Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരേതന്റെ ആത്മകഥ

പിന്നെ കണ്ണേട്ടൻ എന്താ വിചാരിച്ചത്..??

ഏയ് ഒന്നൂല്ല…

എനിക്ക് മനസ്സിൽ ആയി..

എന്ത്..??

കണ്ണേട്ടൻ വണ്ടി എടുക്ക്‌.. പറയാം..

തെല്ലൊന്നു ഭയത്തോടെ ഞാൻ വണ്ടി മുന്നോട്ട് എടുത്തു…

ഏറേ നേരത്തിനു ശേഷവും അവള് ഒന്നും മിണ്ടാത്തത് കണ്ടപ്പോൾ ഞാൻ ചോദിച്ചു..

മായെ…

ഓ…

നീ ഇതുവരെ പറഞ്ഞില്ല…

കാര്യം കണ്ണെട്ടന് അറിയാല്ലോ..??

എന്ത് കാര്യം??

ഉരുണ്ട് കളിക്കണ്ട.. അമ്മ വിളിച്ചപ്പോൾ എല്ലാം പറഞ്ഞു.. നിങ്ങള് ഇതുവരെ വന്ന ആലോചനകൾ എല്ലാം മുടക്കിയത് എന്നെ കല്ല്യാണം കഴിക്കാൻ വേണ്ടി ആണ് എന്ന്…

ഒരു ഞെട്ടലോടെ ആണ് ഞാൻ അത് കേട്ടത്..

മായെ അങ്ങനെ ഒന്നും അല്ല കാര്യങ്ങള്…
മുത്തശ്ശി ആണ് ഇൗ കാര്യം പറഞ്ഞത് തന്നെ.. അത് വരെ ഞാൻ ഇതേ പറ്റി ആലോചിച്ചിട്ട് പോലും ഇല്ല…

കണ്ണേട്ടാ.. ഉരുണ്ട് കളിക്കേണ്ട… എവിടെ വരെ പോവും എന്ന് അറിയാനാ ഞാൻ മിണ്ടാതെ ഇരുന്നത്.. വീട്ടിൽ എത്തട്ടെ എല്ലാരുടെയും മുന്നുിൽ വച്ച് ഞാൻ പറയാം എന്റെ തീരുമാനം…

ദേഷ്യം കൊണ്ട് ചുവന്നിരുന്നു മായയുടെ മുഖം..അത് കണ്ടപ്പോൾ തന്നെ പിന്നീട് ഒന്നും പറയാൻ എന്റെ നാവു ഉയർന്നില്ല..

എന്നിരുന്നാലും അവളുടെ ഇൗ ഒരൊറ്റ പ്രതികരണത്തിൽ കൂടി തന്നെ അവൾക്ക് എന്നോടുള്ള ദേഷ്യവും ഇൗ ബന്ധത്തിനോടുള്ള എതിർപ്പും എനിക്ക് മനസ്സിലായി…

ഞാൻ പരമാവധി സ്പീഡിൽ കാർ ഓടിച്ചു…
വീട്ട് പടിക്കൽ കാർ എത്തി നിന്നു..

മായ എന്നോടൊന്നും മിണ്ടാതെ കാറിൽ നിന്നും ഇറങ്ങി ബാഗും എടുത്തു അകത്തേക്ക് പോയി…

കാറിൽ നിന്നും ഇറങ്ങിയ ഞാൻ വേഗം ബൈക്കും എടുത്ത് കൊണ്ട് കടയിലേക്ക് വച്ച് പിടിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025