Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ രതി 4

ആക്ച്വലി ഇന്നെന്റെ വൈഫിന്റെ ബർത്ത് ഡേ ആണേ…
നേരത്തെ വരണമെന്ന് പറഞ്ഞിരുന്നതാ അവൾ… അവളുടെ അച്ഛനും അമ്മയുമെല്ലാം വരുന്നുണ്ട് വീട്ടിൽ…..
ഞാൻ പറഞ്ഞല്ലോ.. ആ ആക്സിഡന്റിൽപെട്ട് കിടപ്പായത്തിനു ശേഷം ഒരിക്കലും ഞാൻ അവളുടെ ഒരാഗ്രഹങ്ങൾക്കും എതിര് നിൽക്കാറില്ല… ..
ഇറ്റ്സ് ഓൾറൈറ്റ്… രതി അഞ്ചുമണിക്ക് ഇറങ്ങിക്കോളൂ…
എനിക്ക് അത് തീർക്കാൻ അധിക സമയം വേണ്ടി വരില്ലായിരിക്കും….”

ഒരു നിമിഷം ഞാനെന്റെ മമ്മയെയും പപ്പയെയും ഓർത്തു…
ഒപ്പം നട്ടെല്ലിന് ഏറ്റ ക്ഷതത്താൽ, ഒരുപക്ഷെ ഇനിയൊരിക്കലും കിടപ്പറയിൽ തന്നെ തൃപ്തിപ്പെടുത്താൻ സാധിക്കാത്ത ആ ഭാര്യയോട്, എന്നിട്ടും ആ മനുഷ്യനുള്ള സ്നേഹവും കടപ്പാടും കണ്ടപ്പോൾ…

എനിക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല..
“………ഞാൻ ചെയ്തോളാം സാർ…
സാർ പൊയ്ക്കോളൂ…
എനിക്ക് ചെന്നിട്ട് പ്രത്യേകിച്ച് തിരക്കൊന്നുമില്ല…
കുട്ടികളും തറവാട്ടിലായതു കാരണം അല്ലെങ്കിലും വീട്ടിൽ പോയിരുന്നാൽ ബോറടിക്കും…”

സാറിന്റെ കയ്യിൽ നിന്ന് ഡീറ്റെയിൽസ് അടങ്ങിയ ഫയൽ വാങ്ങി ക്യാബിനിലേക്ക് പോകുമ്പോൾ അദ്ദേഹം നന്ദിപൂർവം എന്നെ നോക്കി…
പുഞ്ചിരിയോടെ എന്റെ ടേബിളിൽ ചെന്നിരിക്കുമ്പോൾ പോരാൻ നേരം മമ്മയോടും പപ്പയോടും കൊടുത്ത ഉറപ്പിനെക്കുറിച്ചായിരുന്നു മനസ്സിൽ…

ഓഫീസിൽ നിന്നിറങ്ങും മുൻപ്, സാർ വീണ്ടും വന്ന്, ബാക്കി വർക്ക് അദ്ദേഹം തീർക്കണോ എന്ന് ചോദിച്ചപ്പോൾ, വൈഫിന് ബർത്ത്‌ഡേ വിഷസ് ആശംസിച്ചുകൊണ്ട് അദ്ദേഹത്തെ യാത്രയാക്കി..

ഒറ്റയ്ക്കായപ്പോൾ വീണ്ടും വാച്ച്മാനെ ഫോൺ ചെയ്തു…
എമെർജെൻസി പണി കിട്ടിയ കാര്യം പറഞ്ഞപ്പോൾ അയാൾ ചിരിക്കുകയായിരുന്നു..

“………അല്ലേലും നിന്റെ കൊതി കണ്ടപ്പോ ഞാനത് ആലോചിച്ചു…
സാരമില്ല…
കഴിഞ്ഞിട്ട് വേഗം വാ… ബാക്കി ഇവിടെ വന്നിട്ട് പറയാം..
വേഗം ഇരുന്ന് ജോലി തീർക്ക്…”
ഫോൺ കട്ട് ചെയ്ത് വീണ്ടും ഫയലുകളിലേക്ക് ശ്രദ്ധിക്കുമ്പോഴും വരാൻ പോകുന്ന നിമിഷങ്ങളിലേക്ക് വേഗമെത്താൻ മനസ്സ് തിടുക്കപ്പെട്ടുകൊണ്ടിരുന്നു…

ഡീറ്റെയിൽസ് എല്ലാം അപ്പ്‌ഡേറ്റ് ചെയ്ത് റീകറക്ഷൻ കഴിഞ്ഞ് ഹെഡ്ഡ് ഓഫീസിലേക്കയച്ച് കമ്പ്യൂട്ടർ ഓഫ് ചെയ്യുമ്പോഴേക്ക് എട്ടുമണിയോടടുത്തിരുന്നു…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025