Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ 💞💞💞

പിന്നെ വീടുകാണാൻ വരലും നിശ്ചയവും എല്ലാം പെട്ടെന്നായിരുന്നു…

അതിനിടയിൽ പാതിരാത്രി ഞാൻ പകലാക്കി രാവിലെ വരെ… സുബഹി ബാങ്ക് കൊടുക്കുന്നതു വരെ ഞാനവളോട് കുറുകി കൊണ്ടിരുന്നു…

അവളുടെ ഇഷ്ടങ്ങൾ… ഇഷ്ടപ്പെട്ട സ്ഥലങ്ങൾ… അവളുടെ ഉമ്മയെ കുറിച്ച് ഉപ്പയെ കുറിച്ച്… അവളുടെ ഇക്കാക്കമാരെ കുറിച്ച്…

ശരിക്കും പറഞ്ഞാൽ അവളൊരു കിലുക്കാംപെട്ടി ആയിരുന്നു…

രാത്രി 11 മണിക്ക് ശേഷം ഫോൺ ചെയ്താൽ പിന്നെ ഉറക്കം വന്നാൽ ഉറങ്ങാൻ വിടാതെ… സുബഹി ബാങ്ക് കൊടുക്കുന്നത് വരെ അവർ സംസാരിച്ചുകൊണ്ടിരിക്കും…

ആ സംസാരങ്ങൾ കേട്ടിരുന്നാൽ തന്നെ സമയം പോകുന്നത് അറിയില്ലായിരുന്നു…

അവൾക്കൊരു ഡോക്ടറാവാൻ ആയിരുന്നു ആഗ്രഹം… പക്ഷേ പത്താംക്ലാസിൽ മാർക്ക് കുറഞ്ഞപ്പോൾ പ്ലസ്ടുവിന് സയൻസ് ഗ്രൂപ്പ് കിട്ടാഞ്ഞത് കൊണ്ട് ആഗ്രഹം അവൾ തന്നെ പൊടിതട്ടി പെട്ടിയിൽ മടക്കി വെച്ചു…

അവളുടെ കാക്കന്മാർ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ എല്ലാം അവളെ കൊണ്ടുപോയിട്ടുണ്ട്…

പിന്നെ അവൾ പോകുവാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സ്ഥലം കൊടൈക്കനാൽ ആയിരുന്നു…

അത് വിവാഹം കഴിഞ്ഞാൽ ഞാൻ അവളെ കൊണ്ട് പൊയ്ക്കോളാം എന്ന് വാക്കുകൊടുത്തു…

അവർക്ക് ഇഷ്ടപ്പെട്ട നിറം വെള്ള യായിരുന്നു…

അവർക്കിഷ്ടപ്പെട്ട പൂക്കൾ മുല്ലയും…

അവളുടെ കൂട്ടുകാരെ കുറിച്ചും ബന്ധുക്കളെ കുറിച്ചും അവൾ വാതോരാതെ സംസാരിക്കും ആയിരുന്നു…

അതെല്ലാം കേട്ട് കേട്ട് കേട്ട്… എനിക്ക് അവളോട് ഒരു കാര്യവും സംസാരിക്കാൻ കഴിയില്ലായിരുന്നു…

അവളുടെ മധുരമുള്ള സംസാരം കേട്ട് ഞാൻ എന്റെ ബെഡിൽ ചെവി തുറന്നു കിടക്കും…

അങ്ങനെ സംസാരിച്ചു സംസാരിച്ചു ഞങ്ങളുടെ വിവാഹത്തിനുള്ള തീയതി അടുത്തു കൊണ്ടിരുന്നു…

ഞാൻ വന്ന് ഒരു മാസത്തിനുള്ളിൽ തന്നെ… ഞങ്ങളുടെ വിവാഹ തീയതി ഉറപ്പിച്ചിരുന്നു…

എന്റെ കൂട്ടുകാരുടെ കൂട്ടത്തിൽ ആദ്യ വിവാഹം എന്റെ തായത് കൊണ്ട് തന്നെ കൂട്ടുകാരെല്ലാം സജീവമായിരുന്നു…

വീട്ടിൽ തന്നെ എന്റെ വിവാഹം…

വിവാഹത്തിന്റെ അന്ന് രാവിലെ എന്റെ നിക്കാഹ് കഴിഞ്ഞു…

എന്റെ സുൽഫു എല്ലാ അർത്ഥത്തിലും എന്റെ തായി…

ഇനി അവളെ വീട്ടിലേക്ക് ഒന്നു കൂട്ടി കൊണ്ടു വന്നാൽ മാത്രം മതി…

അന്ന് ഉച്ചക്ക് ശേഷം… അവളുടെ വീട്ടിൽ വരനുള്ള സൽക്കാരം ഉണ്ടായിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025