Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓർമചെപ്പ് 6

ആകെ ടയേർഡ് ആയെനെ. ചൂടും, തിരക്കും പിന്നെ പോലിസിനേം നോക്കണം. പക്ഷെ ഇത് കൊള്ളാം, എടാ ചിക്സ്നേം കൊണ്ടു വരാൻ പറ്റിയ സ്പോട് ആണല്ലോ. അത്യാവശ്യം കലാപരിപാടി നടത്താൻ ഈ മരങ്ങളുടെ മറ തന്നെ ധാരാളം, ദേ കണ്ടില്ലേ പിടിവലിയും കടിച്ചുപറിയും നടക്കുന്നത്.

ഞങ്ങൾ തിരിച്ചു നടക്കുന്ന വഴി മരങ്ങൾകിടയിൽ നിന്നു ചുറ്റുമുള്ളവരെ ഒളിച്ച് പ്രണയം പങ്കിടുന്ന കമിതാക്കളെ നിരീക്ഷിച്ചുകൊണ്ട് അവൻ വ്യക്തമാക്കി.

Abhi : ഇനിയിപ്പോ നീ പറഞ്ഞുതന്നിട്ട് വേണമല്ലോ ഞങ്ങള്ക്ക് അറിയാൻ.
തമാശ പറഞ്ഞും കളിയാക്കിയും ചിരിച്ചു തിമിർത്തുകൊണ്ടു ഞങ്ങൾ വണ്ടിക്കരികിലേക്ക് നടന്നു. അഷിയുടെ കയ്യിൽ നിന്നും വണ്ടിയുടെ കീ വാങ്ങി ഞാൻ പാർക്കിംഗ് സ്പോട്ടിലേക്ക് നടന്നു എന്റെ പുറകെ തന്നെ അവന്മാരും.

എടാ ഒന്നുകൂടി ഇട്ടോ നമുക്ക് പാർക്കിങ്ങിൽ വെച്ച് അടിച്ചിട്ട് പോകാം. ഞാൻ പിറകിൽ വരുന്ന അവന്മാരോടായി പറഞ്ഞു. അവിടെ പ്രണയിച്ചു നടക്കുന്നവരെ കണ്ടപ്പോൾ എന്റെ ഉള്ളിലും ഒരു പിടച്ചിലുണ്ടായി റിയ, എന്റെ പെണ്ണ്, അവൾക് എന്താകും സംഭവിച്ചിട്ടുണ്ടാകുക. അങ്ങനെ ഞങ്ങൾ പാർക്കിങ്ങിൽ എത്തി അഭിയുടെ നിർബന്ധ പ്രകാരം വണ്ടിയിൽ ഇരുന്ന ചില്ലം എടുത്തു അതിലേക്ക് കഞ്ചാവ് നിറച്ചു തുടങ്ങി. നേരത്തെ ഞങ്ങൾ വന്നപ്പോൾ ഉണ്ടായിരുന്ന വണ്ടികളൊക്കെ തന്നെ തിരിച്ചു പോയതിനാൽ വണ്ടിയുടെ ഡിക്കി തുറന്നിട്ട് അവിടെ നിന്നുകൊണ്ട് അടിക്കാനുള്ള പരിപാടി ആയിരുന്നു. പിന്നെ ഓർത്തു വെറുതെ എന്തിനാ റിസ്ക് എടുക്കണേ, സിഗരറ്റോ റോൾചെയ്തതോ ആയാൽ കുഴപ്പമില്ല പെട്ടെന്നാർക്കും മനസിലാവില്ല. എന്നാൽ ചില്ലം ഒക്കെ എടുത്താൽ അടുത്ത പഞ്ചായത്തിൽ നിന്ന് നോക്കിയാലും മനസിലാകും ഇവിടെന്താ ഇടപാടെന്ന്‌. ഞങ്ങൾ വണ്ടിയിൽ കയറിയിരുന്നു സൺഫിലിം ഒട്ടിച്ചിരിക്കുന്നത്കൊണ്ടു അടുത്ത് വന്നു വിൻഡോയിൽ മുഖം ചേർത്ത് നോക്കിയാലെ അകത്തു എന്ത് നടക്കുന്നു എന്നറിയാൻ പറ്റു അതുകൊണ്ട് തന്നെ അതിൽ ഇരുന്നടി ഒരു സെക്യൂരിറ്റി ഫീൽ തരും. ഇത്തവണ ഞാൻ ആണ് കത്തിച്ചത് ലാംപ് എടുത്ത് ചില്ലത്തിൽ നിറച്ച മരുന്നിനു തീ കൊടുത്തുകൊണ്ട് ആഞ്ഞു വലിച്ചു കൊണ്ടു കഴിയാവുന്നത്ര പുക ഉള്ളിലേക്കെടുത്തു ഹോൾഡ് ചെയ്തു പിടിച്ചുകൊണ്ടു ചില്ലം കൈമാറി. ഉള്ളിലേക്ക് എടുത്ത പുക പുറത്തേക്ക് ഊതുന്നതിനിടയിൽ എന്റെ ശ്രെദ്ധ പുറത്തേക്കും പാളി വീഴുന്നുണ്ടായി.
പെട്ടന്നാണ് എന്റെ ശ്രെദ്ധ മാറി ഞങ്ങളുടെ വണ്ടിയ്ക് അല്പം മുന്നിലായി മരക്കൂട്ടത്തിനിടയിൽ പാർക്ക്‌ ചെയ്ത ഒരു ബൊലേറോയുടെ അടുത്ത് നിന്ന ജോഡിയിൽ വീണത്. ഞാൻ ഒന്നുകൂടി കണ്ണ് തിരുമ്മി നോക്കി. മൈര് ഇത്രേം നാൾ ഇങ്ങനെ ഒരു പ്രശ്നം ഇല്ലാതിരുന്നതാണല്ലോ.ഇപ്പൊ ഹാലൂസിനേഷനും തുടങ്ങിയോ, ഞാൻ സ്വയം കവിളിൽ അടിച്ചിട്ട് ഒന്നുകൂടി നോക്കി. ഇല്ല മാറുന്നില്ല. അയാൾ തന്നെ ആണല്ലോ

