Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിരഞ്ജനം 4

നിരഞ്ജൻ : അച്ഛാ, ഇവിടെ അടുത്ത് ഒരു പഴയ ക്ഷേത്രം ഉണ്ടെന്നു പറഞ്ഞു അഞ്ചു. ഞങ്ങൾ നാളെ രാവിലെ അവിടെ പൊക്കോട്ടെ.
പഴമയുടെ സൗന്ദര്യം നിരഞ്ജന് ഇഷ്ടമാണെന്ന് രാകേഷിനറിയാമായിരുന്നു. അയാൾ സമ്മതം മൂളി.
പുലർച്ചെ ആറുമണിക്ക് നിരഞ്ജന്റെ മൊബൈലിൽ അലാറം മുഴങ്ങി. അവനെഴുന്നേറ്റു കുളികഴിഞ്ഞ് ഒരു ബ്ലാക്ക്‌ ഷർട്ടും വെള്ളമുണ്ടുമുടുത്ത് അഞ്ജുവിനെ കൂട്ടാൻ മുറിയിലേക്ക് ചെന്നു. അഞ്ചു ഒരു സെറ്റ്സാരിയുടുത്ത് കണ്ണാടിക്കു മുന്നിൽ നിന്നു പൊട്ടുതൊടുകയായിരുന്നു. അവളെ ആദ്യമായിട്ടായിരുന്നു അവൻ സാരിയുടുത്തു കാണുന്നത്. അവൻ അവളുടെ സൗന്ദര്യത്തിൽ ലയിച്ചൊരുനിമിഷം നോക്കിനിന്നു. മേശയിലിരുന്ന മുല്ലപൂവെടുത്ത് അവൻ അവളുടെ തലയിൽ ചൂടി. അവളൊരുനിമിഷം അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. “അഞ്ജു..” താഴെനിന്നും നളിനിയുടെ ശബ്ദംകേട്ടു അവർ താഴേക്കു ചെന്നു. അഞ്ജു നിരഞ്ജന്റെ കൂടെ ക്ഷേത്രത്തിലേക്ക് നടന്നു. അവർ ക്ഷേത്രത്തിലെത്തി തൊഴുതു. പുരാതനമായ ക്ഷേത്രത്തിൽ രാജഭരണകാലത്തെ ചില കൊത്തു പണികൾ ഉണ്ടായിരുന്നു. ആ ചിത്രങ്ങൾക്ക് ഒരു കഥ പറയാനുണ്ടായിരുന്നു.
ഒരു രാജകുമാരന്റെയും അവൻ സ്നേഹിച്ച നമ്പൂരിക്കുട്ടിയുടെയും കഥ. ഒരുപാട് പോരാട്ടങ്ങൾക്കൊടുവിലാണ് അവൻ അവളെ സ്വന്തമാക്കിയത്. അവൾ നിരഞ്ജനോട് കഥപറഞ്ഞു കഴിഞ്ഞപ്പോഴേക്കും സമയം പോയിരുന്നു. അവർ ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങി.
പെട്ടന്നാണ് നിരഞ്ജനൊരു മൂത്രശങ്ക തോന്നിയത്. അവൻ ഇപ്പൊ വരാം എന്നുപറഞ്ഞു കുറ്റിക്കാട്ടിൽ പോയി കാര്യം സാധിച്ചു. തിരിച്ചുവന്നപ്പോൾ അവൻ കണ്ട കാഴ്ച്ച ഒരു 20 വയസ്സ് വരുന്ന പയ്യൻ അഞ്ജലിയുടെ കൈയിൽ പിടിച്ചു അവളോട്‌ ചൂടാവുന്നതാണ്‌. സ്വന്തം പെണ്ണിന്റെ കൈയിൽ മറ്റൊരുത്തൻ കയറിപ്പിടിച്ചാൽ ഒരാണിനും നോക്കിനിൽക്കാൻ പറ്റില്ലല്ലോ.
നിരഞ്ജൻ അവനുനേരെ ഓടിയടുത്തു. “ഡാ..” എന്ന വിളികേട്ട് അയാൾ തിരിഞ്ഞു നോക്കിയപ്പോഴേക്കും നിരഞ്ജന്റെ കാൽ അവന്റെ നെഞ്ചിൽ വീണിരുന്നു. അവൻ ചവിട്ടുകൊണ്ട് പിടിവിട്ടുതെറിച്ചുവീണു.
” എന്റെ പെണ്ണിന്റെ കൈയിൽ പിടിക്കാൻ നീയരെടാ.. “.  എന്നു പറഞ്ഞു അവന്റെ നേരെ വീണ്ടും കാലുയർത്തി അപ്പോഴേക്കും അഞ്ജലി അവനെ തടഞ്ഞു. “വേണ്ട ചേട്ടാ വാ നമുക്ക് പോകാം..” അവൾ അവനെ പിടിച്ചു വലിച്ചു കൊണ്ടുപോയി.
നിരഞ്ജൻ : ആരാണവൻ. എന്തിനാ നിന്നെ പിടിച്ചുവലിച്ചത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025