Kambikuttan Malayalam

Sex stories Kambikuttan kambikathakal

പക അത് വീട്ടാനുള്ളതാണ് 3

അകത്തേക്ക് ചെന്നപ്പോ പ്രതീക്ഷിച്ച പോലെ തന്നെ ബൈക്കിന്റെ ചാവി ഹാളിലെ മേശപ്പുറത്തുണ്ടായിരുന്നു…. റൂമിലേക്ക് നോക്കിയപ്പോ കതക് ചാരിയിട്ടേയുള്ളൂ എന്ന് മനസിലായി.. അത് കൊണ്ട് തന്നെ അവൻ ചാവിയെടുത്തു ശബ്ദമുണ്ടാക്കാതെ കതക് തുറന്നു മുറ്റത്തേക്കിറങ്ങി നടന്നു….

പുറത്തിരുന്ന ബൈക്കെടുത്തു ഉരുട്ടി കുറെ കൂടെ മുന്നിലേക്ക് കൊണ്ട് പോയ്‌… നേരം 4 മണിയാവാറായിരുന്നു… എല്ലാരും സുഖമായുറങ്ങുമ്പോ തന്റെ പ്രതികാരം ചെയ്യാൻ വന്നവൻ എല്ലാം തീരുമാനിച്ചുറപ്പിച്ച പോലെ ആ വണ്ടി ഉരുട്ടി ഒരു കുറ്റിക്കാട്ടിൽ കൊണ്ട് വെച്ചു… പുറത്ത് നിന്നും നോക്കിയാൽ കാണില്ലെന്നു ഉറപ്പിച്ചു. അവൻ രക്ഷപെടാൻ നോക്കിയാൽ ആദ്യം ആ വണ്ടി തിരക്കി വരുമെന്ന് അവനറിയാമായിരുന്നു…. അത് പാടില്ല. അവനെ ആരെങ്കിലും ഒരാൾ കണ്ടേ പറ്റൂ….

അവൻ തിരിച്ചു വീട്ടിലേക്ക് നടന്നു കയറി…കതകടച്ചു. നേരെ മോന്റെ മുറിയിലേക്ക് എത്തി നോക്കി… പുറത്ത് നടക്കുന്നത് ഒന്നുമറിയാത്ത നല്ല ഉറക്കത്തിൽ അവൻ. ഇനി നടക്കാൻ പോകുന്നതിനും അവൻ സാക്ഷിയാവാൻ പാടില്ല .. ആറര ആവുമ്പോഴേക്കും അവൻ കുളിച്ചു ട്യൂഷന് പോകാനായി ഇറങ്ങും… അതിനുള്ളിൽ അവനെ പേടിക്കണ്ട…

അടുക്കളയിലേക്ക് പോയി ഇളക്കി വെച്ച ഓടും തിരിച്ചു വെച്ചു… മൂർച്ച കൂടിയ ഒരു കത്തിയും കൈലെടുത്തു വെച്ചു… തന്റെ റൂമിലേക്ക് കേറി… കാമുകീകാമുകൻമാരെ പോലെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന തന്റെ ഭാര്യയും അളിയനും… ഞാൻ വന്നത് അറിഞ്ഞിട്ടില്ല… മഴ പെയ്തത് കൊണ്ട് തന്നെ നല്ല തണുപ്പുണ്ട്…

ശബ്ദമുണ്ടാക്കാതെ കസേരയെടുത്തു മൂലയിലേക്കിരുന്നു..

അഞ്ചു മണിയായി… അലാറം നീട്ടിയടിച്ചു… അവളാണ് ആദ്യം എഴുന്നേറ്റത്… തുണിയെന്നു പറയുന്ന ഒരു സാധനം അവളുടെ ദേഹത്തില്ലെന്നു ഞാൻ ഞെട്ടലോടെ മനസിലാക്കി…. ആദ്യം അവൾ പോയത് ജനലിന്റെ അടുത്തേക്കാണ്… അത് വഴി എന്റെ ഓട്ടോ അവിടെയില്ലെന്നു അവൾ മനസിലാക്കി തിരിച്ചു വന്നു മനോജിനെ വിളിച്ചുണർത്തി…

എന്റെ മുന്നിൽ വെച്ച് അവൻ അവളെ പിടിച്ച് തന്റെ മാറിലേക്കിട്ടു..

“ഒന്ന് വിടെടാ… ഏട്ടൻ ഇപ്പൊ വരും… നീ എഴുന്നേൽക്ക്… സമയമായി.”

അവൾ ലൈറ്റ് ഓൺ ചെയ്ത് തിരിഞ്ഞതും എന്നെ കണ്ട് ഞെട്ടിയതും ഒരുമിച്ചായിരുന്നു… യാതൊരു ഭാവ ഭേതവുമില്ലാതെ ഞാൻ അവിടെ തന്നെ ഇരുന്നു… അപ്പോഴും മനോജ്‌ കണ്ണ് തുറന്നിരുന്നില്ല… അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു അങ്ങനെ തന്നെ കട്ടിലിലേക്ക് ഇരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025