Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിശ 2

വാറും എല്ലാവരും പേരെന്റ്സിനൊപ്പം വീട്ടിലേക്ക് തിരിച്ചു പോയിട്ടുണ്ടാരുന്നു. അമ്മയുടെ കൈയിൽ നിന്ന് പൈസ വാങ്ങി ഷീല ചേച്ചിടെ വെള്ളവും പഫ്‌സും കഴിച്ച് തിരിച്ചു വന്ന ഞങ്ങൾക്ക്‌ സ്കൂളിൽ മതിലിനോട് ചേർന്ന് നിർത്തിയിട്ട കാറിൽ വെളിയിലേക്ക് നോക്കിയിരുന്ന രണ്ട് കണ്ണുകൾ തിരിച്ചറിയാൻ നിമിഷങ്ങൾ മതിയാരുന്നു. അശ്വതി. മുഖത്തോട് മുഖം നോക്കി ആ പേര് ഞങ്ങൾ ഒരേപോലെ പറഞ്ഞു. അല്പം ദൂരമുണ്ട് അവിടേക്ക്. ഞങ്ങൾ ഓടി എത്തുമ്പോളേക്ക് കാർ സ്റ്റാർട്ട്‌ ചെയ്ത് റോഡിലേക്ക് തിരിച്ച് ചെറിയൊരു മുരൾച്ചയോടെ ഞങ്ങൾക്ക് അരികിലൂടെ കടന്നുപോയി. നിർത്താൻ കൈ കാണിക്കാൻ ഉള്ള സാവകാശം പോലും തരാതെ ചീറി പാഞ്ഞ കാറിനുള്ളിൽ നിന്ന് ആ കണ്ണുകൾ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അവ നിറഞ്ഞിരുന്നോ?. അറിയില്ല.

“എന്തിന് പാഞ്ഞു പറിച്ച് ഓടുവാടാ പിള്ളേരെ? ” അമ്മയുടെ ശകാര ശബ്ദം ഞങ്ങളെ തേടി എത്തി.

“ഞങ്ങടെ കൂടെ പഠിക്കുന്ന കുട്ടിയാരുന്നു ആ കാറിൽ. പത്തിലായെ പിന്നെ ക്ലാസിനു വന്നിട്ടില്ല. എന്താ കാര്യം എന്ന് ചോതിക്കാൻ വന്നതാ. എന്നാലും അവടെ അച്ഛൻ എന്നാ പോക്കാ പോയെ !! ഒടുക്കത്തെ സ്പീഡ്” അനീഷാണ് അമ്മക്ക് വിവരിച്ചത്.

“ശാരദയുടെ മോളോ? അവക്ക്‌ ടിസി വാങ്ങാൻ വന്നതാ. നിങ്ങൾ അറിഞ്ഞില്ലേ?? ” അമ്മ പറഞ്ഞത് സത്യത്തിൽ ഉണ്ടാക്കിയ ഞെട്ടൽ വലുതായിരുന്നു.

“ആന്റിയോട് ആര് പറഞ്ഞു? ” അനീഷ്‌ തന്നെയാണ് ചോദിച്ചത്.

“ശാരദ തന്നെയാ പറഞ്ഞെ. ഞങ്ങൾ ഓഫീസിൽ വച്ച് കണ്ടാരുന്നു. ആ കൊച്ചും ഉണ്ടാരുന്നു. അതിന് മനസ്സ് ഇല്ല. ശാരദയുടെ നിർബന്ധത്തിനു മാറ്റുന്നതാ.”

