നെസി എന്നെ രൂക്ഷമായൊന്നു നോക്കി അവൾ കരഞ്ഞിട്ടുണ്ട് ആ കണ്ണുകൾ അത് പറയുന്നു
വിളിക്കരുത് നിങ്ങൾ എന്നെ അങ്ങനെ നിങ്ങളെ സ്നേഹിച്ചതിനു നിങ്ങൾ എനിക്ക് നല്ല സമ്മാനം തന്നെ തന്നല്ലോ അല്ലെ
ഞാൻ ഒന്നും മനസിലാവാതെ അവിടെ നിന്നു അവൾ മക്കളെ വലിച്ചുകൊണ്ടു വീടിനു പുറത്തേക്കു നടക്കുകയാണ്
ഞാൻ പിറകെ ചെന്ന്
എന്റെ മുറിയുടെ പുറത്തു എത്തിയപ്പോൾ എന്റെ അനിയനും അനിയത്തിയും കുടുംബ സമേദം ഉണ്ട് എല്ലാരുമേന്നെ ഒരു കുറ്റവാളിയെ നോക്കും പോലെ നോക്കുകയാണ് ഞാൻ ഒരു നിമിഷം പകച്ചു ഞാൻ ഇത്ര വലിയ എന്തു തെറ്റാണു ചെയ്തത്
ടീവിയിൽ എന്റെ പേര് കേട്ടാണ് ഞാൻ അങ്ങോട്ട് ശ്രദ്ധിക്കുന്നത്
***കമ്മ്യൂണിസ്റ്റ് നേതാവും വ്യാപാരിയുമായ അഹമ്മദിനെതിരെ ആരോപണവുമായി യുവതി രംഗത്ത് വിവാഹവാഗ്ദാനം നൽകി തന്നെ ചതിച്ചുവന്നു തന്റെ വയറ്റിൽ വളരുന്ന കുഞ്ഞു അഹമ്മദിന്റേതാണെന്നും യുവതി പത്രസമ്മേളനം നടത്തി മാധ്യമങ്ങളോട് പറഞ്ഞു******
ഞാൻ തളർന്നു അവിടെയുള്ള സോഫയിൽ ഇരുന്നു ഞാൻ ഒരു താങ്ങിനായി എല്ലാരേം നോക്കി എല്ലാരും എന്നെ ആവിശ്യസിച്ചു കഴിഞ്ഞു എന്ന് എല്ലാരുടെയും മുഖത്തുനിന്നും വ്യക്തം
ഞാൻ ഉമ്മയെ നോക്കി ഉമ്മ പോലും എന്നെ അറപ്പോടെ നോക്കി
എന്നാൽ ഉപ്പയുടെ മുഖം എനിക്ക് ആശ്വാസം ആയി
എന്റെ മകൻ തെറ്റൊന്നും ചെയ്യില്ലെന്ന് ഒരു ഉറപ്പു ആ മുഖത്തു കണ്ടു അതെനിക്ക് വലിയ ആശ്വാസം നൽകി
ഞാൻ നോക്കുമ്പോൾ നെസിയുടെ കാർ എന്റെ മക്കളെയും കൊണ്ടു ഗേറ്റ് കടന്നു പോകുന്നു എന്നെന്നേക്കുമായി
ഞാൻ കുറേനേരം അങ്ങനെ ഇരുന്നു ഒരു നിർവികാരത മനസ്സിനെ പിടികൂടിയിരുന്നു
ഞാൻ എന്തോ ഉറപ്പിച്ചപോലെ എണിറ്റു വണ്ടിയുടെ കീ എടുത്തു വെളിയിലേക്കിറങ്ങി
