Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിച്ചോട്ടം 4

“അമ്മാ ഒന്നിങ് വന്നേ നമ്മുടെ വീട്ടിൽ സിനിമാ നടൻ നിവിൻ പോളി വന്നേക്കുന്നു.”
അവളുടെ കളിയാക്കി ചിരിച്ചു കൊണ്ടുള്ള വിളിച്ച് പറച്ചിൽ കേട്ട് ഞാനൊന്ന് ഞെട്ടിയെങ്കിലും ഞാനത് പുറത്ത് കാണിക്കാതെ അവളുടെ അടുത്തേയ്ക്ക് ചെന്ന് അവളുടെ തോളിൽ ഒന്നമർത്തി ഞെക്കിയിട്ട് പറഞ്ഞു.
“മോളെ അഞ്ജു നിനക്കുള്ള വടേം ചായേം ഞാൻ കോളെജിൽ നിന്ന് വന്നിട്ട് തരാം”
ഞാൻ ബിഗ് ബി സിനിമയിൽ മമ്മൂട്ടി പറയുന്ന സ്റ്റൈലിൽ അവളോട് ഡയലോഗടിച്ച് തിരിഞ്ഞതും അമ്മ
എന്നെ നോക്കി എന്റെ തൊട്ട് പുറകിൽ നിൽപ്പുണ്ടായിരുന്നു.

” ഇതെന്ത് കോലം കെട്ടാടാ ആദി?
ഈ കോലത്തിലാണോ നീ ഇന്ന് കോളെജിൽ പോണെ?”
അമ്മ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.

“ഇതാണോ ഡീ അഞ്ജു നിവിൻ പോളി?”
അമ്മ അഞ്ജൂനോട്ടായി ചോദിച്ചു.

രണ്ടു പേരുടെയും കളിയാക്കാൽ രാവിലെ തന്നെ കിട്ടിയ സന്തോഷത്തിൽ ഞാൻ മുഖത്ത് വച്ച കൂളിംഗ് ഗ്ലാസ് ഊരി ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടിട്ട് ഒരു ചമ്മിയ ചിരി ചിരിച്ചിട്ട് പറഞ്ഞു.

” ഇന്നെ കോളെജിൽ ജൂനിയേഴ്സ് പിള്ളേര് വരുന്ന ദിവസാണ് അതിന്റെ സ്പെഷ്യലായിട്ടാണ് ഇന്നീ ഗെറ്റപ്പിൽ
ഞാൻ മാത്രല്ല നിയാസും അമൃതും ഇതേ ഗെറ്റപ്പി തന്നെയാ വരുന്നേ”

“അടിപൊളി മൂന്നും കൂടി ഒരുമിച് നിക്കണ്ടാട്ടോ ആരേലും ചെലപ്പോ കൊണ്ടോയി പാടത്ത് വക്കും”
അമ്മ വായ പൊത്തി ചിരിച്ചു കൊണ്ട് അടുക്കളിയിലേയ്ക്ക് പോയി.

അമ്മയുടെ കള്ളിയാക്കിയുള്ള കൗണ്ടറടി കേട്ട് കിളി പോയി നിന്ന എന്നെ അഞ്ജു തോണ്ടി വിളിച്ചിട്ട്:
“ചേട്ട അമ്മ പറഞ്ഞത് ഒരു സ്പോർട്സ് മാൻ സ്പിരിറ്റിലെടുക്കുന്നെ, വിട്ടുകള”

ഞാൻ വീണ്ടും പഴയ ഫോമിൽ എത്താൻ വേണ്ടി കൂളിംഗ് ഗ്ലാസ് എടുത്ത് മുഖത്ത് വച്ചിട്ട് അഞ്ജൂനോട് ചോദിച്ചു.
“നീയെന്താടി ഇന്ന് ക്ലാസ്സിൽ പോണില്ലേ?”

” ഏട്ടനിന്ന് കാറിനല്ലേ പോണേ ഞാനും വരട്ടെ കൂടെ എന്നെ സ്ക്കൂളിന്റെ ഗേറ്റിന് മുന്നിൽ ഇറക്കിയാ മതി. പ്ലീസ് ….ചേട്ടന്റെ ഒരേയൊരു പെങ്ങളല്ലേ ഞാൻ?”
അഞ്ജു എന്നെ സോപ്പിടാൻ വേണ്ടി എന്റെ ഇടത്തെ കൈയ്യിൽ അവളുടെ കൈ കൊണ്ട് ചുറ്റി പിടിച്ച് നിന്നാണ് ചോദിച്ചത്.

“നിന്നോടാരാ പറഞ്ഞെ ഞാൻ കാറിലാ പോണേന്ന്?”

” രാവിലെ തന്നെ കാറ് ബിജു ചേട്ടനോട് കഴുകി ഇടാൻ പറഞ്ഞതും പുള്ളിയ്ക്ക് പോക്കറ്റ് മണി കൊടുക്കുന്നതുമൊക്കെ ഞാൻ കണ്ടു.”
[ബിജു ചേട്ടൻ അച്ഛന്റെ ഡ്രൈവറും പിന്നെ വീട്ടിലെ ഞങ്ങളുടെ കാര്യസ്ഥനുമൊക്കെയാണ് ഞാനായിട്ട് നല്ല കമ്പനിയാണ് കക്ഷി]

” ആ പോര് എന്റെ കൂടെ നിയാസും അമൃതും ഉണ്ടാവും”
ഞാൻ വല്യ താൽപര്യമില്ലാത്ത പോലെ പറഞ്ഞു.

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025