ന് വാസുവിന് തോന്നി. അവന്‍ ക്യാബിന്റെ വാതില്‍ക്കലെത്തി ഉള്ളിലേക്ക് നോക്കി അത് ഡിക്രൂസ് തന്നെയാണ് എന്ന് ഒരിക്കല്‍ക്കൂടി ഉറപ്പ് വരുത്തിയ ശേഷം ഉള്ളിലേക്ക് കയറി.
“ഹേയ് മിസ്റ്റര്‍, ഈ ക്യാബിന്‍ ഞങ്ങള്‍ ബുക്ക് ചെയ്തതാണ്..താങ്കള്‍ പുറത്ത് സ്ഥലം നോക്കണം” ഡിക്രൂസ് ഉള്ളിലേക്ക് വന്ന വാസുവിനോട് പറഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025