Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 10

അവർ കഴിഞ്ഞ ദിവസം കല്യാണവീട്ടിൽ കണ്ടത് കൊണ്ട് എല്ലാവർക്കും തമ്മിൽ പരിചയം ആയിരുന്നു. ഞാൻ പ്രതിഭയുടെ അച്ഛനുമായി വരാന്തയിൽ സംസാരിച്ചിരുന്നു. ആൾക്ക് ബിസിനസ്സ് ആണെന്ന് അറിയാമായിരുന്നു, അച്ഛൻ അന്ന് പറഞ്ഞിരുന്നു പണ്ടേ വലിയ കുടുംബം ആണ് എന്നൊക്കെ. കൂടുതൽ സംസാരിച്ചപ്പോഴാണ് ആള് പുലി ആണെന്ന് മനസ്സിലായത്. നമ്മുടെ ടൌണില് ഉള്ള സ്പേയർ പാർട്ട്സ് കട മാത്രമല്ല, മൂപ്പർക്ക് അടുത്ത ജില്ലയില് ഒരു പെട്രോൾ പമ്പ്, ഒരു 2 വീലർ കമ്പനിയുടെ ഡീലർഷിപ്, വേറെ സ്പേയർപാർട്ട്സ് കടകളുമുണ്ട്. മാത്രമല്ല ചെറിയച്ഛനും ആളും ഒരേ കോളേജിൽ വേറെ വേറെ കോഴ്സ് ഒരേ സമയത്ത് പഠിച്ചതാ, കുടുംബ പരിചയം കൂടാതെ അങ്ങിനെ ഒരു പരിചയം കൂടി ഉണ്ടെന്ന്.

ഈ കാര്യമറിഞ്ഞപ്പോള് എനിക്ക് നല്ല പേടിയാവാൻ തുടങ്ങി ..

കാരണം പ്രത്യേകിച്ചൊന്നുമില്ല.. ഇന്ന് പ്രതിഭ ബുക്ക് എടുത്തിട്ട് അവളുടെ വീട്ടിൽ പിടിച്ചാൽ.. സിനിമയിൽ ഒക്കെ കാണുന്ന പോലെ,,,,

അവളുടെ അച്ഛൻ വല്യ പൈസക്കാരൻ അപ്പോ സ്വന്തമായി ഗുണ്ടകൾ ഉണ്ടാകും. മനസ്സ് ഇടങ്ങാറാക്കാൻ ആ ഒരു ചിന്ത ധാരാളം മതിയായിരുന്നു. പിന്നെ ചിന്തകൾ ഫുൾ നെഗറ്റീവ് ആദ്യം ചെറിയച്ഛൻ അച്ഛനെ വിളിച്ചു പറയുന്നു, അച്ഛൻ തല്ലുന്നു, അമ്മയും ചെറിയമ്മയും ഒരു വിധം പിടിച്ചു മാറ്റുന്നു, അച്ഛൻ വീട്ടിൽ നിന്ന് പുറത്താക്കുന്നു, വഴിയിൽ അവളുടെ അച്ഛൻ വിട്ട ഗുണ്ടകൾ എന്നെ തല്ലികൊന്നു കൊക്കയിൽ എറിയുന്നു. ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞു പോയി. പെട്ടന്ന് ചെറിയമ്മ ചായ കുടിക്കാൻ വിളിച്ചപ്പോഴാണ്, ഞാൻ ജീവനോടെ തന്നെ ഇരിക്കുന്നുണ്ടെന്ന് ബോധ്യം വന്നത്, എന്തോ ഭാഗ്യത്തിന് ഞാൻ പേടിച്ചു നിലവിളിച്ചില്ല, പക്ഷേ ആ സമയം കൊണ്ട് അത്യാവശ്യം വിയർത്തിരുന്നു, ഞാൻ നോക്കുമ്പോൾ പ്രതിഭയുടെ അച്ഛൻ മൊബൈലിൽ സംസാരിക്കുവായിരുന്നു. അയാളുടെ മുഖത്ത് നോക്കി സംസാരം ശ്രദ്ധിച്ചു, ഇല്ല ഗുണ്ടകളോടൊന്നുമല്ല. ആള് അകത്തേക്ക് ഫോൺ കഴിഞ്ഞിട്ട് വരാമെന്ന് ആംഗ്യം കാണിച്ചു, ഞാൻ നേരെ അകത്ത് പോയി നോക്കി, 3 ബുക്കിൽ ഞാൻ ഇന്ന് കൊണ്ടുവച്ച 2 ബുക്കും അവിടെയില്ല പ്രതിഭയുടെ പെട്ടി എല്ലാം പൂട്ടി അവിടെ വച്ചിട്ടുണ്ട്, ഷിമ്നയുടെയും അവിടെയുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025