: അതേടി… വെളിച്ചെണ്ണ കട്ടിലിന്റെ അടിയിൽ വച്ചിട്ടുണ്ട് എന്ന് പറയുവാരുന്നു… അത് വിട്… എങ്ങനുണ്ട് കല്യാണം
: പെണ്ണ് സൂപ്പർ… എന്താ മുടി അല്ലേ..
: ഉം… ഈ പെണ്ണിനെയാ ആദ്യം കെട്ടിയവൻ അവന്റെ ഒടുക്കത്തെ ആക്രാന്തം കാരണം ഒഴിവാക്കിയത്.
: അവനെയും തെറ്റ് പറയാൻ പറ്റില്ല….. അതുപോലത്തെ ഐറ്റം അല്ലെ മോനേ… അധികം പ്രായം ഒന്നും ഇല്ലെന്ന് തോനുന്നു അല്ലെ..
: ആഹ്… വയസ് ഒന്നും എനിക്ക് അറിയില്ല. എന്തായാലും അധികം ഒന്നും ഇല്ല. ഞാൻ ഇതുവരെ കരുതിയത് എന്റെ പ്രായമേ ഉള്ളൂ എന്നാണ് പക്ഷെ അല്ലെന്ന് തോന്നുന്നു.
: അല്ലെങ്കിലും പ്രായത്തിലൊന്നും വലിയ കാര്യമില്ല.
: ഉം…
ഷീ… നമുക്ക് ഒന്ന് ഊട്ടിവരെ പോയാലോ
: ഇപ്പോഴോ….. എന്താ പെട്ടെന്ന് ഇങ്ങനെ തോന്നാൻ
: അന്ന് അമ്മായി എന്റെ കൂടെ ഊട്ടിയിൽ വന്നതൊക്കെ പറഞ്ഞപ്പോൾ മനസിൽ കയറി കൂടിയതാ… നമുക്ക് വിട്ടാലോ
: നമ്മൾ മാത്രം ആണോ… അതോ എല്ലാവരെയും കൂട്ടണോ
: നമ്മൾ മാത്രം എന്ന് പറഞ്ഞാൽ വീട്ടിൽ നിന്നും സമ്മതിക്കുമോ… എല്ലാവരും വരാനും സാധ്യത ഇല്ല. നീ എന്തെങ്കിലും ഒരു ഐഡിയ പറ മോളേ…..
: എനിക്ക് നമ്മൾ മാത്രം പോകുന്നതാ ഇഷ്ടം… ഒരു കാര്യം ചെയ്യാം, ഏട്ടന്റെ പഴയ ഓർമകൾ ഒക്കെ തിരിച്ചു കിട്ടാൻ ഇത് ഉപകരിക്കും എന്ന് ഡോക്ടർ പറഞ്ഞിരുന്നു എന്ന് പറയാം…. എങ്ങനുണ്ട്
: നീ ആള് കൊള്ളാലോ… അപ്പൊ നീ തന്നെ എല്ലാം സെറ്റ് ആക്കിക്കോ… മംഗലാപുരത്തും ഒന്ന് പോണം. നീ പറഞ്ഞപോലെ അതൊക്കെ കാണുമ്പോൾ ചിലപ്പോ മനസിന് വല്ല ഇളക്കവും ഉണ്ടായലോ…. ചക്കയിട്ടപ്പോ മുയൽ ചത്തു എന്നൊക്കെ പറയുന്ന പോലെ
: അത് പൊളിക്കും…. എന്ന മംഗലാപുരം പോകുന്നു എന്ന് പറയാം. അതുവഴി ഊട്ടി. പഴയ വഴികളിലൂടെ ഒരു തിരിഞ്ഞു നോട്ടം…
ഇത് മതി… സെറ്റ്.
നാളെ തന്നെ വിട്ടാലോ….
: നാളെ വേണോ… രണ്ട് ദിവസം കഴിയട്ടെ… പോകുന്നതിന് മുൻപ് ലീനയെ ഒന്ന് മുട്ടി നോക്കണം.
: ടീച്ചറും ആയിട്ട് എന്താ ഇടപാട്…
ഓഹ് ഞാൻ ചോദിക്കാൻ മറന്നു… അമ്മ അന്ന് രാത്രി പറഞ്ഞതിൽ നിന്നും എന്തെങ്കിലും കിട്ടിയോ
: ഒരു സംഭവം ഉണ്ട്… പക്ഷെ അത് എത്രത്തോളം സീരിയസ് ആണെന്ന് അറിയില്ല. അത് ഒന്ന് ലീനയുമായി സംസാരിച്ച് ഉറപ്പുവരുത്തണം. അത് കഴിഞ്ഞിട്ട് നിന്നോട് പറയാം.
: മതി….. പക്ഷെ പറയണം. എനിക്ക് അറിയണം ആരൊക്കെയാ ഇതിന്റെ
