Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ

“എനിക്കറിയാം ഞാൻ നിന്നെ വേദനിപ്പിച്ചു എന്ന്.. എനിക്ക് ജീവിതത്തിൽ കിട്ടിയിട്ടുള്ള ഒരേയൊരു നല്ല കൂട്ടുകാരൻ നീ മാത്രമാണ്. നീ ഒരിക്കലും എന്റെ നമ്പർ ആവിശ്യപെട്ടിട്ടില്ല, എന്റെ അടുത്ത് വന്നിരുന്നിട്ടില്ല. കൂടെ ബൈക്കിൽ വരണമെന്ന് ആവിശ്യപെട്ടിട്ടില്ല.. ഏതെല്ലാം ഞാൻ ആണ് നിന്നോട് ചെയ്തിട്ടുള്ളത്.. എന്നിട്ടും നീ എന്നെ തെറ്റായ രീതിയിൽ കണ്ടിട്ടില്ല.”
അവളുടെ വാക്കുകളിൽ നിന്നും എനിക്ക് അവളുടെ മനസ്സിൽ നല്ലൊരു സ്ഥാനം ഉണ്ടെന്ന് മനസിലായി.
“നീ നാളെ മുതൽ കോളേജിൽ വാ.. അവന്മാർ പലതും പറയും, നീ അത് കാര്യമാക്കണ്ട.”
“ഇല്ലടാ.. എനിക്കിനി ഇവിടെ പറ്റില്ല.. ഈ വായാടിത്തരവും ഓടിച്ചാടിയുള്ള നടത്തവുമൊക്കെ ഒന്ന് മാറ്റണം.. ഞാൻ ചെന്നൈയിലേക്ക് പോകുവാന്.. എനിക്കവിടെ അമ്മാവൻ കോളേജിൽ സീറ്റ് റെഡി ആക്കിയിട്ടുണ്ട്.”
എനിക്കൊരു ഞെട്ടലോടെ അല്ലാതെ അവളുടെ വാക്കുകൾ കേൾക്കാനായില്ല.
“അപ്പോൾ നീ ഇവിടന്ന് പോകുവാണോ?”
“അതേടാ.. എനിക്ക് മൊത്തത്തിൽ ഒന്ന് ചേഞ്ച് ആകണം.. അതിന് ഇവിടന്ന് മാറി നിൽക്കുന്നതാണ് നല്ലത്.”
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയെ സുഹൃത്തായി കിട്ടുന്നത്, അവൾ എന്നിൽ നിന്നും അകലുന്നു എന്നത് എനിക്ക് ഉൾക്കൊള്ളാനായില്ല.
“സർഫിഫിക്കറ്റ് കിട്ടാനായി കോളേജിൽ കുറച്ച് പൈസ കൊടുക്കേണ്ടി വന്നു. അതിനായാണ് ഞാൻ ഇന്ന് അവിടേക്ക് വന്നത്.”
എനിക്ക് സംസാരിക്കാൻ വാക്കുകൾ ഒന്നും കിട്ടുന്നില്ലായിരുന്നു. കുറച്ച് സമയത്തെ യാത്രക്കൊടുവിൽ ഞങ്ങൾ അവളുടെ വീട്ടിൽ എത്തി.
അവളുടെ ‘അമ്മ വീട്ടിൽ ഉണ്ടായിരുന്നു.. ദേവികയെപ്പോലെ തന്നെയാണ് കാണാൻ.. സത്യം പറയുകയാണെങ്കിൽ ദേവികയെക്കാൾ സുന്ദരിയായിരുന്നു അവളുടെ ‘അമ്മ. എപ്പോഴും ചിരിച്ച് കൊണ്ട് മാത്രം സംസാരിക്കുന്ന ഒരു പാവം സ്ത്രീ.
കുറച്ച് നേരം സംസാരിച്ചപ്പോൾ തന്നെ ദേവിക എന്നെകുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ടെന്ന് എനിക്ക് മനസിലായി. എന്നോട് വലിയ കാര്യമായിട്ടാണ് ‘അമ്മ പെരുമാറിയത്.
അവിടെ നിന്നും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ദേവിക പറഞ്ഞു.
“ഞാൻ ചെന്നൈ എത്തി പുതിയ സിം എടുക്കുമ്പോൾ നിന്നെ വിളിക്കാം.. ഇവിടത്തെ സിം ഞാൻ കളഞ്ഞു.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025