Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു അവിഹിത പ്രണയ കഥ 4

“ശരി ശരി! മമ്മി ആന്‍റി ഒച്ചയുണ്ടാക്കണ്ട ഒച്ചയുണ്ടാക്കണ്ട! കൊടുക്കാം!”

അവന്‍ സന്ധ്യക്ക് ഗ്ലാസ് കൈമാറി.

“അപ്പോള്‍ മറ്റൊരു ഹാപ്പി ക്രിസ്മസ്,”

ഗ്ലാസ് ഉയര്‍ത്തി ഡെന്നീസ് പറഞ്ഞു. എല്ലാവരും ഒരുമിച്ച് ഗ്ലാസ് ഉയര്‍ത്തി പരസ്പ്പരം മുട്ടിച്ചു.

“ഹാപ്പി ക്രിസ്മസ്സ്!”

എല്ലാവരും ഒരുമിച്ച് ആര്‍ത്ത് വിളിച്ച് പറഞ്ഞു.

ഋഷി ബിയർ അൽപ്പാൽപ്പമായി കുടിച്ചിറക്കി. സുഖകരമായ ഭാരമില്ലായ്മയിൽ അവന്‍ എല്ലാവരെയും നോക്കി. സംഗീതയും സന്ധ്യയും ലീനയും മറിയയും ശ്യാമും ഡെന്നീസും അവനെ കൌതുകത്തോടെ നോക്കി ബിയര്‍ അല്പ്പലപ്പമിറക്കി.

സന്ധ്യ ബിയര്‍ പെട്ടന്ന് ഒറ്റയടിക്ക് കുടിച്ചു.

“അങ്ങനെയല്ല ബിയർ കുടിക്കുന്നത് മണുങ്ങൂസേ!” ഡെന്നീസ് ഒച്ചയിട്ടു.

“നിങ്ങളെപ്പോലെ ബിയർ കുടിച്ച് അത്ര പരിചയമൊന്നും എനിക്കില്ലല്ലോ!”

സന്ധ്യ തിരിച്ചടിച്ചു.

“അതേ, നിങ്ങളെപ്പോലെ ട്വൻറ്റി ഫോർ ഇൻറ്റു സെവൻ ഹവേഴ്സ് മദ്യപാനികൾ അല്ല ഞാന്‍,”

സംഗീതം ഒഴുകി. മനം മയക്കുന്ന ചലനങ്ങളോടെ, ചുവടുകളോടെ, മുദ്രകളോടെ ,ഭാവങ്ങളോടെ, സംഗീതയുടെ നൃത്തവും. താഴ്വരകളിൽ താമരകൾ വിരിയുന്നതും ആകാശം നക്ഷത്രങ്ങളെ ക്ഷണിക്കുന്നതും ഞരമ്പുകളിൽ പ്രണയത്തിന്റെ മയിലാട്ടം ഉറഞ്ഞുയരുന്നതും അപ്പോൾ അവളുടെ കണ്ണുകളില്‍ നിറയുന്നത് ലീന കണ്ടു. ഓരോ ആഘോഷവും അത്തരം ഓര്‍മ്മകള്‍ എന്നിലെന്നപോലെ അവളിലും ഉണരുന്നു. ചുവന്ന മയിൽപ്പീലിക്കണ്ണുകൾ മാത്രം നിറഞ്ഞ ഒരു ഭൂവിഭാഗത്താണ് താനിപ്പോൾ. ജമന്തിപ്പൂക്കളുടെ ഗന്ധം. പുഷ്പ്പ കേസരങ്ങൾ സാമുവേലിന്റെ തപിക്കുന്ന ചുണ്ടുകളായി തന്നെ ചുറ്റിവരിയുകയാണ്….

കാതടപ്പിക്കുന്ന കരഘോഷം കേട്ടപ്പോൾ മാത്രമാണ് ലീന ഓര്‍മ്മകളില്‍ നിന്നും ഭൂമിയിലേക്കിറങ്ങി വന്നത്. ഋഷിയുടെ കണ്ണുകള്‍ തന്‍റെ മുഖത്താണ്. തന്നെ നോക്കുന്നത് കണ്ടപ്പോൾ ആ നിമിഷം തന്നെ ചുംബിക്കണമെന്ന് അവൻ നിയന്ത്രണാതീതമായി ആഗ്രഹിക്കുന്നത് പോലെ അവള്‍ക്ക് തോന്നി. പാടില്ല കുട്ടീ. ഞാനിപ്പോഴും ഒരാളുമായി പ്രണയത്തിലാണ്. ഇപ്പോഴും അവന്‍റെ അധരവും ദേഹവും പ്രണയ താപം കൊണ്ട് പുഷ്പ്പിച്ച് എന്നെ കെട്ടിവരിഞ്ഞിരിക്കുകയാണ്. ലീന സംഗീതയുടെ സമീപത്തേക്ക് നടക്കുന്നതും അവളെ ചേർത്ത് പിടിച്ച് ആലിംഗനം ചെയ്യുന്നതും ഋഷി കണ്ടു. സംഗീത അവളുടെ തോളിൽ തന്റെ ശിരസ്സ് ചേർക്കുന്നു. ശ്യാമും ഡെന്നീസും കൃത്യമായ ഇടവേളകളിൽ ബിയർ വിതരണം ചെയ്യുന്നു. സന്ധ്യയും മറിയയും ഋഷിയും രണ്ടാമത്തെ ഗ്ലാസ്സും കാലിയാക്കി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025