Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിരഞ്ജനം 4

മീനു : അപ്പൊ അതൊക്കെ മനസ്സിലാക്കി വച്ചിട്ടുണ്ടല്ലേ..പിന്നെന്താ പറയാത്തെ.
അഞ്ജലി : പറയാം.. പറ്റിയ അവസരം വരട്ടെ.
മീനു : അധികം താമസിക്കണ്ട മോളെ. പിന്നെ വിഷമിച്ചിട്ടു കാര്യമില്ല.

ഉച്ചഭക്ഷണവും കഴിച്ചു മീനാക്ഷി യാത്രയായി.
അഞ്ജലി നിരഞ്ജനേയും കാത്തു ഉമ്മറപ്പടിയിലിരുന്നു. ഓരോ നിമിഷവും ഇഴഞ്ഞു നീങ്ങുന്നതായി അഞ്ജലിക്കുതോന്നി. ഇടക്കിടക്ക് ജാലകപാളികൾക്കിടയിലൂടെ അവൾ ക്ലോക്കിലേക്കുനോക്കി. ക്ലോക്കിലെ സൂചികൾ ചലിക്കുന്നില്ലെന്നു തോന്നി.
ദൂരെ നിന്നും നിരഞ്ജൻ നടന്നു വരുന്നത് അവൾ കണ്ടു പുറകിൽ കൃഷ്ണയും രാകേഷും. അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. അവളുടെ ഉള്ളിൽ എന്തോ നേടിയെടുത്ത അനുഭൂതിയുണ്ടായി.
ദൂരെ നിന്നും അവളെ നിരഞ്ജൻ കണ്ടിരുന്നു. അവൻ ചിലതെല്ലാം മനസ്സിലുറപ്പിച്ചിരുന്നു. അവന്റെ കൈയിൽ ഒരു പൊതി അവൾ ശ്രദ്ധിച്ചിരുന്നു. പൂമുഖത്തുനിന്ന അഞ്ജലിയെ ശ്രദ്ധിക്കാതെ നിരഞ്ജൻ അകത്തേക്ക് കയറിപ്പോയി. അവൻ അകത്തെക്കു കടന്നു. നളിനി എല്ലാവർക്കും ചായയുമായി എത്തി.
മുത്തശ്ശിയെയും വല്യച്ഛനെയും കണ്ട വിശേഷം കണ്ണൻ നിരഞ്ജനോട് ചോദിച്ചുകൊണ്ടിരുന്നു. ചായ കുടിക്കുമ്പോഴും അഞ്ജലി നിരഞ്ജനോട് സംസാരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു നിരഞ്ജൻ പിന്നെയും ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. നിരഞ്ജന്റെ പെരുമാറ്റം കണ്ടു അഞ്ജലിയുടെ ഉള്ളിൽ ഒരു വിങ്ങലുണ്ടായി. ചായകുടി കഴിഞ്ഞു നളിനിയും കണ്ണനും, കൃഷ്ണയെയും രാകേഷിനെയും കൂട്ടി പുറത്തേക്കിറങ്ങി. “കുട്യോളെ ഞങ്ങള്ഇപ്പോ വരാട്ടോ” നളിനി കുറച്ചുറക്കെ പറഞ്ഞു. അവരിറങ്ങിയപ്പോൾ നിരഞ്ജൻ ഒന്നും മിണ്ടാതെ മുകളിലെ തന്റെ മുറിയിലേക്ക് പോയി. അല്പം കഴിഞ്ഞു അഞ്ജലി നിരഞ്ജന്റെ മുറിയിലേക്ക് കയറിച്ചെന്നു. നിരഞ്ജൻ ലാപ്‌ടോപ്പിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
അഞ്ജലി : ചേട്ടാ.. എന്തു ചെയ്യാ…
അവൾ അവന്റെ അടുത്തു കട്ടിലിലിൽ ഇരുന്നു. പക്ഷെ അവൻ അവളെ ദേഷ്യത്തിലൊന്നു നോക്കി.
“ചേട്ടന് എന്തുപറ്റി.. എന്നോട് പിണക്കമാണോ. അതിനു ഞാനൊന്നും ചെയ്തില്ലല്ലോ..”
അവൻ പിന്നെയും ഒന്നും മിണ്ടാതിരുന്നപ്പോൾ അഞ്ജലിയുടെ കണ്ണിൽ നനവ് പടർന്നു. അവൾ എഴുന്നേറ്റു തിരിഞ്ഞുനടന്നു. അവൾ വാതിൽക്കലെത്തിയതും. ഒരു സംഗീതം അവളെത്തേടിയെത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025