Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുള്ളി തെറിച്ച ബന്ധങ്ങൾ 2

 

“തൊമ്മൻ മാപ്പിളേ, കൊച്ചുമോൻ വന്നതിന്റെ സന്തോഷം ആണലോ മുഖം നിറച്ചു ” അയാൾ അപ്പാപ്പനോടായി പറഞ്ഞു

 

“ആണെടാ ചാക്കോച്ചാ, ഇപ്പോൾ എനിക്ക് ഒരു കൂട്ട് ആയില്ലെ, ഒരു ധൈര്യം ഒക്കെ വെച്ചത് പോലെ.” അപ്പാപ്പൻ മനസ് നിറഞ്ഞ നിർവൃതയോടെ അയാളുടെ തോളത്തു കൈ വെച്ചു.

 

“അപ്പുസേ, ഇതു ചാക്കോച്ചൻ, നീ ഓർക്കുന്നുണ്ടാവില്ല.. പറഞ്ഞു വരുമ്പോൾ നമ്മുടെ കുടുംബക്കാർ തന്നെയാ..നമ്മുടെ പറമ്പ് മുഴുവൻ മേൽനോട്ടം ഇപ്പോൾ ഇവനാണ് നോക്കുന്നത്.. പണ്ട് ഇവന്റെ അപ്പൻ സേവിയർ ആരുന്നു.. അവൻ ഇപ്പോൾ കിടപ്പിലാ.. പണിക്കാരുടെ കൂടെ റബ്ബർ ടാപ്പിംഗ് ഉം ചെയ്യും ആൾ.. ആകെ കൂടെ നമ്മുടെ പറമ്പിലെ ഓൾ റൗണ്ടർ ആണേ.. നമ്മുടെ അയൽവാസി കൂടെ ആണ് കേട്ടോ ” അപ്പാപ്പൻ എന്നെ നോക്കി പറഞ്ഞു.

 

ഞാൻ അയാളെ നോക്കി ചിരിച്ചു.. അയാളും എന്നെ നോക്കി പുഞ്ചിരിച്ചു..

അപ്പാപ്പൻ തുടർന്ന്, “ഇവന്റെ മൂത്ത മോൾ ഷെറിൻ ഡിഗ്രിക്കു പഠിക്കുവാ..കുറച്ചു പിള്ളേർക്ക് ട്യൂഷൻ ഒക്കെ എടുക്കുന്നുണ്ട്..നല്ല മിടുക്കിയ.. അവളാ നിന്റെ കമ്പ്യൂട്ടർ ഒക്കെ നോക്കി മേടിച്ചതും റൂമിൽ ശരിയാക്കിയതും ഒക്കെ.. നിന്നെയും പഠിക്കാൻ സഹായിക്കാം എന്നാ ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞേക്കുന്നത് ”

 

നിന്നു കേൾക്കുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു.. ആരുടെയും ഹെൽപ് ഒന്നും എനിക്ക് ഇഷ്ടമില്ല എങ്കിലും ഞാൻ തോറ്റ കാര്യം അപ്പാപ്പന് അറിയാമെന്നു എനിക്ക് ഉറപ്പായിരുന്നു.. അതുകൊണ്ട് ഞാൻ ഒരു അലസമായ ചിരി മാത്രം 2 പേരുടെയും മുഖത്തു നോക്കി നൽകി തിരിഞ്ഞു പറമ്പിൽ ഒക്കെ നോക്കുന്ന പോലെ കണ്ണു ഓടിച്ചു..

 

“അതൊക്കെ കൊച്ചു മിടുക്കനാ, എന്തായാലും തൊമ്മൻ മാപ്പിളഇന്റെ കൊച്ചുമോൻ അല്ലേ,  ഷെറിനോട് കൊച്ചിനെ നല്ല പോലെ പഠിപ്പിക്കാൻ ഞാൻ പറഞ്ഞോളാം ” എന്റെ ഉള്ളിരിപ്പ് മനസിലായി എന്ന വണ്ണം ചാക്കോച്ചൻ പറഞ്ഞു. അപ്പാപ്പൻ അതെ എന്ന രീതിയിൽ തല ആട്ടി.

 

ഉവ്വ കൊച്ചിനെ ഷെറിൻ പഠിപ്പിക്കും!!! ഇയാൾ ഇതു എന്തോ തേങ്ങ അറിഞ്ഞിട്ടാണോ.. എന്റെ പൂർവ ചരിത്രം അറിഞ്ഞാൽ സ്വന്തം മകളെ ഈ പരിസരത്തേക്കു വിടില്ല ആരും. ഞാൻ പിറുപിറുത്തു. പതിയെ മുന്നിൽ കിടന്ന ഒരു റബ്ബറിൻ കായ് കാലു കൊണ്ടു തട്ടി തട്ടി ഞാൻ അവരുടെ സംസാരം ഇഷ്ടപെടാത്ത കൊണ്ടു നടന്നു നീങ്ങി. പുറക്കിൽ അവര് മറ്റേതോ ചർച്ചകളിലേക്കു പോകുന്നുണ്ടാരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025