“ആരുടെ കാമുകി?”അവൻ സംശയരൂപത്തിൽ എന്നെ നോക്കി.
“കോളേജിൽ മുഴുവൻ പാട്ട് ആണലോ.എന്നോട് ഫെമി ചേച്ചിടെ ഫ്രണ്ട് ആണു പറഞ്ഞത്” ന്റെ ഒരു ബുദ്ധിയേ.ഇതാവുമ്പോ സത്യം അവന്റെ വായിൽ നിന്നു കേൾക്കും ചെയ്യാം എന്നെ ടെൻഷൻ ആക്കിയ അവൾക്കു ഇട്ടു ഒരു പണിയും ആയി..ഒരു വെടിക്കെ രണ്ടു പക്ഷി.മറ്റവളെ തെറി പറഞ്ഞ സ്ഥിതിക്ക് ഇവളെയും ചെറിയ രീതിയിൽ എങ്കിലും പറയാതെ ഇരിക്കില്ല.ഒരു മന സുഖം!
ചേട്ടന് പറഞ്ഞ കഥ തന്നെ ആണു എബിൻ പറഞ്ഞത്.പെൺപിള്ളേരെ പറ്റിക്കരുത് എന്നൊക്കെ പറഞ്ഞു ചില്ലറ രീതിയിൽ ഞാൻ ഒന്നും ഉപദേശിക്കുകയും ചെയ്തു..ഇപ്പൊ എന്നെ ഒരുത്തൻ പറ്റിച്ചാൽ നിങ്ങൾ വെറുതെ ഇരിക്കില്ലല്ലോ.അത് പോലെ തന്നെ അല്ലേ എല്ലാവരും,ഒരു മയത്തിൽ ഒക്കെ ഫ്ലെർട്ട് ചെയ്യണം എന്നൊക്കെ കൊറെ ഡയലോഗ് ഞാൻ ഇറക്കി..കൊറച്ച് എങ്കിലും ഏറ്റു കാണും.ആള് കൊറെ നേരം സൈലന്റ് മോഡ് ആയിരുന്നു.
“ഞാൻ ന്ത് വേണം ഇപ്പൊ?”
“ഇഷ്ടം ഇല്ലാ എങ്കി അത് അങ്ങ് പറയി..അല്ലാതെ കൊണ്ട് നടന്നു ചതിക്കല്ല ചെയ്യേണ്ടതു”സത്യത്തിൽ അവളെ ഒഴിവാക്കുക എന്നത് ആയിരുന്നു എന്റെ ദുരുദേശം.ഇനി എങ്ങാനും അവനു അസ്ഥിക്കു പിടിച്ചാലോ. അതേതായാലും ക്ലിക്ക് ആയി എന്ന് എനിക്ക് മനസിലായി.ഇനി അങ്ങേരു സീരിയസ് ആയി വേറെ ഒരുത്തിയെ കേറി പ്രേമിക്കുന്നതിന് മുൻപ് എങ്ങനെ എങ്കിലും അവന്റെ ഉള്ളിൽ കേറി പറ്റണം.ഒന്നു കൂടെ സ്ട്രോങ്ങ് ആക്കാൻ ഞാൻ പോരുന്നതിന് മുൻപ് വീണ്ടും ഉപദേശിച്ചു..അങ്ങനെ വെല്യ ചെലവ് ഒന്നും ഇല്ലാതെ അത് പൊളിക്കാൻ എനിക്ക് പറ്റി.പ്രേമത്തിന് കണ്ണും മൂക്കും ഒന്നും ഇല്ലന്ന് പറയുന്നത് ശെരി ആണു..നമ്മൾ ഇഷ്ടപ്പെട്ട ആളെ കിട്ടാൻ എന്ത് തോന്നിവാസം കാണിക്കാനും റെഡി ആയിരിക്കും.ഇനി ഇപ്പൊ എന്തായാലും ഞാൻ പിന്മാറില്ല എന്ന് അങ്ങു തീരുമാനിച്ചു. ഇടപ്പള്ളി പള്ളിയിൽ പോയി പുണ്യാളനേം കണ്ടു മിന്നിച്ചേക്കണേ എന്ന് മുട്ടിപ്പ് ആയി പ്രാർത്ഥിച്ച് എന്റെ വർക്ക് തുടങി
