Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ

“ഏട്ടൻ പിന്നിലേക്ക് ഇരിക്ക് ഞാൻ ഓടിക്കാം.”
ഞാൻ തന്നെയായിരുന്നു അവളെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചിരുന്നത്.
എതിർത്തൊന്നും പറയാൻ നിന്നില്ല ഞാൻ. പിന്നിലേക്ക് നീങ്ങി ഇരുന്നു.
മായ ബൈക്ക് ഓടിക്കുമ്പോൾ അവളുടെ മുടി പാറിപറന്ന് എന്റെ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു. ഞാൻ അവളുടെ മുടി ഒരു സൈഡിലേക്ക് ഒതുക്കിയ ശേഷം തോളിൽ തല ചേർത്തിരുന്നു.
അവൾ എന്നോട് ഒന്നും മിണ്ടുന്നില്ലായിരുന്നു. സ്ട്രീറ്റ് ലൈറ്റുകൾ പിന്നിലേക്കാക്കി മായ സാവധാനം ബൈക്ക് ഓടിച്ചു കൊണ്ടേ ഇരുന്നു. അല്ലെങ്കിലും അവൾ എന്നെ നിർബന്ധിച്ച് ഒന്നും പറയിക്കാറില്ല. അവൾക്കറിയാം കുറച്ച് വൈകി ആണെങ്കിലും ഞാൻ എന്റെ മനസിലുള്ളത് എല്ലാം അവളോട് പറയുമെന്ന്.
ഞാൻ സാവധാനം അന്ന് നടന്നതെല്ലാം അവളോട് പറഞ്ഞു, അവൾ എല്ലാം മൂളി കേട്ട് കൊണ്ടിരുന്നു.
എല്ലാം കേട്ട് കഴിഞ്ഞ ശേഷം അവൾ എന്നോട് ചോദിച്ചു.
“ഏതെങ്കിലും ഒരു പെണ്ണിന് വേണ്ടി എന്തിനാണ് ചേട്ടൻ കണ്ടവന്മാരുമായി വഴക്കുണ്ടാക്കാൻ പോകുന്നത്?”
അതിന് എനിക്ക് ഒരു ഉത്തരം മാത്രേ അവൾക്ക് കൊടുക്കാനുള്ളയിരുന്നു.
“അവൾ ഏതെങ്കിലും ഒരു പെണ്ണല്ലല്ലോ.. എന്റെ ദേവു അല്ലെ?”
.
.
കുറച്ച് ദിവസം ദേവുവിന്റെ ഒരു വിവരവും ഇല്ലായിരുന്നു. ഞാനും അവളെ വിളിക്കാൻ പോയില്ല.. രണ്ടുപേരുടെയും മനസ് ശരിയല്ലാത്തതിനാൽ വിളിച്ചാലും അത് അടിയിലായിരിക്കും അവസാനിക്കുക എന്ന് ഞാൻ കരുതി.
പക്ഷെ എന്നെ തേടി അവളുടെ അമ്മയുടെ വിളി എത്തി.
ദേവു വീട്ടിൽ ഉണ്ട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ വീട്ടിൽ വരുമോ എന്നതായിരുന്നു ആവിശ്യം.
ഞാൻ ഉടനെ തന്നെ അവളുടെ വീട്ടിൽ ചെന്നു.
ഞാൻ ചെല്ലുമ്പോൾ എന്നെയും കാത്ത് ദേവുവും അമ്മയും ഹാളിൽ തന്നെ ഉണ്ടായിരുന്നു. ഞാൻ കസേരയിലേക്ക് ഇരുന്നപ്പോൾ ‘അമ്മ തന്നെ സംസാരത്തിന് തുടക്കമിട്ടു.
“ബിബിൻ ഇന്ന് ഇവിടെ വന്നിരുന്നു.. നാല് വർഷത്തെ സാവകാശം കൊടുത്താൽ അവൻ ദേവുവിനെ കല്യാണം കഴിക്കുമെന്ന് പറഞ്ഞു.”
‘അമ്മ പറഞ്ഞു തീർന്നതും ദേവു പറഞ്ഞു.
“നിനക്ക് ഉറപ്പല്ലായിരുന്നോ വേണുന്നത്, ഏട്ടൻ ഇപ്പോൾ എന്റെ അമ്മയ്ക്ക് വാക്ക് കൊടുത്തിട്ടുണ്ട്. പോരെ?”
ഞാൻ ചെറിയൊരു പുച്ഛത്തോടെ പറഞ്ഞു.
“ഇപ്പോഴും അവന്റെ വീട്ടിൽ പറഞ്ഞിട്ടില്ലല്ലോ.”
“ഏട്ടന്റെ വീട്ടിൽ പറയാൻ പറ്റാത്ത ഒരു സാഹചര്യം ആയത് കൊണ്ടല്ലേ എന്റെ അമ്മക്ക് വാക്ക് കൊടുത്തത്.”
“ദേവു നീ എങ്ങനാ അവന്റെ കൂടെ ജീവിക്കാൻ പോകുന്നത്, ഒരു അടിമയെ പോലെയോ.. ആരോടും സംസാരിക്കരുത് മിണ്ടരുത്..”

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025