അങ്കക്കലി പൂണ്ടു നിൽക്കുന്ന ഭദ്രകാളിയെപോലുള്ള അവളുടെ ഭാവം കണ്ട മനു ആകെ പേടിച്ചു പോയി.അമ്മയോട് പറഞ്ഞാൽ തന്റെ കാര്യം തീർന്നു എന്നറിയാവുന്ന മനു പിന്നെ ഒന്നും ആലോചിച്ചില്ല ചാടി അവളുടെ കാലിൽ വീണു
“ചേച്ചി അറിയാതെ സംഭവിച്ചതാ എന്നോട് ക്ഷമിക്കണം”
“നിന്നോട് ക്ഷമിക്കാനോ ഇപ്പോൾ ഇറങ്ങിക്കോണം എന്റെ വീട്ടിൽ നിന്ന്”മനുവിന്റെ കണ്ണുനീരൊന്നും അവളുടെ കോപത്തെ അണക്കാൻ പ്രാപ്തമായിരുന്നില്ല.
“ചേച്ചീ പ്ലീസ് അമ്മയോട് പറയരുത്”
“ഇറങ്ങി പോടാ അല്ലേൽ ഞാൻ ഇപ്പോൾ ആളെ വിളിച്ചു കൂട്ടും”
അവളുടെ മുഖ ഭാവത്തിൽ നിന്ന് അവൾ അത് ചെയ്യും എന്ന മനുവിന് തോന്നി.അവൻ നിറഞ്ഞ കണ്ണുകളുമായി അവിടെ നിന്നിറങ്ങി അവൻ ഇറങ്ങിയ ഉടനെ വാതിൽ ശക്തമായി അടയുന്ന ശബ്ദം കേട്ടു.തന്റെ ജീവിതം ഇവിടെ അവസാനിക്കുകയാണെന്ന് മനുവിന് തോന്നി.
