Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു അവിഹിത പ്രണയ കഥ 4

“മാത്രമല്ല, ആരാ ഇന്നത്തെ ഫീസ്റ്റിന്‍റെ ചീഫ് ഗസ്റ്റ്? ഋഷി! അപ്പോള്‍ എന്തായാലും ഇതുപോലത്തെ സ്പെഷ്യല്‍ ഉണ്ടാവൂല്ലോ!”

അവള്‍ മറ്റുള്ളവര്‍ കാണാതെ ലീനയുടെ കൈത്തണ്ടയില്‍ പിച്ചി.

“പക്ഷെ മമ്മി ഒത്തിരി കഴിക്കില്ല,”

ഡെന്നീസ് കുറ്റപ്പെടുത്തുന്ന സ്വരത്തിൽ പറഞ്ഞു.

“അതുകൊണ്ടല്ലേ നിന്‍റെ മമ്മി ഞങ്ങടെ ആന്‍റി ഇങ്ങനെ ഹോട്ട് ആയിട്ട് ഇരിക്കുന്നെ!”

സന്ധ്യ ഉച്ചത്തിൽ പറഞ്ഞു.

“ഹോട്ട്?”

ലീന ഒച്ചയിട്ടു.

“ഇതൊക്കെ ആരാ പെണ്ണെ നിന്നെ പഠിപ്പിച്ച?” “ഞങ്ങടെ മമ്മി ഒരു ദൂസം ആന്‍റിയേ നോക്കി പറഞ്ഞില്ലേ യൂ ലുക് ഹോട്ട് എന്ന്…അന്നേരവാ ഞാൻ ആദ്യം കേട്ടെ!”

സംഗീത ജാള്യതയോടെ ലീനയെ നോക്കി. ലീനയാകട്ടെ ശാസിക്കുന്ന ഭാവത്തില്‍ അവളെ തിരിച്ചു നോക്കി. മറ്റുള്ളവര്‍ സന്ധ്യ പറഞ്ഞത്കേട്ട് ഉച്ചത്തില്‍ ചിരിച്ചു.

“ഓഹോ..ഓഹോഹോ…”

എല്ലാവരും ഉച്ചത്തിൽ, താളത്തിൽ ഉറക്കെ പറഞ്ഞു.

“ഇതുപോലെ ഒരു രാത്രി ഇനി വരില്ല,”

ഭക്ഷണത്തിന് ശേഷം എല്ലാവരും മുറ്റത്ത് ഉദ്യാനത്തിന് മുമ്പിൽ വീണ്ടും ഒരുമിച്ചു കൂടിയപ്പോൾ ലീന പറഞ്ഞു.

“കാലമിനിയുമുരുളും വിഷുവരും വർഷം വരും….”

ലീന നിലാവിലേക്ക് നോക്കി കവിത ചൊല്ലി. എല്ലാവരും അവളെ നോക്കി.

“തിരുവോണം വരും പിന്നെ ഓരോ തളിരിനും പൂ വരും കായ്‌വരും….”

അവരുടെ സ്വരം ആർദ്രമായി.

“…അപ്പോളാരെന്നുമെന്തെന്നുമാർക്കറിയാം….?”

ലീനയുടെ മിഴികൾ നനഞ്ഞു. അത് കണ്ട് സംഗീതയുടെതും. മിഴിനീരിലൂടെ ലീന ഓരോരുത്തരേയും നോക്കി പുഞ്ചിരിച്ചു. പിന്നെ അവള്‍ സംഗീതയുടെ നേരെ തിരിഞ്ഞു. അവളെ പുണർന്നു.

“അച്ചായനും രാജീവേട്ടനും വേണ്ടിയിരുന്നില്ലേ മോളെ ഇപ്പോള്‍…? നമ്മള്‍ ഇങ്ങനെ തനിച്ച്…”

“കുട്ടികള്‍ ഉണ്ടല്ലോ, പെണ്ണെ! നമുക്ക് അവരെ ഓര്‍ക്കാന്‍!”

സുഖകരമായ ആലിംഗനത്തിലമര്‍ന്ന്‍ സംഗീത ലീനയെ ആശ്വസിപ്പിച്ചു.

അപ്പോള്‍ ബഷീറിന്റെ കാര്‍ ഗേറ്റിനു വെളിയില്‍ വന്നു കഴിഞ്ഞിരുന്നു.

[To Be Continued….]

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025