ഇന്നല്ലെങ്കിൽ നാളെ അവൾ ക്ലാസ്സിൽ വരും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. ഇനി അതിന്റെ ആവശ്യം ഇല്ല. അവൾ ഇവിടെ നിന്ന് പോകുന്നു. അല്ല പോയിരിക്കുന്നു. വീട്ടിൽ എത്തിയ പാടെ കട്ടിലിൽ കയറി കിടന്നു. അന്നത്തെ സംഭവത്തിനു ശേഷം പലപ്പോഴും അവളോട്‌ സംസാരിച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ അവൾ ഇങ്ങോട്ട് ചോതിക്കുന്നതിനുള്ള ഒറ്റവാക്ക് ഉത്തരങ്ങൾ ആരുന്നു. അന്ന് അവൾ വേണ്ട എന്ന് പറഞ്ഞപ്പോ വലിയ സങ്കടം ഒന്നും തോന്നിയില്ല. പക്ഷെ അവളെ ശ്രദ്ധിക്കുന്നത് ശീലമാക്കിയപ്പോ, ഇപ്പൊ അവളുടെ ഓരോ ഭാവങ്ങളും മനഃപാഠമാണ്. ഇപ്പൊ എന്തോ മനസിലൊരു വിങ്ങൽ.

വയികിട്ട് വായന ശാലയിൽ ചെന്നപ്പോ അനീഷും അവിടെ ഉണ്ട്.

“പോട്ടെടാ, അല്ലേലും അവൾ ഇഷ്ടമാണെന്ന് ഒന്നും പറഞ്ഞിട്ടില്ലലോ. അപ്പൊ പിന്നെ നീയെന്തിനാ വിഷമിക്കുന്നെ.” മുഖത്ത് ഒളിപ്പിച്ച നിരാശ കണ്ടുപിടിക്കാൻ അവന് പാടുപെടേണ്ടി വന്നില്ല.

“അല്ല, ആന്റിക്ക് അവളെ എങ്ങനെ അറിയാം? അവടെ അമ്മയെ തന്നെ ഞാൻ ആദ്യം ആയിട്ട് കാണുവാ. തന്തപ്പടി കാറിൽ തന്നെ ഇരുന്നത് കൊണ്ട് കാണാൻ പറ്റിയില്ല.” അവൻ അത് പറഞ്ഞപ്പോളാണ് എനിക്കും അതോർമ്മ വന്നത്. അവളുടെ അമ്മയെ എന്റെ അമ്മക്ക് നേരത്തെ അറിയാമായിരിക്കണം. അതാണല്ലോ പേരെടുത്തു പറഞ്ഞത്.

“അമ്മേ അമ്മക്ക് ആ അശ്വതിയുടെ അമ്മയെ എങ്ങനറിയാം?” തിരികെ വീട്ടിൽ ചെന്ന പാടെ അമ്മയോട് കാര്യം തിരക്കി.

“സ്കൂളിൽ വച്ച് കണ്ടില്ലേ” അശ്വതി എന്ന് പറഞ്ഞിട്ട് മനസ്സിലാകാതെ എന്നെ നോക്കിയ അമ്മക്ക് മനസിലാക്കാൻ ഞാൻ പറഞ്ഞു.

“അത് നമ്മുടെ അക്കരേലെ ബാലേന്ദ്രന്റെ കെട്ട്യോളാ. അവൾ ബാലേന്ദ്രനെ ഇട്ടിട്ട് പണ്ടേ പോയതാ. അന്ന് തൊട്ട് അവൻ വെള്ളമടിച്ചു നടക്കുവാ” അമ്മ പറഞ്ഞു.

പക്ഷെ അതെനിക്ക് പുതിയ അറിവായിരുന്നു. അമ്മ പറഞ്ഞത് വച്ചിട്ട് എപ്പോളും മദ്യത്തിന്റെ മണമുള്ള ബാലചന്ദ്രൻ എന്ന ആളെ എനിക്ക് അറിയാം. പക്ഷെ അയാൾക്ക് ഒരു മകൾ ഉള്ളതായോ, അത് സ്വന്തം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണന്നോ, അതിനും അപ്പുറം എനിക്ക് പ്രിയപ്പെട്ടവൾ ആണ് അവൾ എന്നോ അറിഞ്ഞിരുന്നില്ല.

“ആണോ, ഞങ്ങടെ കൂടെ പടിച്ചായാ, പക്ഷേ എനിക്ക് അറിയില്ലാരുന്നല്ലോ. അവളെ ഇവിടെങ്ങും കണ്ടിട്ടും ഇല്ല” ഞാൻ നിഷ്കളങ്കത വാരി പൂശി മുഖത്തിട്ട് പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025