Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ

അതിനിടയിലാണ് എന്റെ ജീവിതത്തിലേക്ക് മറ്റൊരു കഥാപാത്രം കടന്ന് വന്നത്.
മായ.. എന്റെ വകയിലൊരു അമ്മാവന്റെ മകളായിരുന്നു കക്ഷി. കുടുംബത്തിലുള്ള ഏതെങ്കിലും ഫങ്ക്ഷന് കൂടുമ്പോൾ മായയെ കണ്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് വലിയ പരിചയമൊന്നും ഇല്ലായിരുന്നു. ഞാൻ കോളേജിൽ സെക്കന്റ് ഇയറിലേക്ക് കടന്നപ്പോൾ ആദ്യ വർഷ വിദ്യാർത്ഥി ആയി അവൾ അവിടേക്ക് കടന്നു വന്നു. ഒരുപാട് സംസാരിക്കുന്ന ആരുകണ്ടാലും നോക്കി നിന്നു പോകുന്ന ഒരു സുന്ദരി കുട്ടി ആയിരുന്നു അവൾ. കോളേജിലെ ആകസ്മികമായ കണ്ടുമുട്ടലുകളിലൂടെ ഞങ്ങളുടെ പരിചയം വളർന്നു. വളരെ അടുത്തതൊന്നും അല്ലെങ്കിലും കുടുംബങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധം ഞങ്ങളുടെ അടുപ്പം വർധിപ്പിക്കുന്നതിൽ ആക്കം കൂടിയെന്ന് തന്നെ പറയാം.
വീട്ടിൽ നിന്നും കോളജിലേക്ക് പോകുന്ന വഴിയിലാണ് അവളുടെ വീട് എന്നത് കോളേജിലേക്കുള്ള അവളുടെ പോക്ക് വരവ് എന്റെ ബൈക്കിന്റെ പിന്നിലാക്കി. അമ്മാവന്റെ ഒറ്റ മകളും ലാളിച്ച് വളർത്തിയതിനാലും അവളുടെ ഒരാഗ്രഹങ്ങൾക്കും അമ്മാവൻ എതിര് പറയില്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് എന്റെകൂടെ കോളേജിൽ പോയി വന്നോട്ടെ എന്ന് ചോദിച്ചപ്പോൾ അമ്മാവൻ എതിർക്കാഞ്ഞത്.
ഈ യാത്രക്കിടയിൽ സംസാര പ്രിയയായ അവൾ എന്നോട് കോളേജിൽ അവളുടെ പിറകെ നടക്കുന്ന ചെക്കന്മാരെ കുറിച്ചും കിട്ടുന്ന ലവ് ലെറ്റെറിനെ കുറിച്ചും എന്നുവേണ്ട അന്നത്തെ ദിവസം അവൾക്ക് എന്തൊക്കെ സംഭവിച്ചു അതെല്ലാം പറയും. എനിക്കും അതൊക്കെ കേൾക്കുന്നത് ഒരു രസമായിരുന്നു. മറ്റുള്ളവരുടെ മനസ് ചികഞ്ഞെടുക്കുന്നതിൽ മിടുക്കിയായ അവൾ പതുക്കെ എന്റെ മനസും ചികഞ്ഞു തുടങ്ങി. സത്യത്തിൽ ദേവിക പോയതിൽ പിന്നെ ഞാൻ ഒരാളോട് മനസ് തുറന്ന് സംസാരിക്കുന്നത് മായയോടായിരുന്നു. ഞാൻ ദേവികയെക്കുറിച്ചും അഞ്ജലിയെക്കുറിച്ചും എല്ലാം അവളോട് തുറന്നു പറഞ്ഞു.
കോളേജിലെ എണ്ണം പറഞ്ഞ സുന്ദരിമാരിൽ ഒരാളായ മായ എന്റെ ബൈക്കിന്റെ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുന്നത് പലരുടെയും ഉള്ളിൽ അസൂയ ഉണർത്തിയിരുന്നു. പക്ഷെ അവൾ എന്റെ മുറപ്പെണ്ണ് ആയിരുന്നിട്ട് കൂടി ഞാൻ അവളെ ഒരു സുഹൃത്തായിട്ടായിരുന്നു കണ്ടത്. എന്റെ മനസിനുള്ളിൽ അപ്പോഴും അഞ്ജലിക്ക് തന്നെയായിരുന്നു സ്ഥാനം.
രാത്രി നല്ല ഉറക്കത്തിൽ കിടക്കുമ്പോഴാണ് ഫോൺ ബെല്ലടിക്കുന്ന ശബ്‌ദം എന്റെ ഉറക്കത്തെ നശിപ്പിച്ചത്. വിളിച്ചത് ആരായാലും ഞാൻ അവരെ പ്രാവിക്കൊണ്ടാണ്‌ ഫോൺ എടുത്തത്. ഡിസ്‌പ്ലേയിൽ ഒരു നമ്പർ ആണ് തെളിഞ്ഞ് കാണുന്നത്. സമയം നോക്കിയപ്പോൾ പന്ത്രണ്ടു മണി.
ഇതാരാണാവോ ഈ സമയത്ത്.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025