Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷയുടെ സ്വപ്നവും എന്റെ 2

അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഹേയ്.. അങ്ങനൊന്നും ഇല്ലടാ, ഇത് ക്ലാസിലെ ചില കുരുത്തം കെട്ട പിള്ളേർ ക്ലാസിൽ കഞ്ചാവ് പരിപാടി ഉണ്ട്‌ എന്നാ കേട്ടത്, അത് ഒന്ന്

നോക്കാനാ ..”

” ഓക്കേ.. സദനം ഇവിടില്ല, അതൊക്കെ ഗോഡൗണിലാണ് ഉള്ളത്, ഞാൻ വീട്ടിലേക്ക്  വരുമ്പോൾ എത്തിച്ചാൽ പോരെ..”

“അത് മതി, എത്രയാ അതിന്..?”

” കാശൊക്കെ പിന്നെ ഞാൻ വാങ്ങിച്ചോണ്ട് ആദ്യം നിന്റെ കാര്യം നടക്കട്ടെ”

” ആ.. ശെരി..”

ഞാൻ അവിടന്ന് ഇറങ്ങി വണ്ടിയുടെ അടുത്തേക്ക് നടന്നു. വണ്ടിയിൽ കയറിയപ്പോൾ നിഷ മൊബൈലിൽ ആരോടോ ചാറ്റ് ചെയ്യുകയായിരുന്നു. ആളാരാണ് എന്ന് എനിക്ക് അധികം ഊഹിക്കേണ്ടി വന്നിരുന്നില്ല. എന്നാലും ഇതിനിടയ്ക്ക് ഇവർ എപ്പഴാ നമ്പറൊക്കെ കൈ മാറിയത് എന്ന് ഞാൻ ചിന്തിച്ചു.

എന്നെ കണ്ടപ്പോൾ അവൾ മൊബൈൽ എടുത്ത് വെച്ചു.

” എന്തിനാ കടയിൽ പോയത്..?”

കാറിൽ ഞാൻ കയറിയപ്പോ അവൾ ചോദിച്ചു.

” ഒന്നുമില്ല, മൊബൈലിൽ നിന്ന് കാൾ ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല, അത് സനോജിനെ  കൊണ്ട് ഒന്ന് നോക്കിക്കാനായിരുന്നു.”

” ശെരിയായോ എന്നിട്ട്..?”

“ആയിട്ടുണ്ടെന്നാണ് അവൻ പറഞ്ഞത്, വീട്ടിൽ ചെന്നിട്ട് ചെക്ക് ചെയ്ത് നോക്കാം”

“ആ.. ഏത് മാഷാണ് നേരത്തെ മരിച്ചെന്ന് പറഞ്ഞത്..?”

” ആ.. അത് പറയാൻ മറന്നു.. മാഷ് മരിച്ചിട്ടൊന്നും ഇല്ല, കുറച്ചു ക്രിട്ടിക്കലായി ഹോസ്പിറ്റലിൽ ആണ് എന്ന് സ്കൂളിലെ ക്ലർക്ക് ഞാൻ കടയിൽ നിൽക്കുമ്പോൾ വിളിച് പറഞ്ഞു”

ഞാൻ ഒരു നുണ തട്ടിവിട്ടു. ആ സമയത്ത് ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി. അവളുടെ മുഖത്ത് ദേഷ്യം അരിച്ച് കയറുന്നുണ്ടായിരുന്നു.

അവളുടെ പല്ല് കടിക്കുന്ന സൗണ്ട് ഞാൻ വണ്ടിയുടെ ഇരമ്പലിനിടയിലും വ്യക്തമായി കേട്ടു.

വീടെത്തിയപ്പോൾ വീട് പൂട്ടിയിരിക്കുന്നത് കണ്ടു. അമ്മയെ അവിടെ ഒന്നും കാണാനും ഇല്ല. ഞങ്ങൾ വീടിന്റെ സിറ്റൗട്ടിൽ കയറി.

“എന്റെ ഫോണിൽ നിന്ന് കാൾ പോകുമോ എന്നറിയില്ല, നിന്റെ ഫോണിൽ നിന്ന് ഒന്ന് അമ്മയ്ക്ക് വിളിച്ചേ..” ഞാൻ അവളോട് പറഞ്ഞു. അവൾ ഫോൺ വിളിച്ച് എന്റെ കയ്യിൽ തന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025