കാണാൻ തോന്നും.
: വാ… ഇനി എല്ലാം ഏട്ടനുള്ളതാ.. എടുത്തോ…ഞാൻ ആസ്വദിച്ച് കിടന്നുതരും
: അത്രയ്ക്ക് മൂഡിലാണോ എന്റെ പെണ്ണ്
: മൂഡ് ഉണ്ട്… എന്നേക്കാൾ മൂഡിൽ അല്ലെ ഏട്ടൻ. ഏട്ടന്റെ വലിയ ആഗ്രഹം അല്ലെ എന്നെ അങ്ങനെ കാണാൻ.
: ഉം… അടങ്ങാത്ത ദാഹമാണ് നിന്നോട്… പക്ഷെ ഇപ്പൊ വേണ്ട. ഇത്രയും കാത്തിരുന്നില്ലേ. ഇനി കുറച്ചു ദിവസങ്ങൾ അല്ലെ ഉള്ളു. അതുകഴിഞ്ഞ് മതി
: ഞാൻ സന്തോഷത്തോടെ പറഞ്ഞതാ ഏട്ടാ… എനിക്ക് കുഴപ്പില്ല
: ഞാനും സന്തോഷത്തോടെ പറഞ്ഞതാ.. ഒരു കളങ്കവും ഏൽക്കാത്ത പെണ്ണായി വേണം എന്നും എന്റെ ഷീ ജീവിക്കാൻ. കല്യാണത്തിന് മുൻപ് നമ്മൾ എല്ലാം ചെയ്തിരുന്നല്ലോ എന്ന തോന്നൽ ഒരിക്കലും ഉണ്ടാവാൻ പാടില്ല. അതുകൊണ്ട് എനിക്ക് എന്റെ പുതുമണവാട്ടിയായിട്ട് മുറിയിലേക്ക് കയറിവരുന്ന പെണ്ണിനെ മതി
: അമ്മേടെ കൂടെ കൂടി ഇതൊക്കെ പടിച്ചു അല്ലെ… മാന്യനായ കള്ളൻ
: പോടി…. കള്ളൻ നിന്റെ മറ്റവൻ
: എന്റെ മറ്റവൻ കള്ളനൊന്നും അല്ല… നിത്യേടെ മറ്റവനെ പോയി വിളിച്ചോ കള്ളാന്ന്….
……..
ഇന്നലെ നടക്കാതെ പോയ ആഗ്രഹം ഇന്ന് രാത്രി നടന്നു. ഷീയും ഞാനും ഉറങ്ങാതെ ഒത്തിരി നേരം മാനം നോക്കി നക്ഷത്ര കൂട്ടങ്ങളെ ആസദിച്ച് കിടന്നു. കുറുമ്പി പെണ്ണിൽ നിന്നും നാണക്കാരിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഷിൽനയുടെ ഓരോ കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങൾ കേട്ട് അവളെ ദേഹത്ത് കിടത്തിയുറക്കി ഞാനും പതിയെ കണ്ണ് ചിമ്മി.
—–/—–/—–/—–
കല്യാണത്തിന് ഒരു പത്ത് ദിവസം മുൻപ് ഞങ്ങൾ രണ്ടുപേരും നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. പോയിട്ട് കുറേ പണികൾ ഉണ്ട്, ഡ്രസ്സ് എടുക്കണം, സ്വർണം വാങ്ങണം അങ്ങനെ ഒത്തിരി പണികൾ ബാക്കിയുണ്ട്. നാടുമുഴുവൻ കല്യാണം ക്ഷണിച്ചിട്ടുണ്ട്. കുടുംബക്കാരും നാട്ടുകാരും ഒക്കെ ചേരുമ്പോൾ വലിയൊരു ആഘോഷം തന്നെയായി മാറും. മാമന്റെ ആഗ്രഹം ആയിരുന്നു ഷിൽനയുടെ കല്യാണം വീട്ടിൽ വച്ച് നടത്തണമെന്ന്. അടുത്ത വീടുകൾ ആയതുകൊണ്ട് കല്യാണം അമ്മായിയുടെ വീട്ടിലും റിസപ്ഷൻ എന്റെ വീട്ടിലും നടത്താൻ ആണ് പ്ലാൻ. അമ്മായിക്ക് ഒന്ന് വിളിക്കാൻ പോലും നേരമില്ലാതായി. ഓടിനടന്ന് ഓരോന്നും ശരിയാക്കുന്ന തിരക്കിൽ ആണ്. അച്ഛനും അളിയനും നിർമലേട്ടനും ഒക്കെയുണ്ടെങ്കിലും അമ്മായിക്ക് തൃപ്തിയാവണമെങ്കിൽ അമ്മായി തന്നെ ഓരോന്നും ചെയ്യണം.
