Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലാംബരി 5

അവൾ ഛെ… എന്ന് പറഞ്ഞു മുഖം ചുളിച്ചു…
“ഒന്നുറപ്പാ… അവർക്ക് നിന്റെ സാധാരണ കൊലപാതകം അവരിലേക്ക് തന്നെ അന്വേഷണം ചെന്നെത്തും എന്നറിയാം… അത് മാറ്റാൻ വേണ്ടിയാണ് നിന്നെ ശാരീരികമായും ലൈംഗീകമായും പീഡിപ്പിച്ച് കൊല്ലാൻ പറഞ്ഞത്… പക്ഷെ എനിക്ക് ആ രീതിയോട് പൊരുത്തപ്പെടാൻ പറ്റിയില്ല… അന്നുമുതൽ അവർ എന്നെ ഹണ്ട് ചെയ്യാൻ തുടങ്ങി… പിന്നെ കൊറേ നാളത്തേക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല… ഇതിനിടയിൽ എപ്പോഴോ മനസ്സ് ഒന്ന് വ്യതിചലിച്ചു… ചിലപ്പോ ആ മനസ്സിന്റെ ഉള്ളിലെ നന്മ… ഈ നന്മയില്ലാത്തവന് ഈശ്വരൻ കാണിച്ച് തന്നതാവും… എല്ലാം ഒന്നാറി തണുത്ത് ഈ നാട് വിടാം എന്ന് വിചാരിച്ചതാ… ഒപ്പം ആ പഴയ വൃത്തികെട്ട ജീവിതം നയിക്കില്ലെന്നും തീരുമാനമെടുത്തു…” അവൻ സിഗററ്റ് മഴവെള്ളം കെട്ടികിടക്കുന്ന മുറ്റത്തേക്ക് എറിഞ്ഞു…
“ഇനിയും നീ പറഞ്ഞില്ല ആരാ… ”
“വേണേൽ ഒരു വാടക കൊലയാളി എന്ന് പറയാം… പക്ഷെ ഇത് എന്റെ ആദ്യത്തെ ആണ്… ജീവിതത്തിൽ വഴിതെറ്റിപ്പോയ ബാല്യകാലത്തിന്റെ ബാക്കി പത്രം… ”
“അപ്പൊ അമ്മ… അമ്മയെ കുറിച്ച് പറഞ്ഞതോ…”
“എന്റെ ഒൻപതാമത്തെ വയസ്സിൽ അമ്മ നഷ്ട്ടപെട്ടതാ… അച്ഛൻ… അറിയില്ല… ജീവിച്ചിരിപ്പുണ്ടോ എന്ന്… അമ്മ മരിച്ചതോടെ ഞാൻ ശരിക്കും അനാഥനായി… പിഴച്ചു പെറ്റ സന്തതിയെ നാട്ടിൽ പോലും കാണരുത് എന്ന് എല്ലാരും കൂടി തീരുമാനിച്ചു… ഓടി… എന്റെ പരമാവധി വേഗത്തിൽ… ചെന്ന് പെട്ടത് ഒരു പോക്കറ്റടി സംഘത്തിൽ… പിന്നെ ദീപൻ എന്ന ഗുണ്ട വളർന്നതും പണി പഠിച്ചതും മധുരയിലെ ഹവാല ഇടപാട് കേന്ദ്രത്തിൽ… പിന്നെ എപ്പോഴോ കറങ്ങി തിരിഞ്ഞ് നാട്ടിൽ എത്തി… എറണാംകുളത്ത് വച്ച് പരിചയപ്പെട്ട ഒരു കൊട്ടേഷൻ ഗ്യാങ്ങിലെ അംഗം ആണ് ഇങ്ങനെയൊരു ഡീലിനെ കുറിച്ച് പറഞ്ഞത്… ഒറ്റയടിക്ക് സെറ്റിൽ ആവാനുള്ള പണം… കേറി പോന്നു…”
“ആരാ… ആരാ എന്നെ കൊല്ലാനുള്ള പണം തന്നത്… ”
“അറിയില്ല… ഒരു ഫോൺ കോൾ… ഒരു സ്ത്രീയായിരുന്നു സംസാരിച്ചത്… പക്ഷെ അവർ മലയാളിയാണോ എന്നൊരു സംശയം… മലയാളം ശരിക്ക് അറിയാത്തവർ പറയുന്ന പോലെ… ആൾടെ പേരും ഡീറ്റൈൽസും എന്റടുത്ത് എത്തിക്കും… പൈസയും… അത്രമാത്രമായിരുന്നു സന്ദേശം… ഞാൻ ആദ്യം കാര്യമാക്കി എടുത്തില്ലേലും 50 ലക്ഷം രൂപ അഡ്വാൻസ് ആയി കിട്ടിയപ്പോ പിന്നെ ചിന്തിച്ചില്ല.. പക്ഷെ ഇപ്പൊ അവർക്ക് മനസ്സിലായി… നിന്നെ ഞാൻ കൊല്ലില്ലെന്ന്… ഇപ്പൊ അവരുടെ ഏറ്റവും വലിയ ആവശ്യം എന്നെ ഇല്ലാതാക്കുക… ഹും…”
“അപ്പൊ… ഈ എന്നോടുള്ള ഇഷ്ട്ടം…”
“ഹും… പേടിക്കേണ്ടാ… അർഹിക്കാത്തത് തന്നെയാണ്… പക്ഷെ കരിങ്കല്ലിനും പ്രണയം തോന്നുന്ന ഒരു നിമിഷം വരില്ലേ… അങ്ങനെ ഏതോ ഒരു നിമിഷത്തിൽ… ” ദീപന്റെ വാക്കുകൾ ആർദ്രമായി കഴിഞ്ഞിരുന്നു…
അവന്റെ അടുത്തേക്ക് അവൾ നടക്കുകയായിരുന്നില്ല… സത്യത്തിൽ ഓടുകയായിരുന്നു… അവളുടെ പൂമേനി അവന്റെ കൈകളിൽ ഒതുങ്ങി.
പ്രണയവസന്തം തുടങ്ങി കഴിഞ്ഞിരുന്നു…
“എനിക്ക് വിഷമം ഒന്നും ഇല്ല… ആദ്യം കണ്ടപ്പോൾ തന്നെ ഒരു ആകർഷണം തോന്നിയിരുന്നു. എന്തോ വേർപിരിയലിന്റെ അസ്സഹനീയതയിൽ നിന്ന് എനിക്ക് ലഭിച്ച ഒരു ആശ്വാസം… പക്ഷെ ഒരിക്കൽ പോലും ഞാൻ തുറന്നു പറയണം എന്ന് ആഗ്രഹിച്ചിരുന്നില്ല… ” അവന്റെ ഇരുകൈളുടെ സുരക്ഷയിൽ നീലാംബരി പറഞ്ഞു…

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025