Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26

കുറച്ച് കാര്യങ്ങൾ ഉണ്ട്. ചിലപ്പോ ഇവൾ നിന്നോട് അത് പറയില്ല. പക്ഷെ എനിക്ക് പറയാൻ ഉണ്ട്. താൻ കാരണം തന്റെ പ്രിയപ്പെട്ടവർക്ക് ഒരു അപമാനം ഉണ്ടാവരുത് എന്ന് ആയിരുന്നു നിന്റെ വാശി. അന്ന് നീ പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായില്ല ആ പ്രിയപ്പെട്ടവർ ആരൊക്കെ ആണെന്ന്. പക്ഷെ കല്യാണത്തിന്റെ അന്ന് രാവിലെ മനസിലായി. പിന്നെ നീ ജർമനിയിലെ ആശുപത്രിയിൽ ഒന്നും അറിയാതെ കിടക്കുമ്പോൾ ഞാൻ ഉഷേച്ചിയോട് ഇതേക്കുറിച്ച് പറഞ്ഞപ്പോൾ ആണ് കാര്യങ്ങൾ വ്യെക്തമായത്.
എന്തിനാടി ഷി ഇങ്ങനെ ഉരുകി ജീവിക്കുന്നത്, ഇനിയെങ്കിലും മനസുതുറന്നത്‌ പറഞ്ഞൂടെ നിനക്ക് നിന്റെ ഏട്ടനെ ഇഷ്ടമാണെന്ന്….
എടാ പൊട്ടാ…. ഇവളെ ഓർത്തിട്ടാ നീ അന്ന് രാത്രി എന്റെ കൂടെ ഇരുന്ന് കള്ള് കുടിച്ചത്. അന്ന് നിനക്ക് താങ്ങാൻ പറ്റാത്ത സങ്കടം ഉണ്ടായിരുന്നു എന്ന് എനിക്ക് മനസിലായതാ… കാരണം കള്ളിന്റെ രുചി പിടിക്കാഞ്ഞിട്ട് ജൂസിൽ വരെ മിക്സ് ചെയ്തിട്ട് കുടിക്കുന്നവനാ നീ…. ആ നീയാണ് അന്ന് വെള്ളംപോലും ഒഴിക്കാതെ ഒരു ലാർജ് കമഴ്ത്തിയത്. ഈ പെണ്ണ് നിനക്കുവേണ്ടി സഹിച്ച ത്യാഗം ഒന്നും നീ അറിഞ്ഞിട്ടില്ല. സ്വന്തം അച്ഛൻ പോയതറിഞ്ഞ് ബോധം ഇല്ലാതെ കിടക്കുമ്പോഴും ഉറക്കത്തിൽ ഇവൾ പറഞ്ഞുകൊണ്ടിരുന്നത് നിന്നെക്കുറിച്ചാ… സ്വന്തം ഭാര്യയും അമ്മയും പോലും ചെയ്യാൻ മടിക്കുന്ന കാര്യങ്ങളാ ഈ പെണ്ണ് നിനക്കുവേണ്ടി ആശുപത്രിയിൽ ചെയ്തത്. നീ ബോധം ഇല്ലാതെ കിടക്കുമ്പോൾ ഇവൾ നിന്നെ പരിചരിച്ച പോലൊന്നും ഈ ലോകത്ത് വേറെ ആരും ചെയ്യില്ല. നിന്റെ അച്ഛൻ കരഞ്ഞുകൊണ്ടാ ഇവളുടെ ത്യാഗത്തെക്കുറിച്ച് എന്നോട് പറഞ്ഞത്. നീ ജീവിക്കുമോ അതോ ജീവിതകാലം മുഴുവൻ അതേ കിടപ്പ് കിടക്കുമോ എന്നൊന്നും അറിയാത്ത സമയത്ത് , സ്ഥാനം ഒന്നും കിട്ടിയില്ലെങ്കിലും വേണ്ടില്ല ഒരു അടിമയെപ്പോലെ ജീവിതകാലം മുഴുവൻ നിന്റെ കൂടെ കഴിഞ്ഞോളാം എന്നും പറഞ്ഞാ ഇവൾ നിന്റെ കൂടെ വന്നത് അറിയോ…
മറ്റൊരു വഴി ഇല്ലാതെയാണ് നീ തുഷാരയെ താലി ചർത്തിയത്. ഈ പൊട്ടിപ്പെണ്ണ് അവളുടെ ഇഷ്ടം തുറന്നു പറയാൻ വൈകിപ്പോയി. അതിനുള്ളിൽ നീ തുഷാരയെ കല്യാണപെണ്ണായി ഉറപ്പിച്ചു. പിന്നെ തുഷാരയെയും അവളുടെ വീട്ടുകാരെയും ചതിക്കരുത് എന്നോർത്ത് നീ അവളെ താലികെട്ടി. നീ അന്ന് രാത്രി ഇതൊക്കെ പറഞ്ഞപ്പോൾ എനിക്ക് അറിയില്ലായിരുന്നു അത് ഈ പാവം ആണെന്ന്. അല്ലെങ്കിൽ അന്ന് രാത്രി ഇവളെയും വിളിച്ചിറക്കി നിങ്ങടെ കല്യാണം ഞങ്ങൾ കൂട്ടുകാർ നടത്തുമായിരുന്നു.

അമൽ : വിഷ്ണു നീ…… നിങ്ങൾ ഇത് എന്തൊക്കെയാ ഈ പറയുന്നേ… ഇവൾ എന്റെ പെങ്ങൾ അല്ലേ, അപ്പൊ ഞാൻ ഇഷ്ടമില്ലാത്ത ആണോ തുഷാരയെ കെട്ടിയത്…..ഞാൻ ഇഷ്ടമില്ലാതെ ആണോ അവളുടെ കൂടെ ജീവിച്ചത്…

വിഷ്ണു : ഞാൻ പറഞ്ഞതൊക്കെ സത്യം ആണ്. നീ ഇവളോട് ചോദിക്ക്.
പക്ഷെ നിന്നോട് എനിക്ക് ബഹുമാനം ഉണ്ട്. നീ താലികെട്ടിയ പെണ്ണിനെ

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025