Kambikuttan Malayalam

Sex stories Kambikuttan kambikathakal

നെക്സ്റ്റ് ജനറേഷൻ – ദ ബിഗിനിങ്

ഇവിടെ  നമ്മുക്ക്  അധികം  നില്കാൻ കഴിയില്ല . പക്ഷെ  കുറച്ചു നാൾ ഇവിടെ  നമ്മുക്ക് പിടിച്ചു നിന്നെ പറ്റു.  ഇപ്പോൾ  ലോകത്ത്  മൊത്തം  150 പേരെ  ജീവിച്ഇരുപ്പുള്ളു.ബാക്കി  75 പേർ  ടീം  ബിയിൽ  ആണ്. ഇത്ര പേരെയേ നമുക്ക്  രക്ഷിക്കാൻ കഴിഞ്ഞുള്ളു………………………  നിങ്ങൾ നമ്മളെ ഒരു സൈഫ് ഹൗസ്  നിർമിക്കാൻ  സഹായിക്കണം………..  നിങ്ങൾ  എന്താ  ചെയ്യേണ്ടത്  എന്ന്  നമ്മുടെ  വളണ്ടിയർമാർ പറയും ”

അയാൾ പോയി കഴിഞ്ഞു അവിടെ  ഉണ്ടായിരുന്നവർ  നമ്മളെ  വരിയായി  നിർത്തി. മുൻപിൽ ഉള്ളവർ  പോയി കഴിഞ്ഞു എന്റെ അവസരം  വന്നു

” പേരെന്താ ”

” മനു”

“എന്തായിരുന്നു പണി ”

” സ്റ്റുഡന്റ്  ആയിരുന്നു ”

” വെൽഡിങ് അറിയുമോ ”

” ഇല്ല”

” അപ്പോൾ  ലേബർ  ആയി ജോലി ചെയ്യണം..  ബാക്കി  പിന്നീട്  അറിയിക്കാം ”

അത്രയും  പറഞ്ഞു  എന്റെ  സ്യൂട്ടിൽ  അയാൾ  ഞാൻ പറഞ്ഞ വിവരങ്ങൾ  എല്ലാം സെറ്റ് ചെയ്ത് സീലടിച്ചു. അത്‌ കഴിഞ്ഞു  പുറത്ത് ഇറങ്ങിയപ്പോൾ. ഒരു പ്രതേകതരം  ഷീറ്റ് അടുക്കി വെച്ചിരിക്കുന്നതിനു അടുത്ത് ചെല്ലൻ   അവിടെ ഉള്ള ആൾ പറഞ്ഞു.

” ഷീറ്റ് ഓരോന്ന് എടുത്ത് ആ കാണുന്ന  ടെന്റ്ന്  പിന്നിൽ  വെൽഡിങ് ചെയ്യുന്നവരുടെ അടുത്ത് കൊണ്ട് പോയി വെക്ക്. എന്നിട്ട് അവർക്ക് വേണ്ട ഹെല്പ് ചെയ്ത് കൊടുക്കണം ”

ആ  കാണുന്ന ചുറ്റളവ് മുഴുവൻ  കവർ  ചെയ്യുന്ന രീതിയിൽ  ഒരു  സേഫ്ഹൗസ്  നിർമിക്കാൻ  ആണ്  അവരുടെ  പ്ലാൻ റേഡിയേഷൻ  കടത്തി വിടത്ത  പ്രതേകതരം ലോഹഷീറ്റ്  ആണ് ഞാൻ  അവിടെ  ചുമന്നു കൊണ്ട് പോകേണ്ടത്. രാവിലെ  മുഴുവൻ  പണിയും  കഴിക്കാൻ ആയി  എന്തോ ദ്രാവകം മാത്രം  തന്നു. പിന്നെ  രാത്രി കിടക്കാൻ നേരം  സ്യൂട്ട് ഊരി  ഒരു ശവപെട്ടിപോലെ ഒരു പെട്ടിയിൽ ഉറക്കം. പെട്ടി അടക്കാനും തുറക്കാനും  പരസ്പരം  സഹായിക്കണം.

പത്തു ദിവസം  ഇത് പോലെ  കടന്നു പോയി. സേഫ്ഹൗസ് ഏകദേശം  പൂർത്തി ആയി. അപ്പോൾ പണി നിർത്താൻ ഉള്ള  മണി മുഴങ്ങി. ഞങ്ങൾ ടെന്റന്  അടുത്തേക്  വന്നു  അവിടെ . ഞാൻ  ആദ്യം  കണ്ട  ആ  പ്രതേകസ്യൂട്ട്  ഇട്ട ആൾ നിൽപുണ്ടായിരുന്നു

” പത്തുദിവസം  കൊണ്ട്  നിങ്ങൾ  നമ്മുടെ  സേഫ്ഹൗസ്  നിർമിച്ചു കഴിഞ്ഞു  ഇനി ഇത് പരീക്ഷിച്ചു നോക്കണം…..  ധൈര്യം  ഉള്ള  ഒരാൾ  നിങ്ങളുടെ  സ്യൂട്ട് ഊരി പത്തുമിനിറ്റ് പുറത്ത് നിക്കുമോ……….. ആരെങ്കിലും തയ്യാർ ഉണ്ടോ ”

അപ്പോൾ  ഞങ്ങളുടെ  കൂട്ടത്തിലെ ഒരാൾ  കൈ പൊക്കി . അയാളെയും കൊണ്ട്  നേതാവ്  പുറത്തേക്ക് പോയി. അവിടെ വെച്ചു അയാൾ  സ്യൂട്ട് ഊരി. കൂടെ  ഉണ്ടായിരുന്ന ആൾ അയാളോട് നടക്കാനും ഓടാനും ഒക്കെ  പറഞ്ഞുകൊണ്ടിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025