Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാർവ്വതി പരിണയം 2

 

അടുത്ത നിമിഷം തന്നെ ആദ്യ ചോദ്യം വന്നു… അതെ മാറ്റാരുമല്ല… നമ്മുടെ സുനിമോൻ പിപ്പി… ചോദ്യം ഊഹിക്കാമല്ലോ… ദാ.. ദത് തന്നെ…

 

“മിസ്സ്‌ കല്യാണം കഴിച്ചതാണോ…”

 

അവന്റെ ചോദ്യം കേട്ടതും അവൾ ഇവൻ ഏതെടാ എന്ന ഭാവത്തിൽ അവനെ ഒന്ന് നോക്കി…

 

പക്ഷെ സുനിമോന്റെ ആ ഒരു ചോദ്യം ക്ലാസ്സിൽ ഉള്ള എല്ലാത്തിനും ഒരേ പോലെ അറിയേണ്ടത് ആയിരുന്ന കൊണ്ട് ഒന്ന് പോലും അനങ്ങിയില്ല…

 

സൂചി വീണാൽ അറിയുന്ന നിശബ്ദത… എല്ലാരും അവൾ എന്ത് പറയും എന്ന് അറിയാൻ അവിടേക്ക് ഉറ്റ് നോക്കി…

 

നമ്മുടെ മുഖം താത്തി ഇരുന്ന ശങ്കരനും ആ ചോദ്യം കേട്ടപ്പോൾ അല്പം പരിഭ്രമത്തോടെ, എന്നാൽ അവളുടെ മറുപടി അറിയാൻ താല്പര്യത്തോടെ മുഖം ഒന്ന് ഉയർത്തി അവളെ തന്നെ സൂക്ഷിച്ച് നോക്കി ഇരിക്കാൻ തുടങ്ങി…

 

അവൾ ക്ലാസ്സ് മൊത്തത്തിൽ ഒരു തവണ കൂടെ മിഴികൾ പായിച്ചു…

 

ആ നോട്ടം എത്തി നിന്നത് ശങ്കരന്റെ മിഴികളിലും…

 

ഈ തവണ പക്ഷെ അവൻ എന്തോ കേൾക്കാൻ താല്പര്യമുള്ള പോലെ അവളെ തന്നെ ശ്രദ്ധിച്ചു ഇരുന്നു…

 

അവളും അവന്റെ ആ ശുഷ്‌കാന്തി കണ്ട് ഒന്ന് ഞെട്ടി… ശേഷം പതിയെ ഒരു പുഞ്ചിരി തൂകി സാരിയുടെ മറവിൽ കിടന്ന മാല പുറത്തേക്ക് വലിച്ചെടുത്തു…

 

അതിന്റെ ലോക്കറ്റിന്റെ ഭാഗം എല്ലാരും കാണാത്തക്ക രീതിയിൽ വലത്തേ കയ്യിൽ പിടിച്ചു…

 

“ആ മാലയുടെ അറ്റത്തു ഒരു ചെറിയ ആലില താലി…”

 

അത് കണ്ടതും അവൻ ഒന്നും മിണ്ടാതെ വീണ്ടും മുഖം താഴ്ത്തി…

 

അവന്റെ ഉള്ളിൽ എന്താണ് എന്ന് അവന് തന്നെ അറിയാത്ത ഒരു അവസ്ഥ… (പിന്നെ കണ്ടോണ്ട് ഇരിക്കുന്ന നമ്മൾ എന്ത് അറിയാൻ…)

 

അവൾ അവന്റെ മുഖം താഴ്ന്നതും മാല തിരികെ അകത്തേക്ക് ഇട്ടു…

 

ക്ലാസ്സിൽ അപ്പോളേക്കും ആൺപിള്ളേരുടെ സെക്ഷൻ മുഴുവൻ ഒരു നിരാശ പടർന്നു…

 

“എന്നാലും ഏത് തെണ്ടി ആണോ ആ ഭാഗ്യവാൻ… കെട്ടുന്നേൽ ഇമ്മാതിരി ഒരെണ്ണത്തെ കെട്ടണം… എന്ന ലുക്ക്‌ ആണെന്നെ…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025