Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 28

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് ഡൊമസ്റ്റിക്ക് ടെര്‍മിനലിന്റെ മുന്‍പില്‍ മാലിക്കിന്റെ പജേറോ ബ്രേക്കിട്ടു. പല വാഹനങ്ങളുടെ തിരക്കിനിടയില്‍ നിന്നിരുന്ന ആ വണ്ടി പ്രത്യേകമായി ആരുടെയും ശ്രദ്ധ ആകര്‍ഷിച്ചില്ല. തിരക്കുകള്‍ക്ക് ഇടയിലൂടെ ഏതാണ്ട് അഞ്ചരയടിയില്‍ താഴെ ഉയരമുള്ള, ഒരു ചെറിയ മനുഷ്യന്‍ തോളില്‍ ഒരു ബാഗുമായി ചെന്ന് ആ വണ്ടിയുടെ മുന്‍ സീറ്റില്‍ കയറിയിരുന്നു.
“ഹായ് മിസ്റ്റര്‍ ദ്വിവേദി..വെല്‍ക്കം ടു കൊച്ചി..” മാലിക്ക് അയാള്‍ക്ക് ഹസ്തദാനം നല്‍കി.
“താങ്ക്സ് ബോസ്..നൈസ് ടു മീറ്റ്‌ യു” അയാള്‍ ചിരിച്ചു.
മാലിക്ക് അയാളെ നോക്കി പുഞ്ചിരിച്ച ശേഷം വണ്ടി മുന്‍പോട്ടെടുത്തു. എയര്‍പോര്‍ട്ടില്‍ നിന്നും വണ്ടി റോഡിലേക്ക് ഇറങ്ങിയപ്പോള്‍ മാലിക്കിന്റെ ഒപ്പം കയറിയ ആള്‍ ബാഗില്‍ നിന്നും ഒരു വിദേശ മദ്യടിന്‍ എടുത്ത് അതിന്റെ അടപ്പ് തുറന്നു.
“ഒരു സ്മാള്‍?” മാലിക്കിനെ നോക്കി അയാള്‍ ചോദിച്ചു.
“ഏയ്‌ വേണ്ട. നിങ്ങള്‍ കുടിച്ചോ..”
മാലിക്ക് അയാളെ നോക്കാതെ വണ്ടി ഓടിക്കുന്നതില്‍ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു. ഹിന്ദിയില്‍ ആയിരുന്നു അവരുടെ സംസാരം. അയാള്‍ മദ്യം ലേശം കുടിച്ച ശേഷം ടിന്‍ തിരികെ അടച്ചു വച്ചു.
“താങ്കളെ കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ ധാരണ താങ്കള്‍ ഒരു ആറര അടി ഉയരമുള്ള ഒരു ആജാനുബാഹു ആയിരിക്കുമെന്നാണ്.” മാലിക്ക് ഒരു വണ്ടിയെ മറികടക്കുന്നതിനിടെ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഹഹ്ഹ..ഒരു കില്ലര്‍ വലിയ ഒരു ദേഹത്തിന്റെ ഉടമ ആയിരിക്കണം എന്നൊക്കെ ഉള്ളത് സിനിമാക്കാരുടെ സങ്കല്പം അല്ലെ ബോസ്. ചെറിയ ശരീരമാണ് ഈ ജോലിക്ക് ഏറ്റവും നല്ലത് എന്ന് അവന്മാര്‍ക്ക് അറിയില്ലല്ലോ” അയാള്‍ മൃദുവായ ശബ്ദത്തില്‍ പറഞ്ഞു.
“അതെ..യു ആര്‍ റൈറ്റ്. മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടാത്ത ആളായിരിക്കണം ഇത്തരം ജോലികള്‍ ചെയ്യുന്നവര്‍. വേണ്ടത് ബുദ്ധിയും ശാരീരികക്ഷമതയും ആണ്”
“താങ്കള്‍ പറഞ്ഞ ആറരയടി പൊക്കമുള്ള രണ്ടോ മൂന്നോ പേരെ നിസ്സാരമായി അടിച്ചിടാന്‍ എനിക്ക് മിനിട്ടുകള്‍ മതി..സൈസില്‍ ഒന്നും കാര്യമില്ല ബോസ്”
അതിനു മറുപടിയായി മാലിക്ക് പുഞ്ചിരിച്ചപ്പോള്‍ അയാള്‍ വീണ്ടും മദ്യം സിപ് ചെയ്തു.
“ആരാണ് എന്റെ ഇര?” അയാള്‍ റോഡിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
“എല്ലാം അവിടെ ചെന്ന ശേഷം പറയാം. താങ്കളെപ്പോലെ ഒരാള്‍ക്ക് ഒരു പൂ പറിക്കുന്ന ലാഘവത്തോടെ ചെയ്യാവുന്ന കാര്യമേ ഉള്ളു. ഞങ്ങള്‍ക്കും വയ്യാഞ്ഞിട്ടല്ല..പക്ഷെ ഇവിടെ ചില പ്രശ്നങ്ങള്‍ ഉണ്ട്. അതുകൊണ്ട് പോലീസ് സംശയിക്കനിടയുള്ള ഒന്നിലും നേരിട്ട് ഇടപെടാന്‍ പറ്റാത്തത് കൊണ്ടാണ് താങ്കളുടെ സേവനം തന്നെ തേടിയത്..ഇത് വിജയകരമായി നടന്നാല്‍, ചിലപ്പോള്‍ ഒന്നോ രണ്ടോ കേസുകള്‍ കൂടി താങ്കള്‍ക്ക് ഞങ്ങള്‍ തരാനിടയുണ്ട്..”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025