Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരേതന്റെ ആത്മകഥ

പിന്നീട് എപ്പോഴെങ്കിലും അവധിക്ക് നാട്ടിൽ വരുമ്പോൾ കണ്ടുമുട്ടിയത് അല്ലാതെ അവളുമായി പറയത്തക്ക ഒരു ബന്ധം ഒന്നും എനിക്ക് ഇല്ലായിരുന്നു.

മാത്രമല്ല ബാംഗ്ലൂർ പട്ടണത്തിൽ ജീവിച്ച ഒരു പെൺകുട്ടിക്ക് എന്നെ പോലെ ഒരു നാട്ടിൻ പുറത്ത് കാരൻ പയ്യനെ ഒരിക്കലും ഇഷ്ടപ്പെടാൻ പോവുന്നില്ല എന്ന പൂർണ വിശ്വാസവും എനിക്ക് ഉണ്ടായിരുന്നു.

ഫോണിൽ വാട്ട്സ്ആപ് തുറന്നു അവളുടെ ഫോട്ടോ വെറുതെ നോക്കി.. മുഖം മാത്രം കാണുന്ന സെൽഫി ആണ് അവള് പ്രൊഫൈൽ ആക്കി വച്ചിരുന്നത്.
കാഴ്ചക്ക് ഒരു ഐശ്വര്യം ഒക്കെ ഉണ്ട്.. സ്വന്തം മുറപ്പെണ്ണ് ആണെങ്കിലും അവളെ ശരിക്കും അടുത്ത് അറിയാത്തതിനാൽ ഞാൻ ഫോൺ ജനലിന്റെ സൈഡിലേക്ക് വച്ച് പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു….

ഇന്നത്തെ ദിവസം മുഴുവൻ ഞാൻ ആലോചിച്ചത് നാളത്തെ ദിവസത്തെ കുറിച്ച് ആയിരുന്നു. നാളെ അവള് വരുന്ന ദിവസം ആണ്. കൂട്ടി കൊണ്ടുവരാൻ റെയ്ൽവേ സ്റ്റേഷൻ വരെ പോണം എന്ന് അമ്മായി പറഞ്ഞിട്ടുണ്ട്.
മുൻപ് പല തവണ അവളെ കൂട്ടാൻ പോയിട്ടുണ്ട് എങ്കിലും ഇത്തവണ വല്ലാത്തൊരു നാണം എനിക്കുള്ളിൽ ഉടലെടുക്കുന്നത് തോന്നി.
കാരണം മറ്റൊന്നും അല്ല.. അമ്മായി എല്ലാ കാര്യവും അവളോട് പറഞ്ഞിട്ടുണ്ട് അത് തന്നെ..
ഒരു പക്ഷെ ഞാൻ ആണ് ഇൗ ആലോചന ഉണ്ടാക്കിയത് എന്ന് അവള് കരുതിയാൽ??
അവള് എന്നെ പറ്റി എന്ത് വിചാരിക്കും…
അല്ലെങ്കിൽ അവള് എന്നെ അത്തരത്തിൽ കണ്ടിട്ടില്ല എങ്കിൽ.. ഞാൻ പിന്നീട് എങ്ങനെ അവളുടെ മുഖത്ത് നോക്കും…??

ചോദ്യങ്ങൾ എന്റെ മനസ്സിൽ കറുത്ത മേഘങ്ങൾ കണക്കെ ഉരുണ്ട് കൂടി കൊണ്ടിരുന്നു..

രാവിലെ പതിവിലും നേരത്തെ ആണ് എണീറ്റത്..
അവളുടെ ട്രെയിൻ 7.30 ന്‌ സ്റ്റേഷനിൽ എത്തും.
സാധാരണ ബൈകിൽ ആണ് അവളെ കൂട്ടികൊണ്ട് വരാറു. എന്നാല് ഇന്നെന്തോ കാർ എടുക്കാൻ ആണ് മനസ്സ് പറഞ്ഞത്..

സ്റ്റേഷനിലെ പാർക്കിങ്ങിൽ കാർ നിർത്തി പ്ലാറ്റ്ഫോം ന്റേ ഉള്ളിലേക്ക് നടന്നു. സമയം 7.00 മണി ആവുന്നതെ ഒള്ളു ഇനിയും അര മണിക്കൂർ ഉണ്ട്.
വെറുതെ ചുറ്റും നോക്കി ഒരു ചായയും കുടിച്ചു അവിടെ ഇരുന്നു.

പ്ലാറ്റ് ഫോമിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു.. എന്റെ കണ്ണ് ആദ്യം തന്നെ ഉടക്കിയത് അവിടെ ഇരിക്കുന്ന ഒരു പെൺകുട്ടിയിൽ ആയിരുന്നു.

മുട്ട് വരെ മാത്രമുള്ള ഒരു ട്രൗസറും t ഷർട്ടും ആണ് അവളുടെ വേഷം..
തോളിൽ ഒരു ബാഗും കയ്യിൽ ഫോണും പവർ ബാങ്കും ചെവിയിൽ ഹെഡ്സെറ്റ് വച്ചിട്ടുണ്ടായിരുന്നു.

ഇത് പോലെ തന്നെ ആവും മായയും.. ഇപ്പൊൾ നാട്ടിൽ വന്നിട്ട് ഒരുപാട് ആയില്ലേ.. അവിടത്തെ ജീവിത രീതികൾ അവളെയും മാറ്റിയിട്ട് ഉണ്ടാവും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025