Kambikuttan Malayalam

Sex stories Kambikuttan kambikathakal

പക അത് വീട്ടാനുള്ളതാണ് 3

“അനിലേട്ടാ ഞാൻ എങ്ങനെയാ ഇവളെ കൊല്ലുന്നേ…. കൊല്ലാനുള്ള മാർഗം ഞാൻ പറഞ്ഞല്ലോ…. എന്റെ പെങ്ങളേ ഓർത്താണ് നിന്നെ ഞാൻ വെറുതെ വിടുന്നത്… അല്ലേൽ നീ ഇപ്പൊ മരിച്ചു കിടന്നേനെ…”

“നിനക്ക് ചാവണോ അതോ ഇവളെ കൊല്ലുന്നോ..”

അവൾ ദയനീയമായി അനിലിനെ ഒന്ന് നോക്കി… കാശാപ്പ് ശാലയിലെ കന്നുകാലിയുടെ അവസ്ഥയായിരുന്നു അവൾക്ക്… തന്റെ മരണം ഉറപ്പിച്ചു… അത് ആരുടെ കൈ കൊണ്ടാണെന്ന് മാത്രം അറിഞ്ഞാൽ മതി…. ഇത് വരെ ചെയ്തതിനെ ഓർത്തു ആദ്യമായി അവൾ ഹൃദയം മുറിഞ്ഞു കരഞ്ഞു.. പക്ഷേ വൈകി പോയിരുന്നു ….കഴിഞ്ഞ വർഷങ്ങളിലെല്ലാം അനിലിനോട് ചെയ്തതിനെ ഓർത്തു അവൾ മനസാലെ മാപ്പ് പറഞ്ഞു… വായിൽ തുണി തിരുകിയത് കൊണ്ട് ശബ്ദമൊന്നും പുറത്തേക്ക് വന്നില്ല…

അനിൽ രണ്ടും കല്പിച്ചു തന്നെയായിരുന്നു…. മനോജ്‌ മനസാലെ തയ്യാറെടുത്തു….ടീപ്പൊയിൽ വെച്ചിരുന്ന ഗുളിക എടുത്തു കഴിച്ചു വെള്ളം കുടിച്ചു…. ഞാൻ ഗൂഢമായി ഒന്ന് ചിരിച്ചു…

അവളുടെ പുറകിൽ ചെന്നു മനോജ്‌ നിന്നപ്പോ അനിൽ അവളുടെ കണ്ണിൽ തന്നെ നോക്കികൊണ്ട് അവൾക്കെതിരെയുള്ള കസേരയിൽ ഇരുന്നു…. അവൾക്ക് എന്തോ പറയണം എന്നുണ്ടായിരുന്നു… പക്ഷേ…

പതുക്കെ അനിലിനെ നോക്കികൊണ്ട് അവൻ പറഞ്ഞ പോലെ ചെവിയുടെ അടിയിൽ നിന്നും തൊണ്ടക്കുഴിയിലേക്ക് വിറച്ചു വിറച്ചു കൊണ്ട് അവന്റെ കയ്യിലെ കത്തി ചലിച്ചു…

ഒരു ചെറിയ ഞരക്കo മാത്രം അവളിൽ നിന്നുണ്ടായി…. അവളുടെ ദേഹത്തൂടെ ചോര ഇറ്റ് വീഴുന്നത് അവൻ കണ്ണ് പോലും വെട്ടാതെ നോക്കി ഇരുന്നു…. മനോജ്‌ കരഞ്ഞു കൊണ്ട് ശ്രീജയുടെ കാലിലേക്ക് വീണു… . ഞാൻ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു… “ടാ അകത്തു അലമാരയിൽ അവളുടെ സ്വർണം ഇരിപ്പുണ്ട്.. അത് എടുത്തിട്ട് വാ…”

കരഞ്ഞു കൊണ്ട് അവൻ അത് എടുത്തിട്ട് വന്നു…

സജിത്ത് പറഞ്ഞത് അനുസരിച്ചാണെങ്കിൽ ചെവിയുടെ താഴെ നിന്നും പോറി വിട്ടാൽ ശരീരം തളർന്നു മരിക്കാൻ കുറഞ്ഞത് ഒരു മണിക്കൂറെടുക്കും…അനിൽ ആലോചിച്ചു..

“നീ ഇത് നിന്റെ കയ്യിൽ വെച്ചോ… ആ കത്തി നീ പോകുന്ന വഴിക്ക് എറിഞ്ഞു കളഞ്ഞേക്ക്…. നിനക്ക് എന്തൊക്കെയോ കടങ്ങൾ ഉണ്ടെന്നു കാവ്യ പറഞ്ഞിരുന്നു… നീ ഇതെടുത്തു അത് ശെരിയാക്കി നന്നായിട്ട് ജീവിക്കാൻ നോക്ക്… ഇനി ഒരിക്കലും എന്റെ കൺ മുന്നിൽ വരരുത്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025