Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22

: അമ്മായി എന്ത് മാറിയെന്നാ മാമൻ ഈ പറയുന്നേ

: മാറാൻ ഉള്ള കാരണം ഞാൻ തന്നെ ആണ്. അത് പറഞ്ഞിട്ട് കാര്യമില്ല. ഇപ്പൊ 2 കൊല്ലം കഴിഞ്ഞിട്ടല്ലേ നാട്ടിലേക്ക് പോയത്. ഞാൻ പണത്തിന്റെ പുറകെ പോയി. എനിക്ക് എന്റെ ബാധ്യതകൾ ഒക്കെ തീർത്തിട്ട് മോളെ നല്ല രീതിയിൽ കെട്ടിച്ചു വിടണം എന്നായിരുന്നു. അതിനിടയിൽ ഞാൻ നിത്യയെ വേണ്ടപോലെ കണ്ടില്ലെന്ന് നടിച്ചു… അതാ അവളും ഇപ്പൊ കുറച്ചൊന്ന് ഗ്യാപ്പ് ഇട്ടത്. ഇതിൽ കൂടുതൽ നിന്നോട് എങ്ങനാ പറയേണ്ടത് എന്നറിയില്ല. നിന്റെ കല്യാണവും കഴിഞ്ഞില്ലേ നീ തന്നെ ഊഹിച്ചോ.
പക്ഷെ നാട്ടിൽ എത്തിയപ്പോൾ ഭയങ്കര സ്നേഹം ആയിരുന്നു കേട്ടോ. എത്ര സ്നേഹിച്ചാലും അവസാനം ഓരോന്ന് പറഞ്ഞ് ഷിൽനയിൽ എത്തി നിൽക്കും.

( അമ്മായി മാറാനുള്ള കാരണം ഞാൻ ആണെന്ന് മാമനോട് പറയാൻ പറ്റില്ലല്ലോ…. പാവം. പക്ഷെ പ്രായശ്ചിത്തം എന്നോണം ഞാൻ അമ്മായിയോട് പറഞ്ഞതിന്റെ ഫലമാണ് മാമൻ അവസാനം പറഞ്ഞത്. നാട്ടിൽ എത്തിയപ്പോൾ നല്ല സ്നേഹം ആയിരുന്നു എന്ന്… )

: മാമന് എന്ത് ബാധ്യത എന്നാ ഈ പറയുന്നത്… ഇവിടെ ഉള്ള 4 വണ്ടി വിറ്റാൽ തീരാവുന്ന പ്രശ്നം അല്ലെ ഉള്ളു.. പിന്നെ മോളുടെ കാര്യം, അതൊക്കെ ശരിയാവും. അമ്മയോട് മിണ്ടാതിരുന്ന അവൾ ഇപ്പൊ പഴയപോലെ ആയില്ലേ. അതുപോലെ കല്യാണക്കാര്യവും കുറച്ച് കഴിയുമ്പോ ശരിയാവും.

: നീ പറഞ്ഞപോലെ 4 വണ്ടി വിറ്റാൽ നാട്ടിലെ ബാധ്യതകൾ തീരും. പക്ഷെ അതൊന്നും അല്ല. നിങ്ങൾക്കൊന്നും അറിയാത്ത കുറച്ച് കടം ഉണ്ട്. അത് നിന്റെ അമ്മായിക്കും അറിയില്ല. ആകെ അറിയാവുന്നത് അവളുടെ ആങ്ങളയ്ക്കും പിന്നെ നിന്റെ അച്ഛനും ആണ്.

: ദൈവമേ….. ഇനി ഷിൽന പറയുന്നപോലെ മാമന് ഇവിടെ വല്ല ചിന്നവീടും ഉണ്ടോ….

: ഒന്ന് പോടാ…. ഒന്ന് തന്നെ മുന്നോട്ട് കൊണ്ടുപോകാൻ പെടുന്ന പാട് എനിക്കേ അറിയൂ… അപ്പോഴാ വേറൊന്ന് കൂടി.
നീ ഇപ്പൊ കാണുന്ന പോലൊന്നും അല്ലായിരുന്നു ബിസിനസ്. കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയിട്ട് നഷ്ടത്തിൽ ആയിരുന്നു. ഞങ്ങളുമായി കരാറിൽ ഉണ്ടായിരുന്ന രണ്ട് കമ്പനികൾ പെട്ടെന്ന് പൂട്ടിപോയി. അവരുടെ കുറേ നാളത്തെ പേയ്‌മെന്റ് പെൻഡിങ് ആയിരുന്നു. അതുതന്നെ വലിയൊരു തുക ഉണ്ട്. അത് പോയികിട്ടി.
അതിനിടയിൽ ഒരു വണ്ടി ആസിഡന്റ് ആയി. ആ ഡ്രൈവർ മരിച്ചുപോയി. വണ്ടിയുടെ ഇൻഷുറൻസ് കാലാവധി തീർന്നിരുന്നു. അടുത്ത ദിവസം അത് അടയ്ക്കാൻ ഇരുന്നതാ പക്ഷെ നമ്മുടെ സമയം നല്ലതല്ല. ആ പാവം സുഡാനി മരിച്ചുപോയി. അവന്റെ വീട്ടുകാർക്ക് വലിയൊരു തുക കൊടുക്കേണ്ടി വന്നു. അല്ലെങ്കിൽ നിന്റെ മാമൻ ഇന്ന് ജയിലിലാ. ആ സംഭവത്തോട് കൂടിയാണ് ഞാൻ ആകെ തളർന്നത്. അന്ന് കിട്ടാവുന്ന പലിശക്കാരെയൊക്കെ കണ്ടിട്ടും പിന്നെ കുറേ നിന്റെ അച്ഛൻ സഹായിച്ചതും ഒക്കെ കൂട്ടിയിട്ടാണ് കേസിൽ നിന്നും ഊരിവന്നത്. ഈ കടങ്ങൾ ഒക്കെ ഒരു വഴിക്ക് ആക്കിയിട്ട് നാട്ടിൽ പോകാം എന്ന് വിചാരിച്ചിട്ടാ ഞാൻ രണ്ടുവർഷം ഇവിടെ നിൽക്കേണ്ടി വന്നത്.

: ഇതാണോ മാമന്റെ ടെൻഷൻ…. എന്റെ മാമാ അന്നന്നത്തെ അന്നത്തിന് വകയില്ലാത്ത എത്ര പേരുണ്ട് ഈ നാട്ടിൽ. അതൊക്കെ വച്ചുനോക്കുമ്പോൾ നമ്മൾ ഒക്കെ എത്ര ഭാഗ്യവാന്മാർ ആണ്. കടമായിട്ട് ആണെങ്കിലും മാമന് പൈസ

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025