കയറിട്ടുണ്ട്,,,,,,…………
ഡോക്ടറത് പറഞ്ഞു തീരുമ്പോൾ ഞാൻ വല്ലാത്ത അന്താളിപ്പോടെ ഒന്നും പറയാൻ പറ്റാത്ത പോലെ ഡോക്ടറെ നോക്കുന്നു………
എന്റെ ആ ഭാവം കണ്ടിട്ട് ഡോക്ടർ വീണ്ടും : ദിലീ തളരരുത് ഇവിടെ,,,,,,…..
ഞാനപ്പോൾ “”” ഹ്മ്മം “”” ന്ന് മൂളിക്കൊണ്ട് ഡോക്ടറോട് വീണ്ടും : പെട്ടന്നെന്തെങ്കിലും ചെയ്യാൻ പറ്റില്ലേ,,,,,,,………
ഡോക്ടർ : ഒരു ഓപ്പറേഷൻ വേണ്ടി വരും….
ഞങ്ങളതിനുള്ള ഒരുക്കങ്ങളെല്ലാം തുടങ്ങീട്ടുണ്ട്,,,,,,,………
ഞാൻ: പിന്നെന്തിനാ ഇനിയത് വൈകിക്കുന്നെ ഡോക്ടർ,,,,,…….
ഡോക്ടർ : ഒരു പക്ഷെ ആ ഓപ്പറേഷൻ കഴിയുമ്പോൾ,,,, അവളുടെ വാജിനക്ക് എന്തും സംഭവിക്കാം…
ഞങ്ങൾക്കതിലിപ്പോ ഒരു ഉറപ്പും പറയാൻ പറ്റില്ല……
ഇനി യൊരു പക്ഷെ അവളെ എല്ലാം കൊണ്ടും തിരിച്ചു കിട്ടിയാലും,,,,,
ഭാവിയിൽ അവൾക്കൊരു കുഞ്ഞിന് ജന്മം നൽകാനുള്ള സാധ്യത പോലും ബുദ്ധിമുട്ടാവും,,,,,,,…….
ഡോക്ടറിതെല്ലാം ഒറ്റ ശ്വാസത്തിലായി എന്നോട് പറഞ്ഞ് നിർത്തി,,,,,,….
അതിന് ശേഷം ഡോക്ടർ ആ കൺസൽട്ടിങ് റൂമിലെ തന്റെ മേശമേൽ കൈമുട്ടു മടക്കി വെച്ച് നെറ്റിയിൽ കൈപ്പത്തി ചേർത്തു വെച്ച് തലകുമ്പിട്ട് നെറ്റിയിൽ നന്നായി തഴുകുന്നു……..
ഡോക്ടറത് പറഞ്ഞ് തീർന്നപ്പോൾ ഞാനും ഡോക്ടറെ പോലെ തന്നെ കസേരയിൽ ഇരുന്ന് തലകുമ്പിട്ട് നെറ്റിയിൽ കൈപ്പത്തി ചേർത്തു വെച്ച് കൊണ്ട് ആകെ വിഷമവസ്ഥയിൽ ഇരിക്കുന്നു……….
ആ കൺസൾട്ടിങ് റൂമിന്റെ ഒരു മേശയുടെ അപ്പുറവും ഇപ്പുറവുമായി ഞാനും ഡോക്ടറും ഒന്നും മിണ്ടാതെ ഒരല്പനേരത്തോളം ഇങ്ങനെ തലകുമ്പിട്ടിരുന്നു……..
ഞാനാണെങ്കിൽ ഡോക്ടറിൽ നിന്ന് ഇതൊക്കെ ഒറ്റയടിക്ക് കേട്ടപ്പോൾ,,,,,,,, എന്ത് പറയണമെന്നറിയാതെ ഷോക്കായ അവസ്ഥയിൽ ഇരിക്കയാണ്………
ഏതാണ്ടൊരു അഞ്ചു പത്തു മിനിറ്റോളം ആ നിശബ്ദത അങ്ങനെ തന്നെ ആ റൂമിൽ തളം കെട്ടി നിന്നു……….
അൽപനേരത്തെ ആ നിശബ്ദതക്ക് ശേഷം തലകുമ്പിട്ടിരിക്കുന്ന എന്റെ ഷോൾഡറിൽ ഡോക്ടറുടെ കൈകൾ വന്നു പതിയുന്നു………….
ഞാനപ്പോൾ മുഖമുയർത്തി ഡോക്ടറെ നോക്കുന്നു…..
എന്റെ കണ്ണുകളിലന്നേരം കണ്ണീർകണങ്ങൾ നിറഞ്ഞു നിന്നിരുന്നു……..
ആ കണ്ണീർകണങ്ങളാൽ ഡോക്ടറുടെ മുഖമപ്പോളെനിക്ക് മൂടൽ മഞ്ഞ് നിറഞ്ഞ ഒരു നിഴൽ പോലെയാണ് കാണാൻ പറ്റിയിരുന്നത്……..
എന്റെ മുഖത്തെ ആ ഭാവം കണ്ടിട്ട്,,,,, ഡോക്ടറെന്റെ കണ്ണിലെ കണ്ണീർ തുടച്ചുകൊണ്ടെന്നോട് : ദിലീ,,,,,,,
ഇവിടെ പ്രാക്ടിക്കലായി ലൈഫിനെ നേരിടണം…..
എല്ലാവർക്കും അവരവരുടെ ജീവിതം തന്നെയാണ് വലുത്….
ദിലീപ് വളരെ ചെറുപ്പമാണ്,,,,,
ലൈഫ് ഒരുപാടുണ്ടിനീം……
എനിക്കൊരു അനുജൻ ഉണ്ടെങ്കിൽ അവനും ഇതേ പ്രായമായിരിക്കും…..
ആ ഒരു സ്നേഹത്തോടെ ഞാൻ പറയാണ്,,,,,,,
ജീവിതം ചുമ്മാ നശിപ്പിച്ചു കളയാനുള്ളതല്ലാ……
