Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിച്ചോട്ടം 4

“ആന്റി കരയണ്ട ഞാൻ വിളിച്ച് നോക്കട്ടെ അനു ചേച്ചി വാതിൽ തുറക്കും”

ഞാൻ അനുവിന്റെ റൂമിന്റെ വാതിലിൽ മുട്ടി വിളിച്ചു കൊണ്ട് പറഞ്ഞു.
” അനു ചേച്ചി ആദിയാണ്. പ്ലീസ് ഒന്ന് വാതിൽ തുറക്ക്”
ഞാൻ കുറച്ച് നേരം വിളിച്ച് നോക്കീട്ടും റൂമിൽ നിന്ന് ഒരനക്കവും കേൾക്കുന്നില്ല അതോടെ ആന്റി ‘മോളെന്ന്’ വിളിച്ചുറക്കെ കരയാൻ തുടങ്ങി.

സംഭവം എന്തോ പന്തിയല്ലെന്ന് മനസ്സിലാക്കിയ ഞാൻ ആന്റിയോട് അങ്കിളിനെ വിളിക്കാൻ പറഞ്ഞതോടെ ആന്റി ഫോൺ ചെയ്യാനായി നീങ്ങിയപ്പോ ഞാൻ അനുവിനോടായി അവസാന വട്ടമെന്ന നിലയ്ക്ക് പറഞ്ഞു:

“അനു, എന്ത് പ്രശ്നമാണേലും എന്നോട് പറ, റൂമിൽ കയറി വാതിലടച്ചിരുന്നിട്ട് എന്ത് കാര്യമാ ഉള്ളത്?”

ഞാൻ പറഞ്ഞത് കേട്ട് കുറച്ച് നേരം കഴിഞ്ഞപ്പോ അനു വാതിൽ തുറന്നു. കരഞ്ഞ് കലങ്ങിയ മുഖവുമായാണ് അവൾ എന്റെ മുൻപിൽ നിൽക്കുന്നത് ഞാനെന്താ കാര്യമെന്ന് ചോദിച്ചതോടെ അവൾ ഓടി പോയി തലയണയിൽ മുഖമമർത്തി വച്ച് ഏങ്ങലടിച്ച് കരയാൻ തുടങ്ങി. അത് കണ്ട് ഞാനാകെ വല്ലാതെ ആയി. എനിക്ക് ആദ്യമായി പ്രണയം തോന്നിയ പെണ്ണ് എന്റെ മുൻപിൽ ഏങലടിച്ച് കരയുന്ന കാഴ്ച എന്റെ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചു. എന്റെ കണ്ണും ഞാനറിയാതെ തന്നെ നിറഞ്ഞ് തുളുമ്പി. ഞാൻ അനുവിന്റെ കട്ടിലിൽ പോയി ഇരുന്നിട്ട് ചോദിച്ചു.
” അനു, ഞാനല്ലേ ചോദിക്കുന്നെ എന്താ ഉണ്ടായതെന്ന് പറ”
അതോടെ കട്ടിലിൽ മുഖമമർത്തി കിടന്നിരുന്ന പെണ്ണ് കൈ നീട്ടി എന്നെ വട്ടം കെട്ടി പിടിച്ചിട്ട് കുറേ നേരം ഏങ്ങലടിച്ച് കരഞ്ഞു. ആ സമയം ഞാനവളുടെ മുടിയ്ക്കിടയിലൂടെ കൈ തഴുകി കൊണ്ട് ചോദിച്ചു ” അനൂന്റെ ഫ്രണ്ടല്ലേ ഞാൻ … എന്നോട് പറഞ്ഞൂടെ എന്താ പ്രശ്നമെന്ന്”
അതോടെ അനു കട്ടിലിൽ എഴുന്നേറ്റിരന്നിട്ട് ഏങലടിച്ച് കൊണ്ട് പറഞ്ഞു തുടങ്ങി.

“ഇന്ന് വൈകീട്ട് ഞാൻ ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറെടുക്കാൻ ബസ്റ്റാന്റിന്റ അടുത്തുള്ള പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോൾ ഒരുത്തൻ എന്റെ സ്കൂട്ടറിന്റെ സീറ്റിൽ കിടക്കുന്നു. ഞാനൊരുപാട് തവണ മാറാൻ പറഞ്ഞിട്ടും അവൻ ഇറങ്ങാൻ കൂട്ടാക്കിയില്ല. അവസാനം അവൻ എന്റെ ഷാൾ തട്ടി പറിച്ച് വാങ്ങിച്ചിട്ട് എന്നെ നോക്കി അവൻ വളരെ മോശമായി സംസാരിച്ചു. നാളെ തൊട്ട് എന്നോട് ഷാൾ ഇടാതെ വന്നാൽ മതീന്നാ അവൻ പറഞ്ഞ് കൊണ്ട് പോയെ.
രാവിലെ ഞാൻ വണ്ടി പാർക്ക് ചെയ്യാൻ പോയ്യപ്പോ ഇവൻ എന്റെ ദേഹത്ത് വന്ന് ഇടിച്ചിട്ടാണ് പോയത് അപ്പോഴത്തെ തിരക്കിൽ ഞാനത് കാര്യമാക്കീല്ല. എനിക്ക് പേടിയാവുണു ആദി
നാളെ തൊട്ട് ഞാൻ ജോലിക്ക് പോണില്ല.” അനു എങ്ങലടിച്ച് കരഞ്ഞ് കൊണ്ട് പറഞ്ഞു.

അനു പറഞ്ഞത് മൊത്തം കേട്ട് കഴിഞ്ഞപോൾ ദേഷ്യം കൊണ്ട് എന്റെ ദേഹം ചുട്ടു പൊള്ളുന്ന പോലെ തോന്നി. ഞാൻ അനൂ നോടായി പറഞ്ഞു. “അനു നാളെ ഡ്യൂട്ടിയ്ക്ക് പോകുമ്പോ ഞാനും വരാം കൂടെ അവനാരാന്ന് ഒന്നെനിക്കറിയണമല്ലൊ.ആ പറഞ്ഞവനിനി ഒരു പെണ്ണിനോടും തോന്നിവാസം.പറയാത്ത വിധത്തിലാക്കാനുള്ള ഒരു കിടിലൻ പണി ഞങ്ങൾ കൊടുത്തോളാം” ഞാൻ അനൂന്റെ ഒലിച്ചിറങ്ങിയ കണ്ണ് നീര് തുടച്ച് കൊണ്ട് പറഞ്ഞു.

അതോടെ അനൂന് ചെറിയ ധൈര്യമൊക്കെയായി. അങ്കിളിനെ ഫോണിൽ വിളിക്കാൻ പോയ ആന്റി തിരിച്ചു വന്നത് അമ്മയെയും അഞ്ജൂനെയും കൂട്ടി കൊണ്ടാണ് വന്നത്. അനു എന്റെ ഒപ്പം സംസാരിച്ചിരിക്കുന്നത് കണ്ട് ശ്വാസം നേരെ വീണ പത്മിനി ആന്റി ഓടി വന്ന് അനൂനെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി. അമ്മ എന്നോടായി ചോദിച്ചു

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025