Me: എടാ ഞാൻ ട്രിപ്പായെന്ന് തോന്നുന്നു എനിക്ക് ദേ ആ നിക്കുന്ന കപ്പിൾലെ പെണ്ണിനെ കണ്ടിട്ട് റിയയെ പോലെ തോന്നുന്നു,
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. എന്റെ അവസ്ഥ പരിതാപകരമാണെന്ന് കണ്ടു വണ്ടിയിൽ ചിരി മുഴങ്ങി. എന്നാൽ പെട്ടെന്ന് തന്നെ അത് നിലച്ചു. കാരണം അവർ അവിടെ നിന്നുകൊണ്ട് ചുണ്ടുകൾ കൊരുത്തുകൊണ്ട് ആലിംഗനത്തിൽ മുഴുകിയത് കണ്ടിട്ടായിരുന്നു . അല്പനേരത്തെ അധരപാനത്തിനു ശേഷം അവർ അകന്നു മാറി ഞങ്ങളുടെ നേരെ തിരിഞ്ഞ പെൺകുട്ടിയുടെ മുഖം ഞാൻ വ്യക്തമായി കണ്ടു. അൽപനേരം മുൻപ് വരെ ഞാൻ എന്റെ പ്രാണന്റെ പാതിയായി കണ്ടവൾ. എന്നെക്കാളേറെ ഞാൻ സ്നേഹിച്ചവൾ. ഇന്ന് ഏതോ ഒരുത്തന്റൊപ്പം……… ഞാൻ ചുറ്റും നോക്കി എന്റെ കൂട്ടുകാരുടെ മുഖത്തേക്ക്, ഞാൻ കാണുന്നത് സത്യമാകരുതേയെന്ന് ആശിച്ചുകൊണ്ട്. അതവളല്ലടാ!!

The Author

chekuthaan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025