Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ

അവൾ പറഞ്ഞ വാക്ക് തെറ്റിച്ചില്ല. രാത്രി തന്നെ എന്നെ വിളിച്ചു. ഞങ്ങൾ തമ്മിൽ ഉള്ള ജനന സമയത്തിന്റെ വ്യത്യാസം ഒരു മണിക്കൂർ മാത്രമാണെന്ന് ഞാനും അവളും മനസിലാക്കി. ആ ഫോൺ വിളി വലിയൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു. പിന്നീട് പല ദിവസങ്ങളിലും അവൾ എന്നെ വിളിച്ചു. പല കാര്യങ്ങളും അവൾ എന്നോട് സംസാരിച്ചു. അതിൽ നിന്നൊക്കെയാണ് അവളുടെ അച്ഛൻ ദേവികയുടെ ചെറുപ്പത്തിൽ തന്നെ മരിച്ചെന്നും ‘അമ്മ മാത്രമാണ് അവൾക്കുള്ളതെന്നും മനസിലാക്കിയത്. അമ്മക്ക് ഒരു ജോലി ഉള്ളതിനാലും പാരമ്പര്യമായി കുറച്ച് സ്വത്ത് കിട്ടിയതിനാലും സാമ്പത്തികമായി വലിയ കുഴപ്പമില്ലെന്നും മനസിലാക്കി.
അഞ്ജലിയോട് എനിക്ക് അസ്ഥിക്ക് പിടിച്ച പ്രണയമാണെന്ന് മനസിലാക്കിയ ദേവിക പലപ്പോഴായി എനിക്ക് അഞ്ജലിയോട് സംസാരിക്കാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കി തന്നു. അതുവഴി എനിക്ക് അഞ്ജലിയോട് ചെറിയ തോതിലുള്ള സൗഹൃദം സ്ഥാപിച്ചെടുക്കാനും കഴിഞ്ഞു.
കോളേജിലെ ദിനങ്ങൾ സന്തോഷകരമായി കടന്ന് പോകുന്നതിനിടയിലാണ് ദേവികയെ വളരെയധികൾ ദുഖത്തിലാഴ്ത്തിയ ആ ദിനം കടന്ന് വന്നത്.
ഉച്ചക്ക് ലഞ്ച് ബ്രേക്കിന് പുറത്തേക്ക് പോയ ഞാൻ തിരിച്ച് ക്ലാസ്സിലേക്ക് വന്നപ്പോഴാണ് ഒരു ആൾക്കൂട്ടം കണ്ടത്. എന്തോ പ്രശ്നം ഉണ്ടെന്ന് മനസിലാക്കിയ ഞാൻ അതിനുള്ളിലേക്ക് കടന്ന് ചെന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന ദേവികയെ ആണ്.
ക്ലാസ്സിലെ ഭൂലോക ഫ്രോഡായ ജിതിന്റെ ശബ്‌ദം അവിടെ ഉയർന്നു.
“നീ വലിയ ശീലാവതി ഒന്നും ചമയണ്ട.. നിന്റെ പൂർവകാല ചരിത്രമൊക്കെ ഇവിടെല്ലാർക്കും അറിയാം.”
കരയുന്നതിനിടയിൽ വിറയ്ക്കുന്ന സ്വരത്തിൽ അവൾ ചോദിച്ചു.
“എന്നെ കുറിച്ച് എന്തറിയാന്നാ?”
“പ്ലസ് ടു പഠിക്കുമ്പോൾ കണ്ടവന്മാരുമായൊക്കെ കറങ്ങാൻ പോയതും അവന്മാരുമായൊക്കെ എന്തൊക്കെ ചെയ്തിട്ടുണ്ടെന്നും എവിടെല്ലാർക്കും അറിയാടി.”
ദേവിക കണ്ണ് മിഴിച്ച് അവനെ തന്നെ നോക്കി.
“കണ്ടവന്മാരോടൊപ്പം കറങ്ങി നടന്ന അവൾക്ക് ഞാൻ ഒന്ന് ബൈക്കിൽ കയറുന്നൊന്ന് ചോദിച്ചാൽ പുച്ഛം.. ഇപ്പോൾ അറിയാതെ ശരീരത്ത് എവിടെയോ ഒന്ന് തൊട്ടപ്പോൾ എന്നെ അടിച്ചിരിക്കുന്നു. നീ ഒരു ഭൂലോക കോഴി ആണെന്ന് എവിടെല്ലാർക്കും അറിയാടി.”
ദേവിക അവന്റെ വാക്കുകൾ കേട്ട് ആകെ തകർന്ന അവസ്ഥയിൽ നിൽക്കുകയായിരുന്നു. അവളുടെ ആ നിൽപ്പ് കണ്ടിട്ട് എനിക്ക് സഹിക്കാനായില്ല.
അവർക്കിടയിലേക്ക് കയറിച്ചെന്ന് ഞാൻ പറഞ്ഞു.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025