അത്രേ ഉള്ളു..ഹാവൂ..ആശ്വാസം ആയി.നാളെ ആ പ്രാക്കു പിടിച്ചവളെ കോളേജിൽ ചെന്ന് തെറി പറയണം.രാവിലെ തൊടങ്ങി അനുഭവിച്ച ടെൻഷൻ…ചങ്ക് പൊട്ടി ഇവടെ കെടന്നു മോങ്ങിയതു ആണു ഞാൻ.അല്ലെങ്കിൽ നാളെ ലീവ് എടുത്തു പോയി എബിനെ കാണാം..അവളെ പിന്നേം തെറി പറയാലോ
“ചേട്ടൻ നാളെ പോവുന്നുണ്ടോ..ഞാൻ ലീവ് ആണു..ഞാനും വരാം”
“ആഹ് നീ പോരെ “
“വല്ലോം കഴിച്ചാരുന്നോ..എനിക്ക് വിശക്കുന്നു”.ഇവളുടെ അസുഖം ഏത് വഴിക്കു പോയി എന്ന് ചേട്ടൻ ആലോചിച്ചു കാണും പക്ഷെ ഇനീം വൈകിയാ അമ്മ ചോറ് എടുത്തു വെള്ളത്തിൽ ഇടും.ചെല്ലുമ്പോൾ അമ്മ എന്തായാലും പുച്ചിക്കും..അത് മൈൻഡ് ചെയ്യാതെ ഇരുന്ന മതി.എനിക്ക് ഇത് പുത്തരി അല്ലാലോ..വിശപ്പ് ആണു പ്രധാനം..ഇനി ഇപ്പൊ പട്ടിണി കിടക്കണ്ട കാര്യം ഇല്ല.രാവിലെ തൊട്ടു പട്ടിണി കിടന്നത് മിച്ചം..അഞ്ജലി അറിയണ്ട, അവൾ ചിരിച്ചു മരിക്കും..ഏതായാലും പ്രണയം പറയാൻ ഉള്ള തീരുമാനം ഞാൻ മാറ്റി വച്ചു..അതിലും നല്ല വഴി ഞാൻ കണ്ടിട്ടുണ്ട്.
പിറ്റേന്ന് ചേട്ടൻ അവനെ കാണാൻ പോയ കൂട്ടത്തിൽ വാല് പോലെ ഞാനും പോയി.അവിടെ ഏതായാലും വേറെ ആരും ഉണ്ടായില്ല.വീട്ടിൽ സീൻ ആവും എന്നാ കൊണ്ട് അവിടെ പറഞ്ഞിട്ടില്ല എന്ന് മനസിലായി…എല്ലാം തന്നെ കള്ളന്മാർ ആണല്ലോ .ചേട്ടൻ ഫുഡ് വാങ്ങാൻ പോയപ്പോ ഞങ്ങൾ ഒറ്റയ്ക്ക് ആയി.പിന്നെ എന്നെ കളിയാക്കാൻ അവനു വേറെ കാരണം വല്ലതും വേണോ.
“എന്താണ് മാഡം,എന്നെ കാണാൻ ഒക്കെ?”
“അല്ല,കാമുകിക്കു വേണ്ടി തല്ലു ഉണ്ടാക്കി വന്ന മഹാനെ ഒന്നു വന്നു കാണേണ്ടേ”ഞാനും വിട്ടു കൊടുക്കാൻ പോയില്ല.
