Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 11

മോളേ….. എനിക്ക് നിന്നെ നന്നായി ഇഷ്ടപ്പെട്ടു.. പ്രേമിച് നടക്കാൻ താല്പര്യം ഒക്കെ ഉണ്ട്.. പക്ഷെ നിന്റെ ഭാഗം കൂടി നോക്കാനാണ് എനിക്ക് ഇഷ്ടം. അതുകൊണ്ട് ഒരു മരംചുറ്റി പ്രേമം ഒന്നും വേണ്ട. ഞാൻ എന്റെ വീട്ടുകാരെ തുഷാരയുടെ വീട്ടിലേക്ക് വിടാം. എല്ലാം നേരായ വഴിക്ക് തന്നെ നടക്കട്ടെ…
ഹോ…. ഇപ്പോഴാ സമാധാനം ആയത്..

തുഷാര : ഏട്ടാ ഞാൻ എന്താ……

ഷി : നീ ഒന്നും പറയണ്ട… അതൊക്കെ അതിന്റെ വഴിക്ക് നടന്നോളും..

നിമ്മി : വാ…വു…. ഏട്ടൻ പൊളിയാണല്ലോ… എന്താ ഒരു പ്രൊപ്പോസൽ…
മോളെന്ന് വിളിച്ച് പ്രൊപോസ് ചെയ്യുന്നത് ആദ്യമായിട്ടാ കേൾക്കുന്നത്… അത് എന്തായാലും പൊളിച്ചു…

ഞാൻ : തുഷാരെ….. ഞാൻ ഇത് പറഞ്ഞതുകൊണ്ട് നമ്മൾ തമ്മിലുള്ള കമ്പനി ഒന്നും വേണ്ടെന്ന് വയ്ക്കല്ലേ…. ആ പറഞ്ഞതൊക്കെ മറന്നേക്ക് കേട്ടോ…

തുഷാര : ഹേയ് ഇല്ല ഏട്ടാ….. എനിക്ക് പ്രശ്‌നമൊന്നും ഇല്ല…

( ഓരോന്ന് പറഞ്ഞിരുന്ന് നിമ്മിയുടെ ഫ്ലാറ്റ് കഴിഞ്ഞുപോയത് അറിഞ്ഞില്ല….ഞാൻ വിട്ടുപോയെങ്കിലും നിമ്മി എങ്കിലും ഓർക്കണ്ടേ…. അവളും ഒന്നും പറഞ്ഞില്ലല്ലോ… )

ഞാൻ : അതേ…. നീ ഉറങ്ങിപോയോ… നിന്റെ ഫ്ലാറ്റ് കഴിഞ്ഞു…

നിമ്മി : അയ്യോ…. അത് ശരിയാണല്ലോ.. നിങ്ങളെ പ്രേമം പൂവണിയുന്നതും നോക്കി ഇരുന്നുപോയതാ…. ഒന്ന് തിരിച്ചു വിട് ഏട്ടാ….

ഷി : അല്ലെടി നിനക്ക് ഈ ആഴ്ചത്തെ ഓട്ടോ കാശ് ലാഭം അല്ലെ…. ആ പൈസ എനിക്ക് തന്നേക്ക് കേട്ടോ…

നിമ്മി : ചെക്ക് മതിയോ മാഡം….

(ഞാൻ വണ്ടി തിരിച്ചു നിമ്മിയുടെ ഫ്ലാറ്റിലേക്ക് വിട്ടു. അവളെ അവിടെ ഇറക്കിയ ശേഷം നേരെ ഞങ്ങളുടെ ഫ്ലാറ്റിൽ എത്തി. തുഷാരയ്ക്ക് എന്റെ മുഖത്ത് നോക്കാൻ അല്പം മടിയുള്ളതുപോലെ എനിക്ക് തോന്നി. പെട്ടെന്ന് ഞാൻ ഇങ്ങനെ പറയുമെന്ന് അവളും കരുതിക്കാണില്ല… എന്നാലും എനിക്ക് എവിടുന്ന ഇത്രയും ധൈര്യം വന്നത്.. ഒരാളെ പോയി തല്ലിയിട്ട് വരാൻ പറഞ്ഞാൽ ഞാൻ ചിലപ്പോ ഒരു മടിയും കാണിക്കാതെ പോയി ചെയ്തിരിക്കും പക്ഷെ ഒരു പെണ്ണിനെ പ്രൊപോസ് ചെയ്യാനുള്ള ധൈര്യം ഉണ്ടെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. എല്ലാം ഷിൽനയും നിമ്മിയും കാരണമാ… എല്ലാം റെഡി ആവട്ടെ അവർക്ക് നല്ലൊരു ട്രീറ്റ് കൊടുക്കണം. ഞാൻ അവളോട് തുറന്ന് പറഞ്ഞത് കേൾക്കുമ്പോൾ എന്റെ അമ്മായിപെണ്ണിന് സന്തോഷം ആവും…. )

അമ്മായി : എത്തിയോ എല്ലാവരും…. ഇന്ന് കുറച്ച്‌ ലേറ്റ് ആയല്ലോ… എന്തുപറ്റി.. ബ്ലോക്ക് ആയിരുന്നോ…

ഷി  : ഹേയ് ഒന്നുമില്ല അമ്മേ…. ഏട്ടൻ പതുക്കെയാ ഓടിച്ചത്.. പിന്നെ ഐസ് ക്രീം വാങ്ങാൻ കയറി…
അന്ന് വാങ്ങിച്ചത് രണ്ടും കൂടി എനിക്ക് തരാതെ തന്നില്ലേ… ഇതിൽ നിന്നും ഒരു സ്പൂണ് പോലും തരില്ല ഞാൻ…

(ഇത് കേട്ടപ്പോ അമ്മായിയുടെ മുഖത്ത് ചെറിയൊരു നാണം വിടർന്നു… ഒളികണ്ണിട്ട് എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവളുടെ കൈയ്യിൽ നിന്നും അത് വാങ്ങി.)

അമ്മായി : തുഷാരെ മോളേ…. പോയി കുളിച്ചിട്ട് വാ ഞാൻ ചായ എടുക്കാം.. മോള് എന്റെ മുറിയിൽ കയറി കുളിച്ചോ….
ഷി…. നീയും പോയി കുളിച്ചിട്ട് വാ…

തുഷാര : ശരി ആന്റി…

രണ്ടുപേരും മുറിയിൽ കയറി കതക് അടച്ചു… അമ്മായി നേരെ അടുക്കളയിലേക്കാണ് പോയത്. എനിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല…

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025