Kambikuttan Malayalam

Sex stories Kambikuttan kambikathakal

നായികയുടെ തടവറ 6

” ഞാൻ ആ വീടിൻ്റെ പിറക് വശത്തെ പറമ്പിലുള്ള ചളിയിൽ കൂടി നടന്നപ്പോൾ ചില കാര്യങ്ങൾ എൻ്റെ ശ്രദ്ധയിൽ പെട്ടു .
പറമ്പിലെ ചളിയിൽ നിന്നും ഹീലുള്ള ചെരുപ്പിൻ്റെ ഫൂട്ട് പ്രിൻ്റ എനിക്ക് ലഭിച്ചു. ഒരേ വഴിയിലൂടെ പോയതിൻ്റെയും വന്നതിൻ്റെയും അടയാളം എനിക്ക് കിട്ടി.
ഞാൻ വീണ്ടും നടന്നു ഹൈവെ റോഡിൻ്റെ അരികിലെത്തിയപ്പോൾ റോഡരികിൽ ആ ഫൂട്ട് പ്രിൻ്റൻ്റെ ഉടമയായ ചളിയിൽ കുതിർന്ന ചെരിപ്പ് ഞാൻ കണ്ടു. ……
അപ്പോൾ അവിടെ യായിരിക്കാം വണ്ടി പാർക്ക് ചെയ്തിരുന്നത് …. കൃത്യം കഴിഞ്ഞ് കൊലയാളി പോകുമ്പോൾ ചളി കാരണം അത് അവിടെ ഉപേക്ഷിച്ചതാവാം.,,,,,,
ഇനി ഈ ചെരുപ്പിനെ കുറിച്ച് പറയുകയാണെങ്കിൽ ഹൈലി കോസ്റ്റ്ലി വൺ …….. എന്ന് വെച്ചാൽ സാധാരണക്കാർ ഇത് ഉപയോഗിക്കില്ല.
സാധാരണയായി സെലിബ്രിറ്റികൾ മാത്രം ഉപയോഗിക്കുന്ന ഒരു ഫേൻസി ച്ചെരുപ്പാണ് ഇത് …….
അങ്ങിനെയാണ് എനിക്ക് മനസ്സിലായത് സിനിമ രംഗത്തുള്ള ഒരു സ്ത്രീയാണ് ഇതിൻ്റെ പിന്നിൽ……”

ദീപ്തി LCD യിൽ ഒരു ദൃശ്യം പ്ലേ ചെയ്തു

ദീപ്തി : ” ഇത് ഹൈവയിലെ ഒരു കടയിൽ നിന്നും ശേഖരിച്ച cctv ദൃശ്യമാണ് …… ഇതിൽ കാവ്യയുടെ നീല ഇന്നാവാ കാർ ആ ദിവസം കറക്റ്റ് പത്ത് മണിക്ക് പാസ്സ് ചെയ്യുന്ന ദൃശ്യമുണ്ട് ….. അത് പോലെ തെന്നെ കറകറ്റ് 10 : 25 ന് തിരച്ച് പോകുന്ന ദൃശ്യവുമുണ്ട് … ”

എല്ലാവരും ആ ദൃശ്യം ശ്രദ്ധിച്ചു.

ദീപ്തി തുടർന്നു

” ഞാൻ അനൂപിൻ്റെ പൂർവ കഥകളിലേക്ക് സിനിമാ മേഖലയിൽ ഞാൻ ഒരു രഹസ്യ അന്വേഷണം നടത്തിയപ്പോൾ മനസ്സിലായത് ആദ്യ കാലത്ത് ….. ഐ മീൻ …… കാവ്യ സിനിമയിലേക്ക് എത്തിയ സമയത്ത് ….. കാവ്യക്ക് അനൂപുമായി ഒരു രഹസ്യ ബന്ധം നിലനിന്നിരുന്നു എന്നാണ് …. പിന്നീട് അത് തുടർന്നിട്ടില്ല.
അത് പോലെ തെന്നെ കാവ്യക്ക് ഈ വീടുമായി നല്ല ബന്ധം ഉണ്ട് ….. രണ്ട് മൂന്ന് സിനിമയുടെ ഭാഗമായി കാവ്യ ഇവിടെ താമസിച്ചിരുന്നു…….. ”

ദീപ്തി ഒരു ബാഗിൽ നിന്നും ഒരു ലാപ്ടോപ് എടുത്തു.

” ഇത് അനൂപിൻ്റെ ലാപ് ടോപ്പാണ് ….. ഇത് എനിക്ക് കിട്ടിയത് കാവ്യയുടെ ഗസ്റ്റ് ഹൗസിൽ നിന്ന് …. അതും അവൾ അവിടെ ഇല്ലാത്ത സമയത്ത് , അവളറിയാതെ നടന്ന സെർച്ചിങ്ങിലാണ് എനിക്ക് കിട്ടിയത്. ……. അവൾ പ്രതിയാണെന്നുള്ളതിൻ്റെ പ്രധാന തെളിവാണിത് ”

കാവ്യക്ക് ഇപ്പോൾ ശബ്ദം നിലച്ചിരുന്നു …… അവൾ കരച്ചിൽ അടക്കിപ്പിടിച്ചു നിന്നു.

” ഇനി മറ്റൊരു കാര്യം കൂടി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
… അന്ന് സംഭവ സ്ഥലത്ത് നിന്നും ലഭിച്ച തെളിവായ ഒരു റിംങ്ങ് ആഭരണം പിന്നീട് നഷ്ടപെടിരുന്നു……. അത് എങ്ങിനെ നഷ്ടപെട്ടു എന്നത് ഈ വോയ്സ് ക്ലിപ് പറയും ”

ദീപ്തി ക്ലിപ്പ് സിസ്റ്റത്തിൽ ഓണാക്കുന്നതിനിടക്ക് പറഞ്ഞ് തുടർന്നു.

” ലക്ഷ്മി …. നീ അറിയാതെ കവിളിപിക്കപെട്ട ഒരു കാര്യം ഉണ്ട് ….”

ലക്ഷ്മി ആശ്ചര്യത്തോെടെ ദീപ്തിയെ നോക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025