Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു അവിഹിത പ്രണയ കഥ 4

ഋഷി പക്ഷെ അവളെ അഭിമുഖീകരിക്കാനാവാതെ പുറത്തേക്ക് നോക്കിയിരിക്കുകയാണ്.

“അത്കൊണ്ടല്ലേ മോനൂ ഞാനാദ്യം പറഞ്ഞെ ശരിയല്ല എന്ന്!”

അവന്‍റെ ദേഷ്യത്തെ പുഞ്ചിരികൊണ്ട് നേരിട്ട് ലീന പറഞ്ഞു.

“ഉള്ളത് പറയാല്ലോ മോനൂ നീ ദേഷ്യപ്പെടുമ്പോള്‍ കാണാന്‍ നല്ല ശേലാ! നീ ദേഷ്യപ്പെട്ടോണ്ട് ആണോ സന്ധ്യയെ പ്രൊപ്പോസ് ചെയ്തെ?”

“ഈ മമ്മീടെ ഒരു കാര്യം!”

അത് കേട്ട് ലീന വീണ്ടും പുഞ്ചിരിച്ചു. എന്നാല്‍ ആ പുഞ്ചിരി അധിക സമയം നീണ്ടു നിന്നില്ല. അവളുടെ മുഖം ഗൌരവപൂര്‍ണ്ണമായി. അന്തരീക്ഷത്തിന് ഘനം കൈവരുന്നത് എല്ലാവരും അറിഞ്ഞു.

“ഋഷി…”

ലീന വിളിച്ചു. അവന്‍ സാവധാനം അവളെ നോക്കി. അവന്‍റെ കണ്ണുകള്‍ അവളുടെ കണ്ണുകളോടിടഞ്ഞു.

“മോന്‍ കാരണമാണ് ഡെന്നി ഇപ്പഴും ജീവനോടെയിരിക്കുന്നത്…”

ലീന പറഞ്ഞു തുടങ്ങി.

“അവന്‍റെ മമ്മി എന്ന നിലയില്‍ ജീവിതകാലം മുഴുവന്‍ എനിക്ക് മോനോട് കടപ്പാടുണ്ട്. തിരികെ എന്തും തന്ന് ആ കടം ഞാന്‍ വീട്ടും എന്ന് ഞാന്‍ പറയുന്നില്ല. കാരണം വീട്ടാനാവാത്ത ഒരു കടമാണ് അത്…”

എന്ത് പറയണമെന്നറിയാതെ ഋഷി അവളെ നോക്കി.

“പിന്നെ ….”

അവളുടെ ശ്വാസമേറുന്നത് ഇരുവരും ശ്രദ്ധിച്ചു. അതുകൊണ്ട് തന്നെ പറയാന്‍ പോകുന്ന കാര്യത്തിന്‍റെ ഗൌരവം അവരറിഞ്ഞു.

“ഡെന്നി വന്നപ്പോള്‍ മോനെപ്പറ്റി ഒരു കാര്യം പറഞ്ഞിരുന്നു. അത് കേട്ട് ഞാന്‍ ഒരുപാട് സന്തോഷിച്ചു. കാരണം അങ്ങനെ ഒന്ന് സംഭവിച്ച് കാണണം എന്ന് ഞാനും ആഗ്രഹിച്ചു…”

ഋഷിയുടെ കണ്ണുകള്‍ വിടര്‍ന്നു. ഡെന്നീസും അല്‍പ്പം പകപ്പോടെ ലീനയെ നോക്കി. മമ്മി എന്താണ് പറയന്‍ ഉദ്ദേശിക്കുന്നത്? താന്‍ ഉദ്ദേശിക്കുന്ന വിഷയമാണ് എങ്കില്‍ തന്‍റെ സാന്നിധ്യം ഇപ്പോള്‍ ഇവിടെ ആവശ്യമാണോ?

“മമ്മി, ഞാന്‍ പുറത്ത് പോണോ? മമ്മിക്ക് ഋഷിയോട് പേഴ്സണല്‍ ആയി പറയാനുള്ള കാര്യമാണോ?”

അത് കേട്ട് ലീന വീണ്ടും പുഞ്ചിരിച്ചു.

“നീ ഇരിക്കുന്നത് കൊണ്ട് എനിക്കെന്ത് പ്രോബ്ലം? നീയും കൂടി അറിയാന്‍ വേണ്ടിയാണ് ഞാന്‍ പറയുന്നത്!”

ഡെന്നീസിന്‍റെ നെറ്റി ചുളിഞ്ഞു. താന്‍ ഇപ്പോള്‍ ഇവിടെ ഇരിക്കണമെന്നോ? പിന്നെ എന്തിനാണ് മമ്മി അല്‍പ്പം മുമ്പ് “….കാരണം അങ്ങനെ ഒന്ന് സംഭവിച്ച് കാണണം എന്ന് ഞാനും ആഗ്രഹിച്ചു…” എന്ന് പറഞ്ഞത്? അങ്ങനെ ഒന്ന് സംഭവിച്ച് കാണണം എന്ന് പറഞ്ഞാല്‍ മമ്മിയ്ക്കും ഋഷിയെ ഇഷ്ടമാണ് എന്നല്ലേ? രണ്ടുപേര്‍ തമ്മില്‍ പ്രേമം ഉള്ളിടത്ത് താന്‍, പ്രത്യേകിച്ചും പ്രേമിക്കുന്ന പെണ്ണിന്‍റെ മകനായ താന്‍ ഇരിക്കണമെന്നോ? ലീന എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അവന് മനസ്സിലായില്ല.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025