Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ

“എന്നും നീ എന്റെ കൂടെ കാണുമോ?”
“നീ എന്നെ നിന്റടുത്ത് നിന്നും പറഞ്ഞ് വിടാത്തിടത്തോളം കാലം ഞാൻ നല്ലൊരു കൂട്ടുകാരനായി നിന്റെ ഒപ്പം തന്നെ കാണും.”
.
.
അന്ന് അർദ്ധ രാത്രി ഞാൻ നല്ല ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സമയത്താണ് ഫോൺ ബെല്ലടിച്ചത്.
നോക്കുമ്പോൾ ദേവു വാട്ട്സ് അപ്പീൽ വീഡിയോ കാൾ ചെയ്യുകയാണ്. കാൾ എടുത്തപ്പോൾ തന്നെ ഞാൻ കണ്ടത് കരയുന്ന മുഖവുമായി ഇരിക്കുന്ന ദേവുവിനെ ആണ്.
“എന്താ ദേവു. എന്ത് പറ്റി..”
“എനിക്കാറില്ലടാ.. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല.”
“നീ നല്ലപോലെ കണ്ണടച്ച് കിടന്ന് നോക്ക്, അപ്പോൾ ഉറക്കം വരും.”
“ഉറക്കം വരില്ല.. നിനക്കറിയുമോ ഞാൻ ഈ മൂന്നു ദിവസത്തിനിടയിൽ നാലോ അഞ്ചോ മണിക്കൂർ മാത്രമായിരിക്കും ഉറങ്ങി കാണുക… കണ്ണടച്ച് കിടക്കുമ്പോൾ മരിക്കണമെന്ന ചിന്തയാണ് മനസ്സിൽ വരുന്നത്.”
എനിക്ക് അവളോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. മാത്രമല്ല അവൾ വീണ്ടും മരിക്കാനുള്ള ശ്രമം നടത്തുമോ എന്നുള്ള ഭയവും മനസ്സിൽ കയറി.
കണ്ണീരൊലിക്കുന്ന മുഖത്തോടെ അവൾ ചോദിച്ചു.
“എന്ത് ജീവിതം ആണെടാ എന്റേത്.. പ്ലസ് ടു പഠിക്കുമ്പോൾ ഇല്ലാത്ത കാര്യത്തിന് കുറെ ചീത്ത പേര് കിട്ടി.. അതെല്ലാം മറന്ന് നല്ലൊരു ജീവിതം ആഗ്രഹിച്ച് ഞാൻ രാജീവിനെ കല്യാണം കഴിച്ചു. ഞാൻ പണമോ ഒന്നും ആഗ്രഹിച്ചില്ലായിരുന്നു.. സന്തോഷകരമായ ഒരു ജീവിതം മാത്രമാണ് രാജീവിന്റെ അടുത്ത് നിന്നും ആഗ്രഹിച്ചത്..അതും എനിക്ക് കിട്ടിയില്ല. ഞാൻ ഇതിന് മാത്രം എന്ത് തെറ്റാടാ ചെയ്തത്?”
അവളുടെ ചോദ്യങ്ങൾക്ക് എനിക്കൊരു ഉത്തരം ഇല്ലായിരുന്നു.
“സത്യത്തിൽ ഈ നശിച്ച ജീവിതം എനിക്ക് അവസാനിപ്പിക്കാൻ തോന്നുന്നു… ഡാ ഞാൻ ഒരു കാര്യം പറയട്ടെ.”
“എന്താ?”
“നീ എന്നെ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്ത് കൊണ്ട് പോകുമോ? അല്ലെങ്കിൽ ഞാൻ ചിലപ്പോൾ മുഴു വട്ട് പിടിക്കും.”
എനിക്കും അത് തന്നെയാണ് നല്ലതെന്ന് തോന്നി.
“നീ സമാധാനപ്പെട്.. നാളെത്തന്നെ ഞാൻ നിന്നെ കൊണ്ട് പോകാം.”
അന്ന് നേരം വെളുക്കുവോളം ഞാൻ അവളോട് സംസാരിച്ച് കൊണ്ടിരുന്നു. സത്യത്തിൽ എനിക്ക് പേടി ആയിരുന്നു അവൾ എന്തെങ്കിലും ചെയ്തു കളയുമോന്ന്.
ദേവുവിനോട് പറഞ്ഞപോലെ ഞാൻ അന്ന് തന്നെ അവളെ അമ്മയോടൊപ്പം ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്ത് കൊണ്ട് പോയി. ഡോക്ടറും അവളും തമ്മിൽ ഒരുപാട് നേരം സംസാരിച്ചു, അതിന് ശേഷം അവൾക്ക് ഒരാഴ്ചത്തേക്ക് ഉള്ള മരുന്ന് കൊടുത്തു.. ആഴ്ചതോറും അവളെ ഡോക്ടറെ കാണാൻ കൊണ്ട് പോകണമായിരുന്നു. ഞാൻ അതുപോലെ തന്നെ ചെയ്തു.
ഇപ്പോൾ മൂന്നാഴ്ചയോളം ആകുന്നു ഡോക്ടറിനെ കാണാൻ പോയി തുടങ്ങിയിട്ട്. നല്ല മാറ്റമുണ്ട് അവൾക്കിപ്പോൾ.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025