Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ

“ഹലോ..”
“പ്രിയ കൂട്ടുകാരന് എന്റെ പിറന്നാൾ ആശംസകൾ.”
അപ്പോഴാണ് പന്ത്രണ്ടു മണി കഴിഞ്ഞല്ലോ ഇന്ന് എന്റെ പിറന്നാൾ ആണല്ലോന്ന് ഓർത്തത്. പക്ഷെ ഇതാരാണ് ഈ പാതിരാത്രി വിളിച്ച് ആശംസ പറയാൻ.
പെട്ടെന്ന് ഒരു രൂപം എന്റെ മനസിലേക്ക് ഓടിയെത്തി.. ഒരു സംശയത്തോടെ ഞാൻ ചോദിച്ചു.
“ദേവൂ ആണോ?”
“അപ്പോൾ എന്നെ മറന്നിട്ടില്ലല്ലേ?”
“ഡി പട്ടി.. ഫോൺ വച്ചിട്ട് പൊയ്ക്കൊള്ളണം.. നിനക്ക് ഇപ്പോഴാണോടി അവിടെ സിം കിട്ടിയത്……”
വായിൽ തോന്നിയ ചീത്തയെല്ലാം ഞാൻ അവളെ വിളിച്ചു. എല്ലാം കേട്ടതിന് ഒടുവിൽ അവൾ എന്നോട് പറഞ്ഞു.
“ഇതെല്ലം കേൾക്കുമെന്ന് പ്രതീക്ഷിച്ച് തന്നെയാ ഞാൻ നിന്നെ വിളിച്ചത്.. സോറി ഡാ..”
“നീ ഇവിടന്നു പോയിട്ട് എത്ര മാസങ്ങൾ ആയി.. ഇതിനിടയിൽ ഒരു തവണയെങ്കിലും നിനക്കെന്നെ വിളിച്ചൂടായിരുന്നോ?”
“എന്നോടുന്നു ക്ഷമിക്കെടാ.. വല്ലാത്തൊരു മാനസികാവസ്ഥയിൽ ആണ് ഞാൻ ഇവിടെ വന്നത്.. പിന്നെ പഠിത്തത്തിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ.”
ഞാൻ ഒന്നും മിണ്ടാതിരുന്നപ്പോൾ അവൾ ചെറിയൊരു കൊഞ്ചലോടെ പറഞ്ഞു.
“സോറി ഡാ.. ഞാൻ ഇനി എന്നും വിളിച്ചു കൊള്ളാം.. പോരെ..”
അവളുടെ കൊഞ്ചിയുള്ള സംസാരം കേട്ടപ്പോൾ എന്റെ മനസ്സിൽ അവളോടുണ്ടായിരുന്ന ദേഷ്യമെല്ലാം പെട്ടെന്നില്ലാതായി.
“ശരി ശരി.. ഇത്തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു.. ഇനി ഒരു തവണ കൂടി ഇതുപോലുണ്ടായാൽ കൊല്ലും നിന്നെ ഞാൻ.”
“ശരി സമ്മതിച്ചിരിക്കുന്നു.. ഞാൻ ഹോസ്റ്റലിൽ ആണ്.. എല്ലാരും ഉറങ്ങുവാണ്, ഫോൺ വയ്ക്കട്ടെ.”
“ഹമ്.. വച്ചോ..”
“ഡാ പട്ടി.. ഞാൻ ഫോൺ വയ്ക്കാൻ പോകയാണെന്ന്.”

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025