Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിച്ചോട്ടം 4

അതിന്റെ ഡ്രൈവർ സീറ്റിൽ നിന്ന് ഒരു ഒരു 55 വയസ്സിനടുത്ത് പ്രായം
തോന്നിക്കുന്ന ഷർട്ടും പാന്റ്സും ധരിച്ച ആള് പുറത്തിറങ്ങി. കക്ഷി ഞങള് മൂന്ന് പേരും ഒരു പോലെ ഡ്രസ്സിട്ട് നിൽക്കുന്നത് കാരണം ആളെ മനസ്സിലാകാതെ ചോദിച്ചു.
” ഇതില് ആദി ആരാ?”

“ഞാനാണ് അങ്കിളെ ”
ഞാൻ വേഗം പുള്ളിയുടെ അടുത്തേയ്ക്കിറങ്ങി ചെന്നു.
ഞാനടുത്തെത്തിയതോടെ ഗോപാലങ്കിൾ ചിരിച്ചു കൊണ്ട് എനിക്ക് ഷേക്ക് ഹാന്റ് തന്നിട്ട് പറഞ്ഞു.
“മോൻ വന്നിട്ട് കുറച്ച് നേരം ആയോ?”

“ഇല്ലങ്കിളെ ഒരു പത്ത് മിനിറ്റേ ആയിട്ടുള്ളൂ ”

” പ്രതാപൻ രാവിലെയാ പറഞ്ഞത് മോന്റ കാര്യം അതാണ് ട്ടോ മോനെ വിളിച്ച് ബുദ്ധിമുട്ടിച്ചത്”

“അയ്യോ അതൊന്നും സാരമില്ല അങ്കിളെ”
ഞാൻ ചിരിച്ച കൊണ്ട് പറഞ്ഞു.

വീടിന്റെ ഉമ്മറത്ത് നിന്നിരുന്ന അമൃതിനേയും നിയാസിനെയും നോക്കി കൊണ്ട് ഗോപലങ്കിൾ എന്നോട് ചോദിച്ചു.
” മോന്റ ഫ്രണ്ട്സാണോ അവര് രണ്ടും?”

“അതെ അങ്കിളെ എന്റെ കൂടെ വന്നതാ എനിക്കൊരു സഹായത്തിന്”

ഞാൻ രണ്ടു പേരെയും കൈ കാട്ടി വിളിച്ചതോടെ അവര് രണ്ടും ഞങ്ങളുടെ അടുത്തേക്ക് വന്നു.

നിയാസിനെയും അമൃതിനെയും ഗോപാലങ്കിളിന് പരിചയപ്പെടുത്തി കൊടുത്തിട്ട് ഞാൻ ചോദിച്ചു.

ചോദിക്കാൻ മറന്നു ആന്റി വന്നില്ലേ അങ്കിളെ?”

” ഓ സോറി വർത്താനം പറഞ്ഞ് നിന്ന് ആ കാര്യം മറന്നു ഞാൻ”
ഗോപാൽ അങ്കിൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

അങ്കിൾ കാറിന്റെ ബാക്ക് ഡോർ തുറന്നതോടെ പത്മിനി ആന്റി കൈയ്യിലൊരു ഹാന്റ് ബാഗുമായി പുറത്തിറങ്ങി. ഞങ്ങൾക്ക് നേരെ ചിരിച്ചു കൈ കൂപ്പി നമസ്ക്കാരം പറഞ്ഞു. അങ്കിൾ ഞങളെയെല്ലാവരെയും ആന്റിയ്ക്ക് പരിചയപ്പെടുത്തി.

 

ആന്റിയ്ക്ക് ഏകദേശം ഒരു അമ്പതിനോടടുത്ത് പ്രായം കാണും. നല്ല ഐശ്വര്യമുള്ള മുഖം. ഞങ്ങളോട് സംസാരിച്ച് നിൽക്കുന്നതിനിടെ ആന്റി കാറിന്റെ ബാക്കിലെ ഡോറ് തുറന്ന് അകത്തേയ്ക്ക് കയറിയിട്ട് “നീയിങ്ങ് ഇറങ്ങി വന്നേ അനൂന്ന് ” പറയുന്നത് ഞങ്ങൾ പുറത്ത് നിന്ന് കേട്ടു. ആന്റി വീണ്ടും കാറിൽ നിന്ന് പുറത്തിറങ്ങിയിട്ട് ഞങ്ങളെയെല്ലാവരെയും നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചു.
അൽപ്പ സമയത്തിനകം കാറിന്റെ ഡോർ വലിച്ചടച്ച ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കിയ ഞാൻ കാണുന്നത് പൂക്കളുടെ ഡിസൈനോടു കൂടിയ വൈറ്റ് കളർ ചുരിദാറിട്ട് തലയിൽ ബട്ടർ ഫ്ലൈ ഷേപ്പിലുള്ള ഹെയർബാന്റും വച്ച് ഒരു സുന്ദരി പെണ്ണ് ഒരു കൈയ്യിൽ ലാപ്ടോപ്പും മറു കൈയ്യിൽ മൊബൈലും പിടിച്ച് ദേഷ്യം വന്ന മുഖ ഭാവത്തോടെ കാറിന്റെ ഡോറിൽ ചാരി നിൽപ്പുണ്ട്. ഞാനാ സുന്ദരിയെ പരിസരം മറന്ന് നോക്കി നിന്നു. എന്റെ നോട്ടം കണ്ട് നിയാസും അമൃതും അടുത്തേയ്ക്ക് നീങ്ങി നിന്നിട്ട് പതിയെ ചെവിയിൽ പറഞ്ഞു.
” കൊച്ച് നല്ല സുന്ദരിയാണല്ലോ മച്ചാനെ”
ഞാനവര് പറഞ്ഞത് ശരിയാണെന്ന അർത്ഥത്തിൽ തലയാട്ടി.

മോള് മുഖം വീർപ്പിച്ച് നിൽക്കുന്നത് കണ്ട് അവളെ സമാധാനിപ്പിക്കനായി ഗോപാൽ അങ്കിൾ അവളുടെ അടുത്തേയ്ക്ക് ചെന്നിട്ട് അവളെ ചേർത്ത് പിടിച്ചിട്ട് ഞങ്ങളോട് പറഞ്ഞു.
” ഇതെന്റ ഒരേയൊരു മോള് അനുരാധ ഞങ്ങള് വീട്ടിൽ അനൂന്ന് വിളിക്കും , ഇപ്പോ എം.ടെക്ക് കഴിഞ്ഞ് നിൽക്കുന്നു.”
എന്നിട്ട് അവളോട് എന്തൊക്കെയാ ശബ്ദം താഴ്ത്തി പറഞ്ഞിട്ട് അവളെയും കൊണ്ട് എന്റെ അടുത്തേയ്ക്ക് വന്നിട്ട് പറഞ്ഞു:

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025