Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരേതന്റെ ആത്മകഥ

വൈകുന്നേരം വരെ കടയിൽ തന്നെ ചിലവഴിച്ചു.. ഇടക്ക് ദേവു ഒരുപാട് തവണ വിളിച്ചു എങ്കിലും ഫോൺ എടുത്തില്ല..
വൈകുന്നേരം ഷോപ്പിലെ മാനേജരെ കാര്യങ്ങള് പറഞ്ഞു ഏൽപ്പിച്ച ശേഷം ഞാൻ രണ്ടും കൽപ്പിച്ചു വീട്ടിലേക്ക് പുറപ്പെട്ടു..

പൂമുഖത്ത് തന്നെ ഫോണിൽ കളിച്ചു കൊണ്ട് ദേവുവും മായയും ഇരിക്കുന്നുണ്ടായിരുന്നു.

എന്നെ കണ്ടപാടെ ദേവു ഒന്ന് ആക്കി ചുമച്ചു. അതിൽ നിന്ന് തന്നെ എന്തൊക്കെയോ പന്തികേട് ഉള്ളതായി ഞാൻ ഊഹിച്ചു.
മായ എന്റെ മുകത്ത് നോക്കിയത് പോലും ഇല്ല. എന്നിരുന്നാലും അവളുടെ മുഖം ദേഷ്യം നിറഞ്ഞതായി കാണപ്പെട്ടു.

ഒന്നും മിണ്ടാതെ ഞാൻ അകത്തേക്ക് നടന്നു.
നേരെ പോയത് അടുക്കളയിലേക്ക് ആണ്. അവിടെ അമ്മയും അമ്മായിയും ഉണ്ടായിരുന്നു. അമ്മായി ആണ് ചായ എടുത്തു തന്നത്.

എടാ കണ്ണാ.. നീ എവിടെയാ രാവിലെ തിരക്കിട്ട് പോയെ..

അത് അമ്മായി ഷോപ്പിൽ ഒരു ബില്ല് ക്ലിയർ ചെയ്യാൻ ഉണ്ടായിരുന്നു..

അത് ശരി.. ഞാൻ കരുതി മായ മോള് വന്നിട്ട് നീ ഇന്ന് ലീവ് എടുത്തു വീട്ടിൽ ഇരിക്കും എന്ന്.. അവള് നിന്നോട് എന്തൊക്കെയോ സംസാരിക്കണം എന്ന് പറയുന്നുണ്ടായിരുന്നു…

അത് ഞാൻ ചോദിക്കാൻ ഇരിക്കുവാരുന്നു.. അമ്മായി എന്താ അവളോട് ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞെ..??

ഞാൻ അവളോട്…..

അമ്മായി പറഞ്ഞു മുഴുവിക്കുന്നതിന്റെ മുന്നേ ദേവു അങ്ങോട്ട് കയറി വന്നു…

ഏട്ടാ.. ഏട്ടനെ മായേച്ചി വിളിക്കുന്നു…

രണ്ടും കൽപ്പിച്ച് ഞാൻ ഉമ്മറത്തേക്ക് നടന്നു.

എന്താ മായെ…

ഞാൻ അല്പം ഗൗരവം കലർത്തി തന്നെ ചോദിച്ചു …

അപ്പോ എങ്ങനെയാ കാര്യങ്ങള്???

എന്ത് കാര്യങ്ങള്??

കല്ല്യാണ കാര്യം??

ആരുടെ കല്ല്യാണം…

ഇൗ ചോദ്യത്തിന് മറുപടി പറഞ്ഞത് മായ ആയിരുന്നില്ല… മറിച്ച് മുത്തശ്ശി ആയിരുന്നു..

നിന്റെയും ഇൗ നിക്കണ നിന്റെ മുറ പെണ്ണിന്റെയും…

അല്പം ദേഷ്യം കലർത്തി മുത്തശ്ശി അതിനു മറുപടി പറഞ്ഞപ്പോൾ അവിടെ ഒരു കൂട്ട ചിരി ഉയർന്നു..

ഞാൻ നോക്കുമ്പോൾ അമ്മയും അമ്മായിയും ദ്ദേവുവും മായയും എല്ലാരും എന്നെ നോക്കി ചിരിക്കുന്നു…

ഇവരൊക്കെ എപ്പൊ വന്നു??

ഒരു കോമാളി യെ പോലെ ഞാൻ അവരുടെ മുന്നിൽ നിന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025