Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 28

“ഞാന്‍ ഇരിക്കാന്‍ വന്നതല്ല..സാറിനെ കാണാന്‍ വന്നതാണ്‌. എനിക്ക് സാറിനോട് ഒന്ന് സംസാരിക്കണമായിരുന്നു” വാസു വിനയത്തോടെ പറഞ്ഞു.
“വല്ല കേസിന്റെയും കാര്യമാണ് എങ്കില്‍ ഇന്നിനി പറ്റില്ല. നാളെ ഓഫീസിലോട്ട് വാ” ഡിക്രൂസ് ബീഫിന്റെ കഷണം എടുത്ത് വായിലേക്ക് തള്ളുന്നതിനിടെ പറഞ്ഞു.
“അയ്യോ സാറേ..എനിക്ക് ഇന്ന് തന്നെ ഒരു കാര്യം സാധിക്കാനുണ്ട്. ഞാന്‍ ഓഫീസില്‍ ചെന്നപ്പോഴാണ് സാറ് ഇങ്ങോട്ട് വന്നുകാണും എന്നറിഞ്ഞത്. നേരെ ഇങ്ങു പോരുകയായിരുന്നു ഉടന്‍തന്നെ..സാറ് വിരോധമില്ലെങ്കില്‍ ഒന്ന് പുറത്തോട്ടു വരണം..ഒരിടം വരെ പോകാനാണ്..അത്യാവശ്യവുമാണ്” വാസു പറഞ്ഞു.
“നോക്ക് മിസ്റ്റര്‍…ഞാന്‍ പറഞ്ഞു..എന്റെ വര്‍ക്കിംഗ് അവേഴ്സ് കഴിഞ്ഞാല്‍പ്പിന്നെ യാതൊന്നിനും എന്നെ കിട്ടില്ല. നിങ്ങള് നിന്നു സമയം കളയാതെ പോ..മാത്രമല്ല ഇവരുമായി മറ്റൊരു കേസിന്റെ കാര്യം ചര്‍ച്ച ചെയ്യുകയുമാണ്‌ ഞാന്‍”
“അതെ..ഇന്ന് സാറ് ഞങ്ങളുടെ ഗസ്റ്റ് ആണ്. ബ്രോ പോ..പോയിട്ട് നാളെ ആപ്പീസിലോട്ട് ചെല്ല്..അല്ലേടാ ഷാജീ..” ഒരുത്തന്‍ പുച്ഛം കലര്‍ന്ന സ്വരത്തില്‍ വാസുവിനോട് പറഞ്ഞു. മറ്റുള്ളവരും ഡിക്രൂസും അതുകേട്ടു ചിരിച്ചു.
“സാറ് വരുന്നോ അതോ ഞാന്‍ സാറിനെ കൊണ്ടുപോണോ..ഞാന്‍ ആദ്യമേ പറഞ്ഞു ഒരു അത്യാവശ്യ കാര്യത്തിനാണ് വിളിക്കുന്നതെന്ന്” വാസു സ്വരം ലേശം മാറ്റിയാണ് അത് പറഞ്ഞത്.
“ങാഹാ ഇവന്‍ ആളു കൊള്ളാമല്ലോ.. സാറിനെ നീ കൊണ്ടുപോകും അല്യോ? അതും ഞങ്ങള്‍ കൂടെ ഉള്ളപ്പോള്‍ത്തന്നെ..എന്നാ മോന്‍ ഒന്ന് കൊണ്ടുപോയി കാണിച്ചേ” അവനെ കളിയാക്കി സംസാരിച്ചവന്‍ പറഞ്ഞു.
“പോകാന്‍ നോക്കെടാ ചെക്കാ..കള്ളുകുടിച്ച് ചുമ്മാ വീരസ്യം കാണിക്കാതെ..പോ പോ..ഇല്ലേല്‍ തടി കേടാകും” ഡിക്രൂസ് വാസു പറഞ്ഞതിന് പുല്ലുവില നല്‍കാതെ പറഞ്ഞു.
വാസു ഡിക്രൂസിന്റെ അരികിലേക്ക് നീങ്ങിയതും അവനോട് സംസാരിച്ചവന്‍ എഴുന്നേറ്റ് നടുവില്‍ നിന്നുകൊണ്ട് അവനെ തടഞ്ഞു.
“ബാറാണ്..ചുമ്മാ അലമ്പുണ്ടാക്കാതെ പോടാ കോപ്പേ..”
അവന്‍ മെല്ലെ വാസു കേള്‍ക്കാന്‍ മാത്രം ശബ്ദത്തില്‍ മുരണ്ടു. വാസു അവന്റെ കണ്ണിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു. അടുത്ത നിമിഷം അവന്റെ കൈ അയാളുടെ നെഞ്ചിനു താഴെ, വാരിയെല്ലുകള്‍ക്ക് തൊട്ടു താഴെ നടുവിലായി ശക്തമായി പതിഞ്ഞു. അവന്‍ നിലത്തേക്ക് ചെറിയ ഒരു ഞരക്കത്തോടെ ഇരിക്കുന്നത് ഡിക്രൂസും കൂടെ ഉണ്ടായിരുന്നവരും മാത്രമല്ല,

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025